കേരളത്തിലെ ഏഴാമത്തെ പൊതു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാല. കണ്ണൂർ നഗരത്തിലെ താവക്കര ആണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം.

കണ്ണൂർ സർവ്വകലാശാല
ആദർശസൂക്തംതമസോമാ ജ്യോതിർഗമയ
സ്ഥാപിതം1996
ചാൻസലർആരിഫ് മുഹമ്മദ് ഖാൻ
വൈസ്-ചാൻസലർപ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ[1]
സ്ഥലംകണ്ണൂർ, ഇന്ത്യ
വെബ്‌സൈറ്റ്www.kannuruniversity.ac.in
കണ്ണൂർ സർവ്വകലാശാല ആസ്ഥാന മന്ദിരം

ആദർശ സൂക്തം

തിരുത്തുക

ബൃഹദാരണ്യകോപനിഷത്തിലെ "തമസോമാ ജ്യോതിർഗമയ" എന്ന ശ്ലോകമാണ് സർവ്വകലാശാലയുടെ ആപ്തവാക്യം. 'അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേയ്ക്ക്' എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം.

ഭരണ കർത്താക്കൾ

തിരുത്തുക
  • ചാൻസലർ: ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)
  • പ്രൊ-ചാൻസലർ: ആർ. ബിന്ദു (കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
  • വൈസ് ചാൻസലർ: പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ
  • പ്രോ-വൈസ് ചാൻസലർ: പ്രൊഫ. സാബു എ.
  • രജിസ്ട്രാർ: മുഹമ്മദ് ഇ.വി.പി. (ഇൻ- ചാർജ്ജ്)
  • കൺട്രോളർ ഓഫ് എക്സാമിനേഷൻസ്: ഡോ. വിൻെസെന്റ് പി.ജെ.

ചരിത്രം

തിരുത്തുക

ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് "മലബാർ സർവ്വകലാശാല" എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കി കൊണ്ട് തുടങ്ങുന്നതാണ് "കണ്ണൂർ സർവ്വകലാശാലയുടെ" ചരിത്രം.

ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി A K Antony ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായി കണ്ണൂർ സർവ്വകലാശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

പ്രത്യേകത

തിരുത്തുക

കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ വിവിധ ക്യാമ്പസ്സുകൾ സ്ഥാപിതമാക്കി "Multi Campus" എന്ന അപൂർവ്വവും നൂതനവുമായ ആശയത്തിലധിഷ്ഠിതമാണ് സർവ്വകലാശാലയുടെ പ്രവർത്തന പന്ഥാവ്. തലശ്ശേരി, പയ്യന്നൂർ, മാങ്ങാട്ട്പറമ്പ്, നീലേശ്വരം, കാസർഗോഡ്, മാനന്തവാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് സർവ്വകലാശാലയുടെ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.

അധികാര പരിധി

തിരുത്തുക

കണ്ണൂർ കാസർഗോഡ് റവന്യൂ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ചേർന്നതാണ് കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധി.

വൈസ് ചാൻസലർമാർ

തിരുത്തുക

  വൈസ്‌ചാൻസലർ   അധിക ചുമതല‍

പേര്‌ കാലയളവ് (മുതൽ) കാലയളവ് (വരെ)
പ്രൊഫസർ (ഡോ.) എം. അബ്ദുൾ റഹ്‌മാൻ ജനുവരി 1 1996 ഡിസംബർ 31 1999
ഡോ.അലക്സാൻഡർ കാരക്കൽ 1 ജനുവരി 2000 14 മേയ് 2000
പ്രൊഫസർ (ഡോ.) പി.കെ. രാജൻ 15 മേയ് 2000 14 മേയ് 2004
ഡോ. എം.ഒ. കോശി 15 മേയ് 2004 16 ഓഗസ്റ്റ് 2004
പ്രൊഫസർ (ഡോ.) സയ്യദ് ഇക്‌ബാൽ ഹസ്നൈൻ 17 ഓഗസ്റ്റ് 2004 27 ഫെബ്രുവരി 2005
ഡോ. പി. ചന്ദ്രമോഹൻ 28 ഫെബ്രുവരി 2005 27 ഫെബ്രുവരി 2009
പ്രൊഫസർ (ഡോ.) പി കെ മൈക്കൾ തരകൻ 28 ഫെബ്രുവരി 2009 ഫെബ്രുവരി 2013
എം.കെ. അബ്ദുൾ ഖാദർ/ഖാദർ മാങ്ങാട് 15 ഏപ്രിൽ 2013[2] 2017
പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ 2017 തുടരുന്നു

