കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന-സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണം നൽകുന്നതിനായി കേരളസർക്കാർ 1968 സെപ്റ്റംബർ 16-നു് ആരംഭിച്ച പ്രസ്ഥാനമാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരത്തു് നളന്ദയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ പ്രവർത്തനമായി നടക്കുന്നതു് കലാശാലകൾക്കു വേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ പ്രസാധനം ആണ്. ഇതിന്റെ പ്രാദേശിക കേന്ദ്രം കോഴിക്കോട് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഭാഷാ-പരിഭാഷാ സെമിനാറുകൾ, പദകോശ നിർമ്മാണം, നിഘണ്ടുക്കളുടെ നിർമ്മാണം, അന്താരാഷ്ട്ര പുസ്തകോത്സവം എന്നിവയും നടത്തപ്പെടുന്നു. ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലാളഭാഷയെ വികസിപ്പിക്കുക,വ്യത്യസ്ത ഭാരതീയ ഭാഷകൾക്കിടയിൽ പ്രയോജനപ്രദമായ സമ്പർക്കം പുഷ്ടിപ്പെടുത്തുക,സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക എന്നിവയാണ് സ്ഥാപക ലക്ഷ്യങ്ങൾ.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
State Institute of langauages New Building
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സ്ഥാപിച്ചത്1968, സെപ്‌തംബർ 16
Chairmanപിണറായി വിജയൻ
Directorഡോ. സത്യൻ എം.
സ്ഥാനംനളന്ദ, നന്തൻകോട്
Addressകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നാളന്ദ തിരുവനന്തപുരം- 695003

PH: 0471-2316306, 2317238, 9447956162
വെബ്സൈറ്റ്http://www.keralabhashainstitute.org

പരിപാടികൾ

തിരുത്തുക

1. ഇന്ത്യാഗവൺമെന്റിന്റെ ശാസ്ത്ര-സാങ്കേതിക പദാവലികൾക്കായുള്ള സ്ഥിരം കമ്മിഷൻ തയ്യാറാക്കിയ സാങ്കേതികപദങ്ങൾ മലയാള ഭാഷയോട് പൊരുത്തപ്പെടുത്തി സ്വീകരിക്കുക.

2. സർവകലാശാലാ നിലവാരത്തിൽ, വിഭിന്ന വിഷയങ്ങളിൽ, പ്രത്യേകിച്ച് സയൻസിലും സാങ്കേതികശാസ്ത്രത്തിലും പ്രാദേശിക ഭാഷാ ഗ്രന്ഥങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രയത്‌നങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങളും മറ്റു പ്രചോദനങ്ങളും നൽകി പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.

3. ഭാരതീയഭാഷകളിലൂടെ ഫലപ്രദമായി അധ്യാപനം നിർവഹിക്കുന്നതിനുള്ള കഴിവ് സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകർക്കു കൈവരുത്തുന്നതിനായി സെമിനാറുകൾ, ശിൽപശാലകൾ എന്നിവ വഴി ഓറിയന്റേഷൻ കോഴ്‌സുകൾ സംഘടിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.

4.പ്രാദേശികഭാഷകളിലെ അടിസ്ഥാനശബ്ദാവലികൾ ശേഖരിക്കുക. വിവരാണത്മക വ്യാകരണങ്ങൾ നിർമ്മിക്കുക.

5. മാതൃഭാഷ എന്ന നിലയിലും രണ്ടാം ഭാഷ എന്ന നിലയിലും ഭാരതീയ ഭാഷകൾ വിഭിന്ന തലങ്ങളിൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള ക്രമവൽകൃത പദ്ധതികളും സഹായഗ്രന്ഥങ്ങളും രൂപപ്പെടുത്തുക.

6. ദ്വിഭാഷാ, ബഹുഭാഷാ നിഘണ്ടുക്കൾ, വിഷയാധിഷ്ടിത ശബ്ദാവലികൾ മുതലായ ആധാരഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുക.

7. മികച്ച ഗ്രന്ഥങ്ങളും ക്ലാസിക്കുകളും അന്യഭാഷകളിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് അന്യഭാഷകളിലേക്കും വിവർത്തനം ചെയ്യുക. മലയാള ഗ്രന്ഥങ്ങൾ മറ്റു ലിപികളിലും അന്യഭാഷാ ഗ്രന്ഥങ്ങൾ മലയാള ലിപിയിലും പ്രസിദ്ധപ്പെടുത്തുക.

