ഗവർണ്ണർ
സംസ്ഥാന കാര്യനിർവ്വഹണത്തിന്റെ തലവനാണ് ഗവർണർ. സാധാരണയായി ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഗവർണർമാരാണുള്ളത്. 1956-ലെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് ഒന്നിലധികം സംസ്ഥാനത്തെ ഗവർണറായി പ്രവർത്തിക്കാൻ കഴിയുന്നതാണ്.
പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യനിർവ്വാഹകചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ. ജനാധിപത്യമുള്ള രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.
സംസ്ഥാനഭരണനിർവഹണവിഭാഗത്തിന്റെ തലവൻ ഗവർണറാണ്. കേന്ദ്ര മന്ത്രി സഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണു ഗവർണറെ നിയമിക്കുന്നത്. ഗവർണറുടെ ഔദ്യോഗിക കാലാവധി 5 വർഷമാണ്. സംസ്ഥാനനിയമനിർമ്മാണസഭയുടെ ഭാഗമാണ് ഗവർണർ. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്.
കോളനിവൽക്കരണ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ രാജഭരണക്കാലത്ത് ക്ഷത്രപതി എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു. രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു[1].
ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഗവർണ്ണർ എന്ന പദമുണ്ടായത്[2].
യോഗ്യതതിരുത്തുക
- 35 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന് ഗവർണറാകാം.
- മറ്റ് വരുമാനമുള്ള ജോലികളിലേർപ്പെടരുത്.
- സംസ്ഥാന നിയമസഭയിലെ അംഗങ്ങൾക്കും ഗവർണറാകാം.
- തിരഞ്ഞെടുക്കപ്പെട്ടാൽ നിയമസഭാഗംത്വം രാജിവക്കണം.
- അഞ്ച് വർഷമാണ് കാലാവധി.
അധികാരങ്ങൾതിരുത്തുക
പ്രസിഡന്റിനെപ്പോലെ നയതന്ത്രപരവും സൈനികപരവുമായ അധികാരങ്ങൾ ഗവർണർക്കില്ല.
കാര്യനിർവ്വഹണാധികാരംതിരുത്തുക
മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിസഭാംഗങ്ങളെയും നിയമിക്കുവാനും, അഡ്വക്കേറ്റ് ജനറൽ, പബ്ലിക്ക് സർവ്വീസ് കമ്മിഷൻ ചെയർമാൻ മറ്റ് അംഗങ്ങൾ എന്നിവരെയും നിയമിക്കുന്നതും ഗവർണറാണ്. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ നോമിനേറ്റ് ചെയ്യുവാനും ഗവർണർക്ക് അധികാരമുണ്ട്.
നിയമനിർമ്മാണാധികാരംതിരുത്തുക
സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യുവാനും, സഭ വിളിച്ചു ചേർക്കുവാനും, പിരിച്ചുവിടാനും ഗവർണർക്ക് അധികാരമുണ്ട്.
അടിയന്തിരാവകാശങ്ങൾതിരുത്തുക
പ്രസിഡന്റിനെപ്പോലെ ഗവർണർക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള അധികാരമില്ല. ഗവർണർക്ക് സംസ്ഥാന അടിയന്തിരാവസ്ഥക്കു വേണ്ടി പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിക്കുവാൻ കഴിയും.