പള്ളിവാസൽ ജലവൈദ്യുതപദ്ധതി

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
(പള്ളിവാസൽ ജലവൈദ്യുത പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി[1],[2]. രണ്ട് ഘട്ടങ്ങളിലായി ആണ് ഇത് പൂർത്തിയാക്കിയത് . ആദ്യ ഘട്ടത്തിൽ ഒരു റൺ ഓഫ് റിവർ സ്കീം ആയാണ് ആരംഭിച്ചത്. 4.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകൾ . ആദ്യ യൂണിറ്റ് 19.03.1940 ന് കമ്മീഷൻ ചെയ്തു. 2-2-1941 ന് രണ്ടാമത്തെ യൂണിറ്റും 19-2-1942 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യർ പള്ളിവാസൽ പവർഹൗസിന്റെ ഉത്‌ഘാടനം 19-3-1940 നു നിർവഹിച്ചു.വെള്ളം ഡൈവേർട്ട് ചെയ്തു കൊണ്ട് പോകുവാൻ വേണ്ടി മൂന്നാറിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിൽ 1944 ൽ രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട് നിർമിച്ചു . 1950 ൽ വാട്ടർ ചക്രങ്ങൾ മാറ്റിക്കൊണ്ട് 4.5 മെഗാവാട്ട് ശേഷിയിൽ നിന്ന് 5 മെഗാവാട്ടായി ഉയർത്തി.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 5 മെഗാവാട്ട് ശേഷിയുള്ള മൂന്നു യൂണിറ്റുകളും പൂർത്തിയാക്കി15 മെഗാവാട്ട് ശേഷി കൈവരിച്ചു .രണ്ടാം ഘട്ടത്തിൽ 7.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകളും ജലസംഭരണത്തിനായി കുണ്ടള അണക്കെട്ടും മാട്ടുപ്പെട്ടി അണക്കെട്ടും നിർമിച്ചു കൊണ്ട് പദ്ധതിയുടെ സ്ഥാപിത ശേഷി 37 . 5 മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിച്ചു

പള്ളിവാസൽ ജലവൈദ്യുതപദ്ധതി
രാജ്യംഇന്ത്യ
സ്ഥലംപള്ളിവാസൽ,മൂന്നാർ,ഇടുക്കി ജില്ല, കേരളം,
നിർദ്ദേശാങ്കം10°1′52.7484″N 77°03′18.1512″E / 10.031319000°N 77.055042000°E / 10.031319000; 77.055042000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted - 1951
നിർമ്മാണം ആരംഭിച്ചത്1946
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity37.5 MW (3 x 5 MW + 3 x 7.5) (Pelton-type)
Website
Kerala State Electricity Board
പ്രതിവർഷം 284 ദശലക്ഷം യൂണിറ്റ്

ഇടുക്കി ജില്ലയിലെ മൂന്നാറിപള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ചിത്തിരപുരത്താണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [3],[4] .

മൂന്നാർ ഹെഡ്‍വർക്സ് (സർ സി പി  രാമസ്വാമി അയ്യർ ഹെഡ് വർക്സ് ) അണക്കെട്ടാണ് പള്ളിവാസലിലേക്കുള്ള ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത്. ഇവിടെ നിന്നും ടണൽ (പെൻസ്റ്റോക്ക് പൈപ്പുകൾ )വഴി പവർഹൗസിലേക്ക് ജലം എത്തിക്കുന്നു.പദ്ധതിയിൽ 2 ജലസംഭരണികളും 2 അണക്കെട്ടുകളും ഒരു ഡൈവേർഷൻ അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഉടമസ്ഥതയിലാണ് ഈ പദ്ധതി.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും തിരുത്തുക

വൈദ്യുതി ഉത്പാദനം തിരുത്തുക

പള്ളിവാസൽ ജലവൈദ്യുതപദ്ധതി യിൽ 5 മെഗാവാട്ടിന്റെ 3 ടർബൈനുകളും (PELTON TYPE- Escherwyss Switzerland) , 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകളും (PELTON TYPE- Boving UK) ഉപയോഗിച്ച് 37.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ആദ്യ മൂന്നു യൂണിറ്റിന്റെ ജനറേറ്റർ Brown Boveri Switzerland യും രണ്ടാമത്തെ മൂന്നു യൂണിറ്റിന്റെ ജനറേറ്റർ BTH UK യും ആണ്  ജനറേറ്റർ. വാർഷിക ഉൽപ്പാദനം 284 MU ആണ്. 19.03.1940 ന് ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. 2002 ൽ നവീകരണം നടത്തി.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 5 MW 19.03.1940
യൂണിറ്റ് 2 5 MW 02.02.1941
യൂണിറ്റ് 3 5 MW 10.02.1942
യൂണിറ്റ് 4 7.5 MW 01.05.1948
യൂണിറ്റ് 5 7.5 MW 01.10.1949
യൂണിറ്റ് 6 7.5 MW 07.03.1951

നവീകരണം തിരുത്തുക

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 5 MW 19.11.2001
യൂണിറ്റ് 2 5 MW 17.11.2001
യൂണിറ്റ് 3 5 MW 20.11.2001
യൂണിറ്റ് 4 7.5 MW 26.08.2002
യൂണിറ്റ് 5 7.5 MW 21.08.2002
യൂണിറ്റ് 6 7.5 MW 19.08.2002


വൈദ്യുതി വിതരണം തിരുത്തുക

പള്ളിവാസൽ പവർഹൗസിൽ നിന്നും ആനയിറങ്കൽ ഫീഡറിൽ വൈദ്യുതി എത്തിച്ചാണ് വിതരണം നടത്തുന്നത്. ഇവിടെ നിന്നുമുള്ള വൈദ്യുതി ജില്ലയിലെ തന്നെ ബൈസൺ വാലി, ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി, സേനാപതി ഗ്രാമപ്പഞ്ചായത്തുകളിൽ പൂർണമായും പള്ളിവാസൽ, വെള്ളത്തൂവൽ, രാജാക്കാട് ഗ്രാമപ്പഞ്ചായത്തുകളിൽ ഭാഗികമായും വിതരണം ചെയ്യുന്നു[5].

കൂടുതൽ കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Pallivasal Hydroelectric Project JH01239 -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-24.[പ്രവർത്തിക്കാത്ത കണ്ണി]
  2. "PALLIVASAL HYDRO ELECTRIC PROJECT-". www.kseb.in.
  3. "Pallivasal Power House PH01246-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-20. Retrieved 2018-09-28.
  4. "Pallivasal Power House -". globalenergyobservatory.org. Archived from the original on 2018-11-07. Retrieved 2018-11-12.
  5. "പള്ളിവാസൽ പവർഹൗസിലെ നിയന്ത്രണസംവിധാനം". Archived from the original on 2011-12-10. Retrieved 2011-11-26.