ഭാരതി എയർടെൽ

(എയർടെൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരതീയ ആഗോള വാർത്താവിനിമയ കമ്പനിയാണ് ഭാരതി എയർടെൽ ക്ലിപ്തം (ഇംഗ്ലീഷ്: Bharti Airtel Limited). എയർടെൽ എന്ന നാമത്തിലാണ് ഇവരുടെ സേവനങ്ങൾ നൽകപ്പെടുന്നതും അറിയപ്പെടുന്നതും. ദക്ഷിണേഷ്യ, ആഫ്രിക്ക, ചാനൽ ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ പതിനെട്ട് രാജ്യങ്ങളിലായി സേവനം നൽകപ്പെടുന്നു. ഭാരതത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ , 4ജി സേവനദാതാക്കളാണ് എയർടെൽ.

ഭാരതി എയർടെൽ ക്ലിപ്തം
Bharti Airtel Limited
Public
Traded as
ISININE397D01024
വ്യവസായംTelecommunication
സ്ഥാപിതം1985
Area served
Worldwide
പ്രധാന വ്യക്തി
സുനിൽ മിത്തൽ (Chairman and CEO)
ഉത്പന്നംമൊബൈൽ ഫിക്സഡ്-ലൈൻ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഡിജിറ്റൽ ടെലിവിഷൻ ഐടി സേവനങ്ങൾ
വരുമാനംGreen Arrow Up Darker.svg 8,07,802 മില്യൺ (US) (2019)[1]
Decrease 57.3 ബില്യൺ (US$) (2012)[2]
മൊത്ത ആസ്തികൾGreen Arrow Up Darker.svg 1,007.85 ബില്യൺ (US) (2011)[2]
മെമ്പേഴ്സ്411.42 million [3] [4] [5]
(September 2019)
Number of employees
20,675 (December 2011)[2]
ParentBharti Enterprises (52.7%)[6][7]
SingTel (15.57%)[6][7]
Vodafone (4.4%)
Subsidiaries
വെബ്സൈറ്റ്www.airtel.com

ചരിത്രംതിരുത്തുക

1995 ജൂലൈ 7-നാണ് ഭാരതി ടെലി വെൻചേഴസ് കമ്പനിയായി സ്ഥാപിച്ചത്. പിന്നീട് ഡൽഹിയിൽ എയർടെൽ എന്ന പേരിൽ സേവനം തുടങ്ങി. 1997-ൽ മധ്യപ്രദേശിൽ ഫിക്സ്ഡ് ലൈൻ സേവനം തുടങ്ങുവാനുള്ള ലൈസൻസ് ഭാരതിക്ക് ലഭിച്ചു[8].

ബ്രാൻഡുകൾതിരുത്തുക

എയർടെൽതിരുത്തുക

 
എയർ‌ടെൽ ടെലികോം കമ്പനിയുടെ പഴയ ലോഗോ

മൊബൈൽ, ലാൻഡ് ലൈൻ സേവനങ്ങളെല്ലാം എയർടെൽ എന്ന പേരിലാണ് നൽകുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലാൻഡ് ലൈൻ സേവനം ലഭ്യമാണ്. 2008 ഡിസംബറിൽ ശ്രീലങ്കയിൽ എയർടെൽ ടെലികോം സേവനം ആരംഭിച്ചു.

എയർടെൽ ബ്രോഡ്‌ബാൻഡ്തിരുത്തുക

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ എയർടെൽ ബ്രോഡ്‌ബാൻഡ് എന്ന പേരിലാണ് നൽകുന്നത്. 16 എം.ബി.പി.എസ് വരെ വേഗത എയർടെൽ വാഗ്ദാനം ചെയ്യുന്നു. എ.ഡി.എസ്.എൽ അഥവാ അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ സാങ്കേതികതയിലധിഷ്ഠിതമാണ് എയർടെലിന്റെ ബ്രോഡ്‌ബാൻഡ് സേവനം. ട്വിസ്റ്റഡ് കോപ്പർ ജോടികളെ ഉയർന്ന വേഗമുള്ള ഡിജിറ്റൽ ലൈനുകളാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.