പഠന വകുപ്പുകൾ

തിരുത്തുക
  1. സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി
  2. സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ അൻഡ് സ്പോർട്ട് സയൻസ്
  3. സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ
  4. സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്
  5. സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ്
  6. സ്കൂൾ ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്
  7. സ്കൂൾ ഓഫ് സോഷ്യൽ സയൻസ്
  8. സ്കൂൾ ഓഫ് ലൈഫ് സയൻസ്
  9. സ്കൂൾ ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്
  10. സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്
  11. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്
  12. സ്കൂൾ ഓഫ് ഹെൽത്ത് സയൻസ്
  13. സ്കൂൾ ഓഫ് പ്യൂർ ആൻഡ് അപ്പളൈഡ് ഫിസിക്ക്സ്
  14. സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്
  15. സ്കൂൾ ഓഫ് വിഷ്വൽ ആൻഡ് ഫൈൻ ആർട്ട്സ്
  16. സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

കണ്ണൂർ ജില്ല

തിരുത്തുക

കണ്ണൂർ ജില്ലയിലെ വിവിധ കലാലയങ്ങളുടെ വിവരം താഴെ കാണാം.[3]

പ്രൊഫഷണൽ കോളേജുകൾ

തിരുത്തുക
ട്രയിനിങ്ങ് കോളേജുകൾ
ഗവണ്മെന്റ്
  1. ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ, തലശ്ശേരി
എയ്ഡഡ്
  1. പി.കെ.എം. കോളേജ് ഓഫ് എജുക്കേഷൻ, മടമ്പം, തളിപ്പറമ്പ്
  2. കേയി സാഹിബ് ട്രെയിനിങ്ങ് കോളേജ്, കരിമ്പം, തളിപ്പറമ്പ്
അൺഎയ്ഡഡ്
  1. ക്രസന്റ് ബി.എഡ് കോളേജ്, മാടായിപ്പാറ, കണ്ണൂർ
  2. എസ്.യു.എം. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, അഞ്ചരക്കണ്ടി, കണ്ണൂർ
  3. മലബാർ ബി.എഡ് കേളേജ്, പേരാവൂർ, കണ്ണൂർ
  4. രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, മട്ടന്നൂർ
  5. കണ്ണൂർ സലഫി ബി.എഡ് കോളേജ്, ചെക്കിക്കുളം, കണ്ണൂർ
  6. ജേബീസ് ട്രെയിനിങ്ങ് കോളേജ് ഓഫ് ബി.എഡ്, കുറ്റൂർ, മാതമംഗലം, കണ്ണൂർ
  7. എം.ഇ.സി.എഫ്. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, പെരിങ്ങത്തൂർ, കണ്ണൂർ

