പ്രധാന മെനു തുറക്കുക

മുഴപ്പിലങ്ങാട്‌ ബീച്ച്

ഉത്തര കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രം
(മുഴപ്പിലങ്ങാട്‌ കടപ്പുറം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 11°47′51.75″N 75°26′29.34″E / 11.7977083°N 75.4414833°E / 11.7977083; 75.4414833

മുഴപ്പിലങ്ങാട് ബീച്ച്
മുഴപ്പിലങ്ങാട് ബീച്ച്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തിലാണ് ഉള്ളത്. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു.

പ്രകൃതിതിരുത്തുക

നാല് കിലോമീറ്റർ ദൈർഘ്യം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാൻ (ഡ്രൈവ്-ഇൻ-ബീച്ച്) കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാൽ സുരക്ഷിതമായി കടലിൽ ഇറങ്ങാൻ സാധിക്കുന്നു. ഏതാനും വർഷങ്ങളായി ഏപ്രിൽ - മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്. നിരവധി റിസോർട്ടുകളും ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളിൽ ധാരാളം കല്ലുമ്മക്കായ (ഒരിനം കക്ക) ഉണ്ട്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നു വരാറുണ്ട്.

എത്താനുള്ള വഴിതിരുത്തുക

  • അടുത്തുള്ള പട്ടണങ്ങൾ / റെയിൽ‌വേ സ്റ്റേഷനുകൾ :
  • റോഡ് - ദേശീയപാത 66 (പഴയ ദേശീയപാത 17) കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം
    • [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]- 25.7 കിലോമീറ്റർ അകലെ

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. http://muzhappilangad.entegramam.gov.in/index.php?Itemid=63&id=122&option=com_content&task=view


"https://ml.wikipedia.org/w/index.php?title=മുഴപ്പിലങ്ങാട്‌_ബീച്ച്&oldid=3208958" എന്ന താളിൽനിന്ന് ശേഖരിച്ചത്