ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളെയാണ്‌ ദ്രാവിഡർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഈ ഭാഷകൾ സംസാരിക്കുന്നവർ ഇന്ന് പ്രധാനമായും ദക്ഷിണേന്ത്യ, ബ്രഹൂയി ഭാഷ സംസാരിക്കുന്ന പാകിസ്താനിലെ ചില ഭാഗങ്ങൾ, ഖുരുക്ക് സംസാരിക്കുന്ന ബീഹാർ , ഒറീസ്സ ഭാഗങ്ങളിലും ബംഗ്ലാദേശ് , നേപ്പാൾ, ശ്രീലങ്ക തുടങ്ങിയവിടങ്ങളിലും, കുടിയേറ്റത്തിന്റെ ഭാഗമായി മറ്റു വിദേശ രാജ്യങ്ങളിൽ അല്പമായും വസിക്കുന്നു. ദ്രാവിഡർ മെഡിറ്ററേനിയൻ വംശജരാണെന്ന് ചില ഗവേഷകർ കരുതുന്നു. ജീൻ പഠനങ്ങളും അതാണ്‌ തെളിയിക്കുന്നത്. ദ്രാവിഡർ കൊക്കേഷ്യൻ നീഗ്രോയിഡ് വംശങ്ങളുടെ കലർപ്പ് ആണെന്നും പഠനങ്ങൾ പറയുന്നു.

Dravidian
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
South Asia and South East Asia, mainly South India and Sri Lanka
ഭാഷാ കുടുംബങ്ങൾOne of the world's primary language families
പ്രോട്ടോ-ഭാഷProto-Dravidian
വകഭേദങ്ങൾ
  • Northern
  • Central
  • Southern
ISO 639-2 / 5dra
Linguasphere49= (phylozone)
Glottologdrav1251
Distribution of subgroups of Dravidian languages:
Dravidian people
Total population
approx. 217 million   
Languages
Dravidian languages
Religion
predominantly Hinduism, and other Jainism, Buddhism, Islam, Christianity, Judaism

ബി.സി.ഇ. 3500-നു മുൻപാണ് ദ്രാവിഡർ ഏഷ്യാ മൈനറിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയത്. ഒരിടത്ത് സ്ഥിരതാമസമാക്കിയുള്ള വികസിതമായ ജീവിതരീതി ഇന്ത്യയിൽ ആദ്യമായി എത്തിച്ചത് ദ്രാവിഡരാണ്. സിന്ധുനദിയുടെ ഫലഭൂയിഷ്ടമായ തടത്തിൽ വാസമുറപ്പിച്ച ദ്രാവിഡർ മോഹൻ‌ജൊ-ദാരോ പോലെയുള്ള സമ്പൽ‌സമൃദ്ധമായ നഗരങ്ങൾ സ്ഥാപിച്ചു. ആര്യന്മാരുടെ കടന്നുവരവു മൂലമോ, സിന്ധുനദിയിലെ വൻ‌ വെള്ളപ്പൊക്കം മൂലമോ ഉത്തരേന്ത്യയിലെ ദ്രാവിഡർക്ക് ക്ഷയം സംഭവിച്ചതായി കരുതുന്നു.

തെക്കേ ഇന്ത്യയിലെ ജനങ്ങളെ ദ്രാവിഡരെന്നും അവരുടെ ഭാഷയെ ദ്രാവിഡ ഭാഷയെന്നും അവരുടെ സംസ്കാരത്തെ ദ്രാവിഡ സംസ്കാരമെന്നും വ്യവഹരിച്ചു വരുന്നു. എന്നാൽ ഇന്ന് ഭാരതത്തിൽ ഉള്ളവരെല്ലാം പല ജനവിഭാഗങ്ങളും കൂടി ചേർന്ന ജനതയാണ്.

ദ്രാവിഡജനതയുടെ  ഉത്ഭവത്തെപ്പറ്റി ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നു കുടിയേറിപ്പാർത്തവരാണ് ദ്രാവിഡർ എന്നഭിപ്രായമുള്ള ചരിത്രകാരൻമാരുണ്ട്. പ്രൊഫ. നീലകണ്ഠ ശാസ്ത്രിയും മറ്റും ആ കൂട്ടത്തിൽപ്പെടും. അതേസമയം സിന്ധു-ഗംഗാസമതലത്തിൽ ഒരുയർന്ന സംസ്കാരം കെട്ടിപ്പെടുത്തവരുടെ സന്തതികളാണ് സുമേറിയയിൽ അധിവസിച്ചിരുന്നതെന്നാണ്. ലോകമാന്യതിലകൻ പറയുന്നത് മെഡിറ്ററേനിയൻ വർഗത്തിനും ദ്രാവിഡജനതക്കും തമ്മിൽ അസാധാരണമായ ആകാരസാദ്യശ്യം നരവംശശാസ്ത്രജ്ഞന്മാർ പറയുന്നു.