ആർട്സ് & സയൻസ് കോളേജുകൾ

തിരുത്തുക
ഗവൺമെന്റ്
  1. ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, പാലയാട് തലശ്ശേരി
  2. ഗവൺമെന്റ് കോളേജ്, ചൊക്ലി, തലശ്ശേരി
  3. ഗവൺമെന്റ് കോളേജ്, പെരിങ്ങോം, പയ്യന്നൂർ
  4. കെ.കെ.എം. ഗവൺമെന്റ് വുമൺസ് കോളേജ്,കണ്ണൂർ
എയ്‌ഡഡ്
  1. പയ്യന്നൂർ കോളേജ്, പയ്യന്നൂർ
  2. ശ്രീനാരായണ കോളേജ്,കണ്ണൂർ
  3. നിർമ്മലഗിരി കോളേജ്,കൂത്തുപറമ്പ്
  4. പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ
  5. സർ സയ്യിദ് കോളേജ്,തളിപ്പറമ്പ്
  6. കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ,മാടായി
  7. മഹാത്മാഗാന്ധി കോളേജ്, ഇരിട്ടി
  8. എസ്.ഇ.എസ് കോളേജ്,ശ്രീകണ്ഠാപുരം
  9. എൻ.എ.എം. കോളേജ്,കല്ലിക്കണ്ടി
അൺ എയ്ഡഡ്
  1. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, തളിപ്പറമ്പ്
  2. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കൂത്തുപറമ്പ്, കണ്ണൂർ
  3. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നെരുവമ്പ്രം, ഏഴോം, കണ്ണൂർ
  4. ഗുരുദേവ ആർട്സ് ആന്റ് സയൻസ് കോളേജ്, മാത്തിൽ, പയ്യന്നൂർ
  5. ആദിത്യ കിരൺ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റൂർ, മാതമംഗലം
  6. സർസയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, കരിമ്പം, തളിപ്പറമ്പ്
  7. തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്
  8. ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, പൈസക്കരി, കണ്ണൂർ
  9. മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, ആലക്കോട്, കണ്ണൂർ
  10. മഹാത്മാഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, ചെണ്ടയാട്, പാനൂർ, കണ്ണൂർ
  11. ഐ.ടി.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് , മയ്യിൽ, കണ്ണൂർ
  12. ചിന്മയ ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ വുമൺ, ചാല, കണ്ണൂർ
  13. ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്, കണ്ണൂർ
  14. സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ
  15. എം.ഇ.എസ്. കോളേജ് , നരവൂർ, കൂത്തുപറമ്പ്
  16. സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കല്യാട്,ഇരിക്കൂർ
  17. ഔവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, തിമിരി, കണ്ണൂർ
  18. എ.എം.എസ്.ടി.ഇ.സി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ്, കല്യാശ്ശേരി, അഞ്ചാം പീടിക, കണ്ണൂർ
  19. പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, പഴച്ചിയിൽ, നരീക്കാംവള്ളി, പിലാത്തറ
  20. മൊറാഴ കോ‌-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മൊറാഴ, കണ്ണൂർ
  21. വാദിഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാങ്കോട്, കണ്ണൂർ
  22. ഇ.എം.എസ്. മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, വള്ളിത്തോട്, ഇരിട്ടി, കണ്ണൂർ
  23. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പിണറായി, കണ്ണൂർ
  24. നവജ്യോതി കോളേജ്, ചെറുപുഴ, കണ്ണൂർ
  25. നഹർ ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരോട്, കണ്ണൂർ
  26. കണ്ണൂർ ഇന്റർനാഷണൽ എജുക്കേഷണൽ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുട്ടന്നൂർ

ഓറിയന്റൽ ടൈറ്റിൽ കോളേജുകൾ

തിരുത്തുക
എയ്ഡഡ്
  1. നുസ്രത്തുൽ ഇസ്ലാമിക് അറബിക് കോളേജ്, കടവത്തൂർ, കണ്ണൂർ
  2. ദാറുൽ ഇർഷാദ് അറബിക് കോളേജ്, പാറാൽ, തലശ്ശേരി
അൺ എയ്ഡഡ്
  1. ഐഡിയൽ അറബിക് കോളേജ്, ഉളിയിൽ, കണ്ണൂർ
  2. അൽ മഖർ അറബിക് കോളേജ്, നാടുകാണി, തളിപ്പറമ്പ്

കാസർഗോഡ് ജില്ല

തിരുത്തുക

കാസർഗോഡ് ജില്ലയിലെ വിവിധ കലാലയങ്ങൾ താഴെക്കാണാം.[4]

പ്രൊഫഷണൽ കോളേജുകൾ

തിരുത്തുക
ട്രയിനിങ്ങ് കോളേജുകൾ
അൺഎയ്ഡഡ്
  1. ഡോ: അംബ്ദേകർ കോളേജ് ഓഫ് നഴ്സിങ്ങ്, ശ്രീശൈലം, പെരിയെ, കാസർഗോഡ്
  2. സൈനാബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, ചേങ്ങല, കാസർഗോഡ്
  3. മഹാത്മാ കോളേജ് ഓഫ് എജുക്കേഷൻ, പാണ്ടിക്കോട്, നീലേശ്വരം, കാസർഗോഡ്
എം.ബി.എ. കോളേജുകൾ
അൺഎയ്ഡഡ്
  1. പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുന്നാട്, കാസർഗോഡ്
  2. മാലിക് ദീനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, സീതങ്ങൊലി, കാസർഗോഡ്
എഞ്ചിനീയറിംഗ് കോളേജുകൾ
അൺഎയ്ഡഡ്
  1. എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്, കാസർഗോഡ്
  2. സദ്ഗുരു സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞങ്ങാട്
  3. നോർത്ത് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞങ്ങാട്,കാസർഗോഡ്

