കേരളത്തിലെ ദേശീയപാതകൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലയിപ്പിച്ചപ്പോൾ ഉള്ളടക്കം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി മാറിയിട്ടുണ്ടാകാം. ദയവായി ശരിയാക്കുക. വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതലഗതാഗതമാർഗ്ഗമായ റോഡുകളെയാണ്. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ് (National Highway)[1].
പ്രധാന ദേശീയപാതകൾ
തിരുത്തുകഅഞ്ച് ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുമ്പോൾ ഒരു ദേശീയപാത (എൻ.എച്ച്. 47) തമിഴ് നാട്ടിൽ തുടങ്ങി കേരളത്തിലൂടെ തമിഴ് നാട്ടിലേക്കു പോകുന്നു. ഓരു ദേശീയപാത (എൻ.എച്ച്. 213) കേരളത്തിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നു. രണ്ടു പാതകൾ എൻ.എച്ച്. 47 ന്റെ ശഖകളാണ്. [1].
എൻ.എച്ച്. 66 (NH 666)
തിരുത്തുകകേരളത്തിലൂടെ കടന്നുപോകുന്നതിൽ ഏറ്റവും നീളം കൂടിയതും ഏറ്റവും പ്രാധാന്യമുള്ളതുമായ ദേശീയപാതയാണ് ദേശീയപാത 66. മുംബൈയ്ക്ക് അടുത്ത് പൻവേലിൽ നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നു. ആകെ 1640 കിലോമീറ്ററാണ് പാതയുടെ നീളം. ഈ പാത കേരളത്തിൽ വടക്കേ അതിർത്തിയായ തലപ്പാടിയിൽ പ്രവേശിപ്പിച്ച് തെക്കൻ അതിർത്തിയായ കാരോട് വരെ നീണ്ടുകിടക്കുന്നു. 678 കിലോമീറ്ററാണ് ഈ പാത കേരളത്തിലൂടെ കടന്നുപോകുന്നത്. [2] .
എൻ.എച്ച്. 544
തിരുത്തുകദേശീയപാത 544 തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ അവസാനിക്കുന്നു. ആകെ 340 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ വാളയാർ മുതൽ ഇടപ്പള്ളി വരെയുള്ള 146 കിലോമീറ്റർ ഭാഗം കേരളത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
എൻ.എച്ച്. 47 (പുതിയ പേര്: NH-966B)
തിരുത്തുകകേരളത്തിലെ എന്ന് തന്നെ അല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണിത്. ഈ പാതയുടെ പുതിയ പേര് N.H 966B ആണ്. ആകെ നീളം 5.9 കിലോമീറ്ററാണ്. എറണാകുളം ജില്ലയിലെ കുണ്ടന്നൂർ മുതൽ വെല്ലിങ്‌ടൺ ഐലൻഡ് വരെയാണ് ഈ പാതയുടെ ഗതി .
എൻ.എച്ച്. 47C (പുതിയ പേര്: എൻ.എച്ച് 966A)
തിരുത്തുകഎൻ.എച്ച്. 47ൽ കളമശ്ശേരിക്കടുത്തുനിന്നു തുടങ്ങി, എൻ.എച്ച്. 17 നെ ചേരാനല്ലൂർ വച്ച് മറികടന്ന് വല്ലാർപാടം വരെ പോകുന്നു. നീളം 17 .2 കിലോമീറ്റർ.
എൻ.എച്ച്. 49 (പുതിയ പേര്: എൻ.എച്ച്.85)
തിരുത്തുകതമിഴ്നാട്ടിലെ രാമേശ്വരം മുതൽ കേരളത്തിലെ ദേവികുളം വഴി കൊച്ചിവരെയുള്ള ഈ ദേശീയപാത, 150 കിലോമീറ്റർ കേരളത്തിലൂടെ സഞ്ചരിക്കുന്നു. ആകെ നീളം 440 കിലോമീറ്റർ .
എൻ.എച്ച്. 208
തിരുത്തുകകൊല്ലം മുതൽ ആര്യങ്കാവ് വഴി തമിഴ് നാട്ടിലെ മധുരക്ക് സമീപം തിരുമംഗലം വരെയാണ് ഈ പാത സഞ്ചരിക്കുന്നത്. കേരളത്തിലൂടെയുള്ള നീളം 81 കിലോമീറ്ററാണ്. ആകെ നീളം 206 കിലോമീറ്റർ .
എൻ.എച്ച്. 212
തിരുത്തുകകോഴിക്കോട് മുതൽ,സുൽത്താൻ ബത്തേരി , മൈസൂർ വഴി കർണാടകയിലെ കൊള്ളേഗൽ വരെയാണ് ഈ പാത. ആകെ ദൂരം 262 കീലോമീറ്ററാണ്. കേരളത്തിലെ ദൂരം 117 കിലോമീറ്റർ .
എൻ.എച്ച്. 213
തിരുത്തുകകേരളത്തിലെ രണ്ടുജില്ലകളായ പാലക്കാടിനേയും കോഴിക്കോടിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. തുടങ്ങുന്നത് പാലക്കാട് നഗരത്തിലും(എൻ.എച്ച്. 47 ) , അവസ്സാനിക്കുന്നത് രാമനാട്ടുകരയിലും (എൻ.എച്ച്. 17 ). ആകെ ദൂരം 121 കിലോമീറ്ററാണ്. പാലക്കാട് നഗരത്തിൽ നിന്നും തുടങ്ങി മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, എന്നീ നഗരങ്ങളിലൂടെ പിന്നിട്ട് രാമനാട്ടുകരയിൽ അവസാനിക്കുന്നു. പാലക്കാട്-മലപ്പുറം-കോഴിക്കോട് എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയാണിത്.
