ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ കാണപ്പെടുന്ന ഒരു പട്ടിക വർഗ്ഗം ആണ് ഉള്ളാടൻ. വാല്മീകിയുടെ പിന്മുറക്കാർ ആണ്.[അവലംബം ആവശ്യമാണ്] മലയുള്ളാടർ എന്നും അറിയപ്പെടുന്നു. കൃഷിയും നായാട്ടുമാണ് പ്രധാന തൊഴിലുകൾ. ആലപ്പുഴ എറണാകുളം പ്രദേശങ്ങളിൽ ഉളളവർ പാരമ്പര്യമായി വഞ്ചി നിർമ്മിക്കുന്നവർ ആണ്. ഇപ്പൊൾ മറ്റ് തൊഴിലുകൾ ചെയ്യുന്നവരാണ് അധികവും. അയ്യങ്കാളിയുടെ പുറംജാതികൾക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം നേടിക്കൊടുത്തതിന് ശേഷം പലരും വിദ്യാ സമ്പന്നരും സർക്കാർഉദ്യോഗസ്ഥരും ആണ്.മൂപ്പനാണ് ഉള്ളാടരുടെ തലവൻ. പെൺകുട്ടികൾക്ക് ഏഴു വയസ്സാകുമ്പോൾ കാതുകുത്തുകല്ല്യാണവും, ഋതുവാകുമ്പോൾ തിരണ്ടുകല്ല്യാണവും കൊണ്ടാടുന്നു. ഏഴു വയസ്സാകുമ്പോൾ ആൺകുട്ടികൾക്ക് കാതുകുത്തുകയും കൌപീനം ധരിപ്പിക്കുകയും ചെയ്യുന്ന കൊടികെട്ടൽ എന്നൊരു ചടങ്ങും ഇവർക്കുണ്ട്. എന്നാൽ പുതിയ തലമുറയിൽ ഉളളവർ ഇത്തരം ആചാരങ്ങൾ പാലിക്കുന്നതല്ല. മലബാറിലെ നായാടികളോട് സാമ്യമുണ്ട്.[1]

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 32. {{cite book}}: Cite has empty unknown parameter: |coauthors= (help)


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ഉള്ളാടർ&oldid=4007677" എന്ന താളിൽനിന്ന് ശേഖരിച്ചത്