8. ദ്വിഭാഷാ/ബഹുഭാഷാ പണ്ഡിതന്മാരെയും വിവർത്തകരെയും പരിശിലിപ്പിക്കാൻ കോഴ്‌സുകൾ നടത്തുക.

9. ഭാരതീയഭാഷകളുടെ വികാസത്തോടും അവയിൽ ഗവേഷണത്തോടും ബന്ധപ്പെട്ട ജനസാഹിത്യം സംഭരിച്ചു പ്രസിദ്ധപ്പെടുത്തുക.

10. പ്രാദേശികഭാഷയിലും ഗോത്രഭാഷകൾ അടക്കമുള്ള ഭാരതീയ ഭാഷകളിലും പ്രായോഗികപ്രാധാന്യമുള്ള ഭാഷാശാസ്ത്രവിഷയങ്ങൾ സംബന്ധിച്ച് ഗവേഷണം നടത്തുക.

11. പ്രാദേശികഭാഷയുടെയും മറ്റു ഭാരതീയ ഭാഷകളുടെയും വികസനത്തിനും പുരോഗതിക്കും സഹായിക്കുന്ന സെമിനാറുകൾ, സമ്മേളനങ്ങൾ മുതലായവ സംഘടിപ്പിക്കുക.

12. മലയാളം ഭരണമാധ്യമമായി ഉപയോഗിച്ചുതുടങ്ങുന്നതിൽ ഗവൺമെന്റുമായി സഹകരിക്കുക.

13. ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും മലയാളം അധ്യയനമാധ്യമമാക്കുന്നതിൽ സർവകലാശാലകളുമായി സഹകരിക്കുക.

14. മലയാള അക്ഷരമാല പരിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും മറ്റു ഭാഷകളിലെ വിശിഷ്ടകൃതികൾ മലയാളം അക്ഷരമാലയിൽ അച്ചടിപ്പിക്കുകയും ചെയ്യുക.

15. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് സഹായകമായ പുസ്തകങ്ങൾ, ആനുകാലികങ്ങൾ എന്നിവ പ്രസാധനം ചെയ്യുക.

16. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിന് ആവശ്യമായ കമ്മിറ്റികളും സെല്ലുകളും പഠനഗ്രൂപ്പുകളും പ്രവർത്തനസമിതികളും സംഘടിപ്പിക്കുക.

17. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ മറ്റു പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.

അക്കാദമിക വിഭാഗം

തിരുത്തുക

ശാസ്ത്രം, സാങ്കേതികശാസ്ത്രം, ഭാഷ, സാമൂഹികശാസ്ത്രങ്ങൾ എന്നീ വിഭാഗങ്ങളിൽ വൈജ്ഞാനിക പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യുകയാണ് അക്കാദമിക വിഭാഗം ജീവനക്കാരുടെ ജോലി. പുസ്തകരചനയ്ക്കായി സെമിനാറുകൾ, ശിൽപശാലകൾ എന്നിവ നടത്താറുണ്ട്. മറ്റു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന മൗലിക വൈജ്ഞാനിക കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകുന്നതും അക്കാദമിക വിഭാഗം ജീവനക്കാരാണ്. സർവകലാശാലാ നിലവാരത്തിൽ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനായി പുസ്തകങ്ങൾ നിർദ്ദേശിക്കുക, ഓരോ വിഷയത്തിലും വിദഗ്ദ്ധരായ ഗ്രന്ഥകർത്താക്കളെ കണ്ടെത്തി പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുക, വിവർത്തനം ചെയ്യേണ്ട പുസ്തകങ്ങൾ ശുപാർശ ചെയ്യുക, പുസ്തകപ്രകാശനങ്ങൾക്ക് നേതൃത്വം നൽകുക, പുസ്തകങ്ങൾ റിവ്യൂ ചെയ്യിക്കുക തുടങ്ങിയ ജോലികളും അക്കാദമിക വിഭാഗം ജീവനക്കാരാണ് ചെയ്യുന്നത്. വൈജ്ഞാനിക പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ താൽപര്യമുള്ള ഗ്രന്ഥകർത്താക്കൾ തങ്ങളുടെ പുസ്തകങ്ങളുടെ സംഗ്രഹവും ബയോഡേറ്റയും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരിൽ അയച്ചുകൊടുക്കേണ്ടതാണ്. പുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ചുമതലപ്പെടുത്തുന്ന ഒരു കമ്മിറ്റി പരിശോധിച്ച ശേഷം പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിലൂടെയും പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിനായി സമർപ്പിക്കാവുന്നതാണ്.

