കോവളം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർ അകലെയാണ്. വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
കോവളം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
സമയമേഖല | IST (UTC+5:30) |
Coordinates: 8°18′N 77°12′E / 8.3°N 77.2°E

പേരിനു പിന്നിൽതിരുത്തുക
കോവളം കോ=രാജാവ്, അളം=പ്രദേശം.
കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു. രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.
വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.
കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.
കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.
എത്തിച്ചേരാനുളള വഴിതിരുത്തുക
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
- ഏറ്റവും അടുത്തുള്ള പ്രധാന നഗരം : തിരുവനന്തപുരം നഗരം (16 കിലോമീറ്റർ അകലെ).
- തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാൻറ് കോവളത്തിന് 14 കിലോമീറ്റർ അകലെയാണ്.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം ആണ് (തമ്പാനൂർ). കോവളത്തിന് 14 കിലോമീറ്റർ അകലെയാണ് ഈ റെയിൽവേ സ്റ്റേഷൻ.
ചിത്രശാലതിരുത്തുക
- കോവളത്തിന്റെ ചിത്രങ്ങൾ
പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക
- കേരള ടൂറിസം
- കോവളം.കോം
- വിക്കിവൊയേജിൽ നിന്നുള്ള കോവളം യാത്രാ സഹായി