കെ.സി. റോസക്കുട്ടി

ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തക
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമാണ് കെ.സി. റോസക്കുട്ടി[1]. (ജനനം : 23 ഒക്ടോബർ 1948[2] )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.

പ്രമാണം:K C Rosakutty.jpg
കെ. സി. റോസക്കുട്ടി
കെ.സി. റോസക്കുട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം
കെ.സി. റോസക്കുട്ടി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിINC
വസതിsമുള്ള‌ൻകൊല്ലി, വയനാട്

ജീവിതരേഖ

തിരുത്തുക

മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് 1948 ഒക്ടോബർ 23ന് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [3]

ഭർത്താവ്  : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ

രാഷ്ട്രീയജീവിതം

തിരുത്തുക
  • 1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും എം.എൽ. എ യായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
  • 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു.
  • നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .
  • എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
  • 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
  • 04 ഏപ്രിൽ 2012 ൽ കേരള സർക്കാരിന്റെ കീഴിലുള്ള വനിത കമ്മീഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റു.
  • മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
  • കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം
  • കെ.പി.സി.സി. ജനറൽ സെക്രട്ടറി
  • മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
  • നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.


തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1996 സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം പി.വി. വർഗ്ഗീസ് വൈദ്യർ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.സി. റോസക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.സി. ഗോപിനാഥ് ബി.ജെ.പി.
1991 സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം കെ.സി. റോസക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.വി. വർഗ്ഗീസ് വൈദ്യർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.കെ. മാധവൻ ബി.ജെ.പി.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-07. Retrieved 2012-04-04.
  2. "കെ.സി. റോസക്കുട്ടി". കേരള നിയമസഭ. Retrieved 2013 മേയ് 28. {{cite web}}: Check date values in: |accessdate= (help)
  3. http://www.niyamasabha.org/codes/members/m584.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-22.
  5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ.സി._റോസക്കുട്ടി&oldid=4072173" എന്ന താളിൽനിന്ന് ശേഖരിച്ചത്