ചരിത്രം

തിരുത്തുക

സർവകലാശാലാ തലത്തിലെ ഉപയോഗത്തിനുള്ള പാഠപുസ്തകങ്ങളും അധികവായനയ്ക്കുള്ള പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായിട്ടാണ് കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് രൂപംകൊണ്ടത്. പ്രാദേശിക ഭാഷകൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും അധ്യയന മാധ്യമമാക്കണമെന്ന് കോത്താരി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.

1968 ഏപ്രിൽ മാസത്തിൽ ദൽഹിയിൽ കൂടിയ സംസ്ഥാനവിദ്യാഭ്യാസ മന്ത്രിമാരുടെ പത്താമതു സമ്മേളനം ഈ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയുണ്ടായി. സർവകലാശാലാതലത്തിൽ ഇംഗ്ലീഷിൽ മാത്രം പഠിപ്പിച്ചു ശീലിച്ചിട്ടുള്ള അധ്യാപകരെ പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാൻ പരിശീലിപ്പിക്കുക, ശാസ്ത്ര ആശയങ്ങൾ വിനിമയം ചെയ്യാനാവശ്യമായ സാങ്കേതിക പദങ്ങൾ പ്രാദേശിക ഭാഷകളിൽ നിർമ്മിക്കുക എന്നിങ്ങനെ രണ്ടു പ്രവർത്തനങ്ങൾ ഓരോ ഭാഷയിലും ചെയ്യേണ്ടത് ഇത്തരുണത്തിൽ അത്യാവശ്യമായിരുന്നു. ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ, നിശ്ചിത പ്രവർത്തനങ്ങൾ നടത്താനായി, കേന്ദ്രത്തിൽ ഒരു ഭാരതീയഭാഷാ കേന്ദ്ര സ്ഥാപനവും, സംസ്ഥാനങ്ങളിൽ സംസ്ഥാനഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1967-68 മുതൽ ആറുവർഷത്തേക്കുള്ള ഒരു പ്രോജക്ടായി ഓരോ ഭാഷയ്ക്കും നൂറു ശതമാനം ഗ്രാന്റായി ഓരോ കോടി രൂപം കേന്ദ്ര സർക്കാർ അനുവദിച്ചു. ഈ പദ്ധതി കേരളത്തിൽ നടപ്പാക്കാനായി സംസ്ഥാന സർക്കാർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് രൂപ നൽകാൻ തീരുമാനിച്ചു. 1968 മാർച്ച് 11-ാം തീയതി കേരള സർക്കാർ പുറപ്പെടുവിച്ച് നംബർ (p) 106/68.Edn ഉത്തരവു പ്രകാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നു.

ആറ് ഔദ്യോഗിക അംഗങ്ങളും മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഗവേണിങ് ബോഡിയും തുടർന്ന് നിലവിൽ വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്, വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ് കോയ, ഫൈനാൻസ് സെക്രട്ടറി പി.വേലായുധൻ നായർ ഐ.എ.എസ്. (മെംബർ), വിദ്യാഭ്യാസ സെക്രട്ടറി കെ.സി.ശങ്കരനാരായണൻ ഐ.എ.എസ്.(കൺവീനർ), കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.സാമുൽ മത്തായി (മെംബർ), സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ജോസഫ് മുണ്ടശ്ശേരി(മെംബർ), എൻ.വി.കൃഷ്ണവാരിയർ (മെംബർ), പ്രൊഫ.സി.കെ.മൂസ്സത്(മെംബർ), വക്കം അബ്ദുൾ ഖാദർ(മെംബർ) എന്നിവരായിരുന്ന ആദ്യ ഗവേണിങ് ബോർഡിയിലെ അംഗങ്ങൾ. 1968 സെപ്റ്റംബർ 16-ാം തീയതി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

എൻ.വി.കൃഷ്ണവാരിയർ

തിരുത്തുക

1975 മാർച്ച് 31 ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടർ എൻ.വി.കൃഷ്ണവാരിയർ അദ്ദേഹത്തിന്റെ സേവനകാലം പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ചു. 1975 ഏപ്രിൽ ലക്കത്തിൽ വിജ്ഞാനകൈരളിയിൽ 'വിട' എന്ന ശീർഷകത്തിലെഴുതിയ മുഖലേഖനത്തിൽ അതേവരെ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് എൻ.വി:-

ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സർവകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങൾ മലയാളത്തിൽ നിർമിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി. ഈ പരിപാടി നിറവേറ്റുന്നതിനു പറ്റിയ വിധത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാഫിന്റെ രൂപം നിർണയിച്ചിരിക്കുന്നത്.നാലാം പദ്ധതിയിൽ ഈ പരിപാടിക്ക് കേന്ദ്ര ഗവൺമെന്റ് നൽകിയ സഹായം അഞ്ചാം പദ്ധതിയിൽ അതേ തോതിൽ തുടർന്ന് കിട്ടുമെന്ന് ഇനിയും തീർച്ചപ്പെട്ടിട്ടില്ലാത്തതിനാൽ ഇടക്കാലത്ത് വച്ച് സ്റ്റാഫിൽ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നു. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന പല വിദഗ്ദ്ധരെയും തിരികെ അയയ്‌ക്കേണ്ടി വന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിൽ കുറെ മാന്ദ്യം ഉണ്ടാക്കിയെന്നത് പ്രതീക്ഷിതം മാത്രമാണ്. എങ്കിലും നിഷ്‌കൃഷ്ടമായ പഠനങ്ങൾക്കുശേഷം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുസ്തകനിർമ്മാണ പരിപാടി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അതേപടി പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ആറരക്കൊല്ലം മുൻപ് ശാസ്ത്രീയ-മാനവിക-സാങ്കേതിക വിഷയങ്ങളെപ്പറ്റി സർവകലാശാലനിലവാരത്തിൽ എഴുതാൻ കഴിവുള്ള അറിയപ്പെട്ട ലേഖകന്മാർ കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഇന്ന് അവരുടെ സംഖ്യ, മുഖ്യമായും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനഫലമായി ഗണ്യമായി വർധിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം വാക്കുകൾ അടങ്ങുന്ന സാങ്കേതിക ശബ്ദാവലികൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ പ്രശ്‌നത്തെ ഏറെക്കുറെ പൂർണമായി പരിഹരിച്ചിരിക്കുന്നു. ശാസ്ത്രീയ-സാങ്കേതിക ഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനാവശ്യമായ മൂവായിരത്തിലേറെ പ്രത്യേക ചിഹ്നങ്ങളുടെ ടൈപ്പുകൾ ഫൗണ്ടറികളിൽ നിന്ന് ലഭ്യമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ വൈജ്ഞാനികഗ്രന്ഥങ്ങളുടെ അച്ചടി സംബന്ധിച്ച ചില പൊതുമാനകങ്ങൾ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്... ഗവേണിങ് ബോർഡിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്ന ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇപ്പോഴത്തെ അധ്യക്ഷനായ ശ്രീ.സി.അച്യുതമേനോനും, മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ജോലിത്തിരക്കുകൾക്കിടയിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓരോ പ്രശ്‌നവും അത്യന്തം ക്ഷമയോടെ പരിഗണിക്കുകയും തങ്ങളുടെ സുശക്തമായ പിന്തുണകൊണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്തുതുവന്നു. വിദ്യാഭ്യാസമന്ത്രിയും ഉപാധ്യക്ഷനുമായ ശ്രീ.സി.എച്ച്.മുഹമ്മദുകോയയെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരംഗമായാണ് ഞങ്ങൾ പരിഗണിക്കുന്നത്. പ്രശസ്തരായ എഴുത്തുകാർ കൂടിയായ ഈ മൂന്നു പേരുടെയും പരിലാളനം ആദ്യസംവൽസരങ്ങളിൽ ലഭിക്കാൻ കഴിഞ്ഞത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യക്ഷമതയെ വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉപാധ്യക്ഷനായ ശ്രീ.ചാക്കേരി അഹമ്മദ് കുട്ടിയും മറ്റ് ഔദ്യോഗിക-അനൗദ്യോഗിക അംഗങ്ങളും സാധരണയിൽ കവിഞ്ഞ താൽപര്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ശ്രീമാൻമാർ കുറ്റിപ്പുഴ കൃഷ്ണപിള്ള, വക്കം അബ്ദുൽ ഖാദർ, ജോസഫ് മുണ്ടശ്ശേരി, പി.ടി.ഭാസ്‌ക്കരപ്പണിക്കർ എന്നീ അനൗദ്യോഗികാംഗങ്ങളുടെ പേർ എടുത്തുപറയാതിരിക്കുന്നത് ഒരു കൃതഘ്‌നതയാവും.

