ജൂൺ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം oവർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ. മുപ്പത് ദിവസമുണ്ട് ജൂൺ മാസത്തിൽ. റോമൻ ദേവതയായ ജൂണോയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന് ഈ നാമം ലഭിച്ചത്.

പ്രധാന ദിവസങ്ങൾ

തിരുത്തുക


Muhhamed haizam habab Birthday

 • 68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
 • 1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
 • 1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന്‌ പേറ്റന്റ് സമ്പാദിച്ചു


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 10 വർഷത്തിലെ 161 (അധിവർഷത്തിൽ 162)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

തിരുത്തുക

<onlyinclude>

 • 1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
 • 1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
 • 1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
 • 1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
 • 2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


 • 1922 - ജൂഡി ഗാർലാന്റ് അമേരിക്കൻ നടി, ഗായിക
 • 1927 - യൂജിൻ പാർക്കർ അമേരിക്കൻ ആസ്ട്രോ ഫിസിസ്റ്റ്
 • 1938 - രാഹുൽ ബജാജ് ഇന്ത്യൻ ബിസിനസ്സുകാരൻ
 • 1960 - നന്ദമൂരി ബാലകൃഷ്ണ തെലുങ്ക് സിനിമാ നടൻ

മറ്റു പ്രത്യേകതകൾ

തിരുത്തുക • 763 ബി.സി. - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന്‌ ഇത് ഉപയോഗിച്ചു വരുന്നു.
 • 1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
 • 1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു
 • 1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ്‌ വൈദ്യുതി എന്ന് തെളിയിച്ചു.
 • 1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
 • 1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സം‌വിധാനത്തിന്‌ ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
 • 1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
 • 1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
 • 1996 - മഞ്ചേസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.


 • 1891 - ജോൺ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
 • 1903 - ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായി.
 • 1940 - ലിത്വാനിയയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.
 • 1963 - വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി.
 • 1977 - ഓറക്കിൾ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു.
 • 1999 - മൗറിസ് ഗ്രീൻ 100 മീറ്റർ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=ജൂൺ&oldid=4094137" എന്ന താളിൽനിന്ന് ശേഖരിച്ചത്