സിറാജ് ദിനപ്പത്രം

(സിറാജ് ദിനപത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറാജ് 1984 ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്‌. കോഴിക്കോട് നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പത്രത്തിന്‌ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലും കർണ്ണാടകയിലെ ബെംഗുളൂലും യു.എ.ഇ.യിലും ഒമാനിലും, ഖത്തറിലും ശാഖകൾ ഉണ്ട്.[1] വി.പി.എം. ഫൈസി വല്യാപ്പിള്ളി ആണ് പത്രാധിപർ. സി. മുഹമ്മദ് ഫൈസിയാണ് പബ്ലിഷർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലിക്കേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്ലീം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബിക് പേരുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് അതിന്റെ അര്ത്ഥം.

സിറാജ് ദിനപത്രം
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)തൗഫീഖ് പബ്ലികേഷൻസ്
പ്രസാധകർസി. മുഹമ്മദ്‌ ഫൈസി
എഡിറ്റർ-ഇൻ-ചീഫ്വി.പി.എം. ഫൈസി വില്ല്യാപള്ളി
സ്ഥാപിതം1984
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ്Siraj Daily

പംക്തികൾതിരുത്തുക

 1. പ്രതിവാരം
 2. അക്ഷരം
 3. സംസ്‌കാരം
 4. ലോക വിശേഷം
 5. അനുസ്മരണം

എഡിഷനുകൾതിരുത്തുക

ഇന്ത്യയിൽ

 1. കോഴിക്കോട്
 2. തിരുവനന്തപുരം
 3. ബെംഗളൂരു
 4. കൊച്ചി
 5. കണ്ണൂർ
 6. മലപ്പുറം

അറേബ്യൻ നാടുകളിൽ

 1. ഖത്തർ
 2. ഒമാൻ
 3. ദുബായ്

അവലംബംതിരുത്തുക

 1. http://www.sirajlive.com/contact-us.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | ജനറൽ | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=സിറാജ്_ദിനപ്പത്രം&oldid=3452424" എന്ന താളിൽനിന്ന് ശേഖരിച്ചത്