കോഴിക്കോട് പ്രാദേശിക കേന്ദ്രം

തിരുത്തുക

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രം 1980 നവംബർ 2 ന് കേരള മുഖ്യമന്ത്രിയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായിരുന്ന ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയും ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാനുമായിരുന്ന ബേബി ജോൺ ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. സി.എച്ച്.മുഹമ്മദുകോയ ആശംസാപ്രസംഗം നടത്തി. ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി സാഹിത്യവും ഭാഷയും ഇനിയും വളരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫ.സുകുമാർ അഴീക്കോട്, നഗരസഭാ മേയർ സി.ജെ.റോബിൻ, ശ്രീ.എം.ടി.വാസുദേവൻ നായർ, ജില്ലാ കളക്ടർ കെ.എം.ബാലകൃഷ്ണൻ, എൻ.ചന്ദ്രശേഖരക്കുറുപ്പ് എം.എൽ.എ, കോളിയോട് ഭരതൻ, പി.ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. വടക്കൻ ജില്ലകളിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിനാണ് കോഴിക്കോട് പ്രാദേശിക കേന്ദ്രം സ്ഥാപിച്ചത്. കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിനു കീഴിൽ കോഴിക്കോട് ചെറൂട്ടി റോഡിൽ പ്രാദേശിക കേന്ദ്രം ഓഫീസും കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ്.സ്റ്റേഡിയത്തിൽ വിൽപനശാലയും പ്രവർത്തിക്കുന്നു. കണ്ണുർ നഗരത്തിലും വിൽപനശലയുണ്ട്. എൻ.ജയകൃഷ്ണനാണ് നിലവിൽ കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്‌തക പ്രസാധനം ഒറ്റനോട്ടത്തിൽ

തിരുത്തുക

വിഷയങ്ങൾ

തിരുത്തുക

പ്രകൃതിശാസ്‌ത്രം

കൃഷിശാസ്‌ത്രം, മൃഗപരിപാലനം, ആരോഗ്യശാസ്‌ത്രം, ആയുർവേദവും പ്രകൃതിചികിത്സയും, ജന്തുശാസ്‌ത്രം, മത്സ്യവിജ്ഞാനീയം, ജനിതകവിജ്ഞാനീയം, വനശാസ്‌ത്രം, ശാസ്‌ത്രം-ജനറൽ, പരിസ്ഥിതി വിജ്ഞാനീയം

ഭൗതിക ശാസ്‌ത്രങ്ങൾ

ഗണിതം, ഭൗതികം, രസതന്ത്രം, സാംഖ്യകം

എഞ്ചിനീയറിങ്‌

സിവിൽ എഞ്ചിനീയറിങ്‌, മെക്കാനിക്കൽ എഞ്ചിനീയറിങ്‌, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്‌, ഇൻഫർമേഷൻ ടെക്‌നോളജി, ഐ.ടി.ഐ/കെ.ജി.ടി.ഇ

ഭാഷ, സാഹിത്യം, കലകൾ

ഭാഷാശാസ്‌ത്രം, വ്യാകരണം, സാഹിത്യം, സൗന്ദര്യശാസ്‌ത്രം, കലകൾ/ഫോക്‌ലോർ, നാടകം, അരങ്ങ്, അഭിനയം, സംഗീതം, സിനിമ, ടി.വി.

സാമൂഹികശാസ്‌ത്രങ്ങൾ

ചരിത്രം, കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, ധനശാസ്‌ത്രം, ടൂറിസം, നരവംശശാസ്‌ത്രം, മാനേജ്‌മെന്റ്‌, വാണിജ്യം, സഹകരണം, ഗ്രാമവികസനം, പ്രീപ്രൈമറി വിദ്യാഭ്യാസം, വിദ്യാഭ്യാസം, മനശ്ശാസ്‌ത്രം, തത്ത്വശാസ്‌ത്രം, ആധ്യാത്മികം, നിയമം, ജേർണലിസം, സ്‌പോർട്‌സ്‌ ഗെയിംസ്‌, സ്‌ത്രീപഠനങ്ങൾ.

ലിപിപരിഷ്‌കരണം

1973ലെ ലിപി പരിഷ്‌കരണം, 1999 ലെ ലിപി മാനകീകരണം എന്നിവ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ്‌ നിർവഹിച്ചത്‌.

മലയാളത്തനിമ

മലയാളത്തിനുള്ള ഫോണ്ടുകളുടെ നിർമിതി, സ്‌പെൽ ചെക്കർ, ഗ്രാമർ ചെക്കർ, ഇംഗ്ലീഷ്‌-മലയാളം കംപ്യൂട്ടർ തർജുമ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ സിഡാക്കിന്റെ സഹകരണത്തോടെ നടക്കുന്നു.