എന്റെർപ്രൈസ് ശൃംഖലകൾതിരുത്തുക

 • ലീസ്ഡ് സർക്യൂട്ടുകൾ സ്വതന്ത്രമായി ഡെഡിക്കേറ്റഡ് ലൈൻ ആവശ്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്രദമാണ്. ഡയൽ ചെയ്യാതെ സ്ഥിരമായി ഇൻറർനെറ്റ് ലഭിക്കുവാനും ഡോറ്റ് കമ്മ്യൂണിക്കേഷനും ലീസ്ഡ് ലൈൻ സേവനം ഉപയോഗപ്പെടുത്താം.
 • എം.എൽ.എൽ.എൻ കേന്ദ്രീകൃത മാനേജ്മെൻറുള്ള ലീസ്ഡ് സർക്ക്യൂട്ടാണ് എം.എൽ.എൽ.എൻ അഥവാ മാനേജ്ഡ് ലീസ്ഡ് ലൈൻ നെറ്റ്‌വർക്ക്. ഉപഭോക്താവിൻറെ ആവശ്യ പ്രകാരം 64 കെബിപിഎസ്, 128 കെബിപിഎസ്, 1.5 ജിബിപിഎസ് തുടങ്ങിയ ബാൻഡ് വിഡ്ത്തുകളിൽ ലഭ്യമാണ്. ഒരു പാത തകരാറിലായാൽ വേറൊരു വഴി തിരിച്ചുവിട്ട് സർക്ക്യൂട്ട് പുനഃസ്ഥാപിക്കുവാൻ ഈ സംവിധാനം വഴി സാധിക്കും.
 • എം.പി.എൽ. എസ്.വി.പി.എൻ മൾട്ടി പ്രോട്ടോക്കോൾ ലെയ്ബൽ സ്വിച്ചിംഗ് വിർച്ച്വൽ നെറ്റ്‌വർക്ക് എന്ന ഈ നൂതന സംവിധാനം വഴി സുരക്ഷിതവും തടസ്സമില്ലാത്തതുമായ ശൃംഖലാ സേവനം സാധ്യമാകുന്നു.

എയർടെൽ ഡിജിറ്റൽ ടിവിതിരുത്തുക

2008 ഒക്ടോബർ 9 മുതൽ എയർടെൽ ഡിടി‌എച്ച് സേവനം നൽകി തുടങ്ങി.

ഇന്ത്യയിൽതിരുത്തുക

4ജിതിരുത്തുക

ആദ്യമായി ഭാരതത്തിൽ നാലാം തലമുറ സേവനങ്ങൾ തുടങ്ങിയത് എയർടെല്ലാണ്. കൊൽക്കത്തയിലാണ് ഇത് തുടങ്ങിയത്.

വരിക്കാർതിരുത്തുക

സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2011 നവംബർ കണക്കുകൾ പ്രകാരം എയർടെലിന്റെ വരിക്കാരുടെ എണ്ണം താഴെപ്പറയുന്നു[9]

മൊത്തം - 17,46,92,673

അവലംബംതിരുത്തുക

 1. "Bharti Airtel Financial Statements 2019" (PDF). Bharti Airtel Ltd. ശേഖരിച്ചത് 25 July 2019.
 2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; airtel എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 3. "Quarterly report on the results for the Fourth quarter FY 2019" (PDF). airtel africa. 31 March 2019. ശേഖരിച്ചത് 14 May 2019.
 4. "Q2 Results Bharti airtel limited" (PDF). bharti airtel. 30 September 2019. p. 2. ശേഖരിച്ചത് 14 November 2019.
 5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; trai എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 6. 6.0 6.1 "Shareholding Pattern | Bharti Airtel". Airtel.in. ശേഖരിച്ചത് 2012-06-28.
 7. 7.0 7.1 "Shareholding Pattern as of Dec 2011| Bharti Airtel" (PDF). ശേഖരിച്ചത് 2012-06-28.
 8. "Company History - Bharti Airtel (ഇംഗ്ലീഷിൽ)". മണികൺട്രോൾ ഡോട്ട് കോം. ശേഖരിച്ചത് 7 January 2012.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; COAI എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഭാരതി_എയർടെൽ&oldid=3261355" എന്ന താളിൽനിന്ന് ശേഖരിച്ചത്