പഴയങ്ങാടി
കണ്ണൂര്‍ ജില്ലയിലെ ഗ്രാമം
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ചെറുപട്ടണമാണ് പഴയങ്ങാടി. മാടായി, ഏഴോം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പഴയങ്ങാടി വ്യാപിച്ചു കിടക്കുന്നത്. കണ്ണൂർ നഗരത്തിൽ നിന്ന് 23 കിലോമീറ്റർ വടക്കായും തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിൽ നിന്നും 13 കിലോമീറ്റർ ദൂരെയുമാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മാടായിക്കാവ് ഭഗവതിക്ഷേത്രം, മാടായിപ്പള്ളി, അഹമദ്ദീയ്യ പള്ളി, വടുകുന്ദ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ദേവാലയങ്ങൾ.
പഴയങ്ങാടി | |
അപരനാമം: പയങ്ങാടി | |
12°02′09″N 75°15′49″E / 12.035728°N 75.263641°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | മാടായി,ഏഴോം പഞ്ചായത്തുകൾ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670303 ++497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പഴയങ്ങാടിപ്പുഴ, മാടായിപ്പാറ, മാടായിക്കാവ് ഭഗവതിക്ഷേത്രം |
ഏഴിമല, മാടായി തുടങ്ങിയ പ്രദേശങ്ങൾ ഇതിനടുത്താണ്. ഒരു തീരപ്രദേശമാണ് പഴയങ്ങാടി. മുസ്ലീം, ഹിന്ദു വിഭാഗങ്ങളുടെ മതമൈത്രിയോടെ വസിക്കുന്ന ഒരു സ്ഥലമാണിവിടം. ഇവിടെയുളള റെയിൽവേ സ്റ്റേഷൻ തളിപ്പറമ്പ് ഭാഗത്തുള്ളവരുടെ ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനാണ്.
പേരിനു പിന്നിൽ
തിരുത്തുകപഴയ അങ്ങാടി എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ സ്ഥലപ്പേരുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
Image gallery
തിരുത്തുക-
Fathima Church, Thavam, Payangadi
അതിരുകൾ
തിരുത്തുക- കിഴക്ക് : ഏഴോം
- പടിഞ്ഞാറ്: ഏഴിമല
- തെക്ക് : പിലാത്തറ
- വടക്ക് : ചെറുകുന്ന്
അവലംബം
തിരുത്തുകPazhayangadi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.