സിവിൽ സർവീസ്‌ ഉദ്യോഗസ്ഥൻമാർക്കുള്ള മലയാളം ക്ലാസ്‌

മലയാളം മാതൃഭാഷയല്ലാത്ത സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരെ മലയാളം പഠിപ്പിക്കാനുള്ള ക്ലാസ്സുകൾ വർഷം തോറും നടത്തിവരുന്നു.

പുസ്‌തക പ്രദർശന-വിൽപനകൾ

തിരുത്തുക

എല്ലാ മാസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ച്‌ പുസ്‌തക പ്രദർശനങ്ങളെങ്കിലും സംഘടിപ്പിക്കുന്നു.

പ്രത്യേക പുസ്‌തക പ്രസിദ്ധീകരണ പദ്ധതി

തിരുത്തുക

സർക്കാർ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട്‌ വ്യത്യസ്‌ത വിഷയങ്ങളിൽ പുസ്‌തകപ്രസാധനം നിർവഹിക്കുന്നു. ആരോഗ്യം, കൃഷി, സഹകരണം, നിയമം, തൊഴിൽ, വനം എന്നീ വകുപ്പുകളുടെ സഹകരത്തോടെ നിർദിഷ്ട വിഷയങ്ങളിൽ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.

മലയാളം ഭരണഭാഷ

തിരുത്തുക

മലയാളം ഭരണഭാഷയാക്കാനുള്ള സർക്കാരിന്റെ യത്‌നത്തിന്റെ ഭാഗമായി ഭരണശബ്ദാവലി, ഭരണഭാഷാപ്രയോഗങ്ങൾ, ഔദ്യോഗിക ഭാഷാ നിഘണ്ടു എന്നിവ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.ഭരണ ശബ്ദാവലിയുടെ മൊബൈൽ ആപ് പുറത്തിറക്കി

ഭാഷാഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ

തിരുത്തുക

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി വൈജ്ഞാനിക സാഹിത്യം,വിവർത്തനം എനീ മേഖലകളിലെ മികച്ച കൃതികൾക്ക്‌ എല്ലാ വർഷവും അവാർഡ്‌ നൽകുന്നു

വിൽപന സൗകര്യങ്ങൾ

തിരുത്തുക

തിരുവനന്തപുരം നാളന്ദ , സ്റ്റാച്ചു, കോട്ടയം,എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽ ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകൾ പ്രവർത്തിക്കുന്നു.

പ്രാദേശിക കേന്ദ്രം

തിരുത്തുക

ഉത്തരമേഖലയിലെ എഴുത്തുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ഉത്തരകേരളത്തിൽ വ്യാപിപ്പിക്കുന്നതിനുമായി ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശികകേന്ദ്രം കോഴിക്കോട്‌ പ്രവർത്തിക്കുന്നു

ഭരണശബ്ദാവലി മൊബൈൽ ആപ്

തിരുത്തുക

ആൻഡ്രോയിഡ് മൊബൈലിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ശ്രേയസ് നിഘണ്ടു (shreyasdictionary) തിരഞ്ഞ് ഡൗൺലോഡിലൂടെ ഇൻസ്റ്റാൾ ചെയ്ത് ഭരണശബ്ദാവലി വായനക്കാർക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ആപ്പിളിന്റെ എെഫോൺ ഉപയോഗിക്കുന്നവർ ഇതിന്റെ വെബ്ആപ്ലിക്കേഷനാണ് ഉപയോഗിക്കേണ്ടത്. www.bharanashreyas.com ൽ ഇത് ലഭ്യമാണ്.

വിജ്ഞാനമുദ്രണം പ്രസ്സ്

തിരുത്തുക

ശാസ്ത്രഗ്രന്ഥമുദ്രണത്തിന് സ്വന്തം പ്രസ്സ് വേണമെന്ന ആവശ്യത്തെ മുൻനിർത്തിയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനമുദ്രണം പ്രസ്സ് എന്ന പേരിൽ 1972 മേയ് മാസം സ്ഥാപിച്ചത്. പ്രശസ്തവാസ്തുശിൽപി ലാറി ബേക്കറിന്റെ രൂപകൽപനയിലും മേൽനോട്ടത്തിലും പണിത താൽക്കാലിക കെട്ടടത്തിലാണ് പ്രസ്സ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ ആദ്യമായാണ് ഉന്നതനിലവാരത്തിലുള്ള ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങൾ അച്ചടിക്കാനാവശ്യമായ ടൈപ്പുകളും യന്ത്രസാമഗ്രികളും വിദഗ്ദ്ധജീവനക്കാരും ഉൾക്കൊള്ളുന്ന മുദ്രാലയം സ്ഥാപിതമാകുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനെ അച്ചടിയുടെ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ വിജ്ഞാനമുദ്രണം പ്രസ്സിന്റെ വരവോടെ സാധ്യമായി. തുടർന്ന് അച്ചടിയുടെ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായി പ്രസ്സിന്റെ ആധുനികവൽക്കരണം പലഘട്ടങ്ങളിലായി നടന്നു.