പുരാതന തെക്കൻ ഇറാനിലെ നിയോലിത്തിക് സാഗ്രോസ് കർഷകരുമായി പ്രോട്ടോ-ദ്രാവിഡരുമായി ബന്ധമുണ്ടെന്നും പൊതുവായ ഉറവിടം പങ്കുവെക്കുന്നുണ്ടെന്നും നിരവധി പഠനങ്ങൾ നിഗമനം ചെയ്തു. പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട ഈ വംശപരമ്പര എല്ലാ ദക്ഷിണേഷ്യക്കാരുടെയും പ്രധാന പൂർവ്വിക ഘടകമാണ്. അസ്കോ പാർപോളയുടെ അഭിപ്രായത്തിൽ, പ്രോട്ടോ-ദ്രാവിഡക്കാർ സിന്ധൂനദീതട നാഗരികതയുടെ പിൻഗാമികളാണ്, ഇത് എലമൈറ്റുകളുമായി ബന്ധപ്പെട്ടിരിക്കാം.[1][2]

പേരിനു പിന്നിൽ

തിരുത്തുക

പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ കാഡ്‌വെല്ലാണ്‌ ആദ്യമായി ദ്രാവിഡൻ എന്ന സംസ്കൃതം പദം ഇന്നു പ്രചാരമുള്ള അർത്ഥത്തിൽ ഉപയോഗിച്ചത്. [3] കുമാരിലഭട്ടൻറെ താന്ത്രവർത്തിക എന്ന ഗ്രന്ഥത്തിൽ തമിഴരെ സൂചിപ്പിക്കാനായി ഉപയോഗിച്ച ദ്രവിഡം എന്ന പദത്തിലൂന്നിയാണ്‌ അദ്ദേഹം തന്റെ ഗ്രന്ഥമായ ദ്രാവിഡഭാഷകളുടെ താരതമ്യപഠനം എന്ന ഗ്രന്ഥം രചിച്ചതോടയാണ്‌ ദ്രാവിഡ പദം പ്രശസ്തമായത്. ദ്രാവിഡം എന്ന സംസ്കൃതപദത്തിന്റെ ഉത്പത്തിയെപ്പറ്റി നിരവധി സിദ്ധാന്തങ്ങൾ ഉണ്ട്. അതിലൊന്ന് തമിഴ് എന്ന പദത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്നതായാണ്‌. തമിഴ - ദ്രമിള - ദ്രമിഡ- ദ്രവിഡ എന്നാണ് പദത്തിന്റെ മൂലരൂപം. മഹാഭാരത യുദ്ധത്തിൽ പാണ്ഡവ പക്ഷത്ത് അണിനിരന്ന ദ്രാവിഡ സൈനികർ വിസ്തൃതമായ നെഞ്ചും നീണ്ട കൈത്തണ്ടുകളും വലിയ കണ്ണുകളും ഉള്ളവരും വളരെ ഉയരമുള്ളവരുമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ചരിത്രം

തിരുത്തുക
 
ഏഷ്യയിൽ ദ്രാവിഡഭാഷ സംസാരിക്കപ്പെടുന്ന പ്രധാനസ്ഥലങ്ങൾ

ദ്രാവിഡരുടെ ചരിത്രം ദക്ഷിണ ഭാരതവുമായി ആയി ബന്ധപെട്ടു കിടക്കുന്നു. മഹാഭാരതത്തിൽ ദ്രാവിഡരെ പറ്റി പറയുന്നുണ്ട്. പാണ്ട്യസാമ്രാജ്യം പാണ്ഡവരുടെ പക്ഷത്തു നിന്ന രാജ്യമാണ്. കൂടാതെ തന്നെ കർണ്ണൻ പടയോട്ടം നടത്തി ദക്ഷിണ ഭാരതത്തിലെ പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരിൽ നിന്ന് കപ്പം വാങ്ങി എന്ന് മഹാഭാരതത്തിൽ പറയുന്നു.

ഇതും കാണുക

തിരുത്തുക
  1. https://www.sciencedaily.com/releases/2016/07/160714151201.htm
  2. https://books.google.at/books?id=Ld3XCQAAQBAJ&pg=PA166&lpg=PA166&dq=brahui+indus+valley+origin&source=bl&ots=QTq0zix1my&sig=ACfU3U0cyf1S25Cq5nFkeUxp6BJdfYWf1g&hl=de&sa=X&ved=2ahUKEwiKorCuyrroAhXvlYsKHZaqCq84ChDoATABegQIARAB#v=onepage&q=brahui%20indus%20valley%20origin&f=false
  3. "Dravidian Language Family". National Virtual Translation Center. Retrieved 2007. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |month= and |coauthors= (help)

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ്രാവിഡർ&oldid=3976782" എന്ന താളിൽനിന്ന് ശേഖരിച്ചത്