കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണ്.

വിദ്യാഭ്യാസ ചരിത്രം

തിരുത്തുക

ശാലകളും സഭാമഠങ്ങളും എഴുത്തുപള്ളികളും

തിരുത്തുക

കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്.
ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.[1] പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്.

പാശ്ചാത്യവിദ്യാഭ്യാസം

തിരുത്തുക

പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിന് സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകി സെമിനാരിപ്രവർത്തനങ്ങൾ നടത്തി. 1816 ലാണ് കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെടുന്നത്.

  1. കേരളത്തിലെ വിദ്യാഭ്യാസം-പശ്ചാത്തലവും പരിവർത്തനവും- ഡോ.പി.എസ്.ശ്രീകല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009, പേജ് 32-33