പുസ്തക വിൽപന

തിരുത്തുക

പുസ്തകങ്ങൾ ആവശ്യമുള്ളവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റായ www.keralabhashainstitiute.org ൽ കൊടുത്തിട്ടുള്ള കാറ്റലോഗ് നോക്കിയശേഷം തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിൽപന വിഭാഗങ്ങളിൽ ബന്ധപ്പെട്ട് പുസ്തകത്തിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്.അതിനുശേഷം വില, പാഴ്‌സൽ ചാർജ് എന്നിവ ഉൾപ്പെടെയുള്ള തുക തിരുവനന്തപുരത്തുനിന്നാണ് പുസ്തകം വാങ്ങേണ്ടതെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരിലും കോഴിക്കോട് പ്രാദേശികകേന്ദ്രത്തിൽ നിന്നാണ് വേണ്ടതെങ്കിൽ പ്രാദേശികകേന്ദ്രം സൂപ്രണ്ടിന്റെ പേരിലും മാത്രം അയയ്‌ക്കേണ്ടതാണ്. പുസ്തകങ്ങളുടെ വില എം.ഒ/ഡിഡി/അക്കൗണ്ട് ട്രാൻസ്ഫർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഒടുക്കാവുന്നതാണ്. അക്കൗണ്ടിൽ പണമടച്ച് പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം തിരുവനന്തപുരത്ത് കേന്ദ്ര ഓഫീസിൽ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അക്കൗണ്ടിൽ പണമടച്ച് പുസ്തകങ്ങൾ വാങ്ങാൻ താൽപര്യമുള്ളവർ പണമടച്ചതിന്റെ വിവരങ്ങൾ, പുസ്തകത്തിന്റെ പേര്, എണ്ണം, പുസ്തകം അയച്ചുതരേണ്ട വിലാസം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ nalandashopkbi@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്.

വിശദവിവരങ്ങൾക്ക്

തിരുത്തുക

ഡയറക്ടർ/അസിസ്റ്റന്റ് ഡയറക്ടർ(വിൽപന വിഭാഗം) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,നാളന്ദ,തിരുവനന്തപുരം-695003 ഫോൺ 0471-21317238 keralabhashatvm@gmail.com,nalandashopkbi@gmail.com

അസിസ്റ്റന്റ് ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം മാളിയേക്കൽ ബിൽഡിങ്‌സ്,ചെറൂട്ടി റോഡ്, കോഴിക്കോട്-1 ഫോൺ 0495-2366124,0471-2724600 calicutbhasha@gmail.com

കറണ്ട് അക്കൗണ്ട് നമ്പർ :- 67393695122 IFSC SBIN0070415 എസ്ബിഐ വികാസ് ഭവൻ ബ്രാഞ്ച് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്.

പുസ്തകശാലകൾ

തിരുത്തുക

തിരുവനന്തപുരം

തിരുത്തുക

നാളന്ദ പുസ്തകശാല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നാളന്ദ.തിരുവനന്തപുരം-695003 ഫോൺ 0471-2317238, ഇമെയിൽ nalandashopkbi@gmail.com

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പുസ്തകശാല, കരിമ്പനൽ സ്റ്റാറ്റ്യു അവന്യു,ജി.എച്ച്. റോഡ്,സ്റ്റാച്യൂ, തിരുവനന്തപുരം-650001.ഫോൺ 0471-247 1581, [[1]]

കൊച്ചി പുസ്തകശാല

തിരുത്തുക

റവന്യൂ ടവർ, മറൈൻ ഡ്രൈവ്,കൊച്ചി നഗരസഭാ ഓഫീസിന് സമീപം, പാർക്ക് അവന്യൂ, ബ്രോഡ് വേ എറണാകുളം ഫോൺ 0484-2362867 kbikochishop@gmail.com

കോഴിക്കോട് പുസ്തകശാല

തിരുത്തുക

ഇഎംഎസ് സ്റ്റേഡിയം ബിൽഡിങ് കോഴിക്കോട്, ഫോൺ 0495-2724600 calicutbhasha@gmil.com

കണ്ണൂർ പുസ്തകശാല

തിരുത്തുക

മറിയം ആർക്കേഡ്, കക്കാട് റോഡ്, കണ്ണൂർ ഫോൺ 0497 2760021 silknrsr@gmail.com

തൃശ്ശൂർ പുസ്തകശാല

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാല, കള്ളിയത്ത് റോയൽ സ്‌ക്വയർ, പാലസ് റോഡ്,  സാഹിത്യഅക്കാദമിക്ക് സമീപം, തൃശ്ശൂർ, ഫോൺ- 04872327818, ഇമെയിൽ- [[2]], പ്രവർത്തനസമയം രാവിലെ 10 മണിമുതൽ രാത്രി 7മണിവരെ

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • വിജ്ഞാനകൈരളി മാസിക.