ആർട്സ് & സയൻസ് കോളേജുകൾ

തിരുത്തുക
ഗവൺമെന്റ്
  1. ഗവൺമെന്റ് കോളേജ്, കാസർഗോഡ്
  2. ഇ.കെ.നായനാർ സ്മാരക ഗവണ്മെന്റ് കോളേജ്, എളേരിത്തട്ട്
  3. ഗോവിന്ദപൈ സ്മാരക ഗവൺമെന്റ് കോളേജ്, മഞ്ചേശ്വരം
  4. ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ്

കിനാനൂർ-കരിന്തളം

എയ്ഡഡ്
  1. നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
  2. സെന്റ് പയസ് ടെൻ‌ത് കോളേജ്, രാജപുരം
അൺഎയ്ഡഡ്
  1. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പെട്ടിക്കുണ്ട്, ചെറുവത്തൂർ, കാസർഗോഡ്
  2. മലബാർ ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, തെക്കിൽ, കാസർഗോഡ്
  3. ഷറഫ് ആർട്സ് ആന്റ് സയൻസ് കോളേജ്, പടന്ന, കാസർഗോഡ്
  4. സ-അ-ദിയ ആർട്സ് ആന്റ് സയൻസ് കോളേജ്, കളനാട്, കാസർഗോഡ്
  5. എസ്.എൻ.ഡി.പി. യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്, പേരോൽ, നീലേശ്വരം, കാസർഗോഡ്
  6. ഡോ:അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജ്, പെരിയ, കാസർഗോഡ്
  7. നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, പെർള, കാസർഗോഡ്
  8. പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുന്നാട് കാസർഗോഡ്
  9. ഖാൻസ വുമൺസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കുമ്പള, കാസർഗോഡ്
  10. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മഞ്ചേശ്വരം, കാസർഗോഡ്
  11. മോഡൽ കോളേജ്, മടിക്കൈ, കാസർഗോഡ്
  12. സി കെ നായർ ആർട്സ് ആൻഡ് മാനേജ്മെന്റ് കോളേജ്,പടന്നകാട്

വയനാട് ജില്ല

തിരുത്തുക

വയനാട് ജില്ലയിലെ കലാലയങ്ങൾ ഇവിടെ കാണാം[5]

ആർട്സ് & സയൻസ് കോളേജുകൾ

തിരുത്തുക
ഗവൺമെന്റ്
  1. ഗവൺമെന്റ് കോളേജ്, മാനന്തവാടി
എയ്ഡഡ്
  1. മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ്,മാനന്തവാടി
അൺഎയ്ഡഡ്
  1. പി.കെ.കെ.എം. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാനന്തവാടി
  2. ഡബ്ല്യു ഇമാം ഗസാലി ആർട്സ് ആന്റ് സയൻസ് കോളേജ്, കൂളിവയൽ, പനമരം, വയനാട്

വെബ് സൈറ്റ്

തിരുത്തുക
  1. "Kannur University". Kannur University. Archived from the original on 2013-09-30. {{cite web}}: |first= missing |last= (help); Cite has empty unknown parameter: |dead-url= (help)
  2. "കണ്ണൂർ സർവകലാശാല വി.സി.യായി ഡോ. ഖാദർ മാങ്ങാട് ചുമതലയേറ്റു". മാതൃഭൂമി. Archived from the original on 2013-04-26. Retrieved 2013 സെപ്റ്റംബർ 23. {{cite web}}: Check date values in: |accessdate= (help)
  3. "Colleges in Kannur District,Kannur University official site". Archived from the original on 2013-09-30. Retrieved 2013-09-23.
  4. "Official Website of Kannur University". Retrieved 2021-06-19.
  5. "Official Website of Kannur University". Retrieved 2021-06-19.


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_സർവ്വകലാശാല&oldid=4102006" എന്ന താളിൽനിന്ന് ശേഖരിച്ചത്