ആസ്ഥാനം

തിരുത്തുക

വിലാസം, ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003,ഫോൺ- 04712316306, Extn.10, 2314768,2317238,2313856, ഇമെയിൽ-keralabashatvm@gmail.com,

പി.ആർ.ഒ (I/c)- റാഫി പൂക്കോം- 9447956162, 0471-2316306 Extn.18

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി

തിരുത്തുക
1 ബഹു. മുഖ്യമന്ത്രി                                         ചെയർമാൻ
2 ബഹു. സാംസ്കാരിക വകുപ്പു മന്ത്രി                                       വൈസ് ചെയർമാൻ
3 വൈസ് ചാൻസിലർ/പ്രൊ. വൈസ് ചാൻസലർ

കേരള സർവകലാശാല

അംഗം
4 വൈസ് ചാൻസിലർ/പ്രൊ. വൈസ് ചാൻസലർ

കാലിക്കറ്റ് സർവകലാശാല

അംഗം
5 സെക്രട്ടറി/പ്രതിനിധി- സാംസ്കാരിക കാര്യ വകുപ്പ്

ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം

അംഗം
6 സെക്രട്ടറി/പ്രതിനിധി- ധനകാര്യ വകുപ്പ്

ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം

അംഗം
7 ചെയർമാൻ - ഔദ്യോഗിക ഭാഷാ കമ്മീഷൻ,

പേട്ട,തിരുവനന്തപുരം


അംഗം

8 ഡയറക്ടർ-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ സെക്രട്ടറി 9061131414
9


ഡോ. എസ്. രാജശേഖരൻ,

സാഹിതി, 42/ശാസ്താഗാർഡൻ തൈയ്ക്കാട് പി.ഒ

തിരുവനന്തപുരം 695014.                                             

അംഗം 9847204726
10


ഡോ. സി. ഉണ്ണികൃഷ്ണൻ,

വിളയിൽ, കിഴക്കേതിൽ, വലിയപാടം വിലന്ത്ര പി. ഒ

ശാസ്താംകോട്ട കൊല്ലം ജില്ല

അംഗം 9447479884
11 ഡോ. പി. സോമൻ,

പൂമുറ്റം, മഞ്ചാടിമൂട്, വട്ടിയൂർക്കാവ് പി.ഒ., തിരുവനന്തപുരം

അംഗം 9447587319
12 ശ്രീ. രാജേഷ് ചിറപ്പാട്,

ചിറപ്പാട് ഹൗസ്, പഴകുറ്റി പി.ഒ., ഉളിയൂർ പാമ്മത്തുംമൂല,നെടുമങ്ങാട്, തിരുവനന്തപുരം.

അംഗം 8113904202
13


ശ്രീ. രാജേഷ്. കെ,

എരുമേലി, കാവുംപാടം ഹൗസ്, കനകപ്പലം. പി. ഒ

എരുമേലി-പിൻ-686509 പത്തനംതിട്ട (ജില്ല)

അംഗം 9947881258
14


ഡോ. എം. വിജയൻപിള്ള,

മണ്ണൂരഴികത്ത് വീട്, കോട്ടുക്കൽ പി. ഒ.,അഞ്ചൽ, പിൻ-691306

കൊല്ലം (ജില്ല)

അംഗം 9447090326
15


ശ്രീ. പി. പി. സത്യൻ

റ്റി. സി 26/1314 ബി 44, സെക്രട്ടറിയേറ്റ്  വാർഡ്

പനവിള ജംഗ്ഷൻ തിരുവനന്തപുരം- 695001

അംഗം 9846488631
16


ഡോ. സ്മിത. കെ.നായർ,

അസിസ്റ്റൻറ് പ്രൊഫസർ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല

മലയാള വിഭാഗം, ടിപ്പു സുൽത്താൻ റോഡ്

തിരൂർ, മലപ്പുറം (ജില്ല), വക്കാട്. കേരളം - 676502