എൻ.എച്ച്. 220
തിരുത്തുകകേരളത്തിലെ കൊല്ലത്തേയും തമിഴ്നാട്ടിലെ തേനിയേയും ബന്ധിപ്പിക്കുന്നു. കൊട്ടാരക്കര , അടൂർ , കോട്ടയം, കാഞ്ഞിരപ്പള്ളി, വണ്ടിപ്പെരിയാറ്, തേക്കടി വഴി കടന്നുപോകുന്നു. കേരളത്തിലെ നീളം 210 കി.മീ. ആണ്. ആകെ നീളം 265 കിലോമീറ്റർ.[3]
വഴി | നീളം (കിലോമീറ്ററിൽ) | ||
---|---|---|---|
1 | ദേശീയപാത 66 | തലപ്പാടി - കാസർഗോഡ് - കാഞ്ഞങ്ങാട് - പയ്യന്നൂർ - കണ്ണൂർ - തലശ്ശേരി - വടകര - കോഴിക്കോട് - കോട്ടക്കൽ - കുറ്റിപ്പുറം - പൊന്നാനി - ചാവക്കാട് - കൊടുങ്ങല്ലൂർ - ഇടപ്പള്ളി - എറണാകുളം - ചേർത്തല - ആലപ്പുഴ - കൊല്ലം - ആറ്റിങ്ങൽ - തിരുവനന്തപുരം - കാരോട് വരെ | 678[2] |
2 | ദേശീയപാത 544 | വാളയാർ - പാലക്കാട് - ആലത്തൂർ - തൃശ്ശൂർ - അങ്കമാലി - ഇടപ്പള്ളി വരെ | 146 |
3 | ദേശീയപാത 544എ | ദേശീയപാത 544-ഉം ആയി ചേരുന്നു. വെല്ലിംഗ്ടൺ ദ്വീപ് വരെ | 6 |
4 | ദേശീയപാത 544 സി | ദേശീയപാത 544-ൽ കളമശ്ശേരിയിൽ തുടങ്ങി വല്ലാർപാടം വരെ | 17 |
5 | ദേശീയപാത 49 | കൊച്ചി - എറണാകുളം - കോതമംഗലം - ദേവികുളം വഴി തമിഴ്‌നാട് അതിർത്തിവരെ | 150 |
6 | ദേശീയപാത 208 | കൊല്ലം - കൊട്ടാരക്കര - തെൻമല വഴി തമിഴ്‌നാട് അതിർത്തിവരെ | 70 |
7 | ദേശീയപാത 212 | കോഴിക്കോട് - കൽപറ്റ - സുൽത്താൻ ബത്തേരി വഴി കർണ്ണാടക അതിർത്തിവരെ | 117 |
8 | ദേശീയപാത 213 | പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - രാമനാട്ടുകര . | 125 |
9 | ദേശീയപാത 220 | കൊല്ലം - കൊട്ടാരക്കര - അടൂർ - കോട്ടയം - കാഞ്ഞിരപ്പള്ളി - വണ്ടിപ്പെരിയാർ - കുമളി | 210 |
പുതിയ പേരും നമ്പരും
തിരുത്തുകഇന്ത്യ ഗവൺമെന്റിന്റെ 2010 മാർച്ച് അഞ്ചിലെ എസ്. ഓ .542 (ഈ) നോട്ടിഫിക്കേഷൻ അനുസ്സരിച്ച് ( ഗസറ്റ് ഓഫ് ഇന്ത്യ നമ്പർ-457 , തീയതി: 05 -03 -2010 ), ഇന്ത്യയിലെ എല്ലാ ദേശീയപാതകളുടെയും പേരും നമ്പരും സ്ഥലങ്ങളും മറ്റും യുക്തിസഹമായി പരിഷ്ക്കരിക്കുകയാണ്. അതനുസ്സരിച്ച് , കേരളത്തിലെ ദേശീയപാതകളുടെ പുതിയ നമ്പരും പേരും, കേരളത്തിൽ കടന്നുപോകുന്ന/ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും, കേരളത്തിലെ ദൂരവും താഴെ വിവരിക്കുന്നു:
പേര് | സ്ഥലങ്ങൾ (മുഴുവൻ) | സ്ഥലങ്ങൾ (കേരളത്തിൽ) | നീളം |
---|---|---|---|
എൻ എച്ച് 66 | പനവേൽ- കന്യാകുമാരി, | (തലപ്പാടി - കാരോട്) | 669.437 കി.മി. |
എൻ എച്ച് 544 | സേലം-ഇടപ്പള്ളി | (വാളയാർ - ഇടപ്പള്ളി) | 146.000 കി.മി. |
എൻ എച്ച് 85 | കൊച്ചി-തോണ്ടി പോയിന്റ് | (കൊച്ചി - ബോഡിമെട്ട്) | 167.610 കി മി |
എൻ എച്ച് 183 | ദിണ്ടുഗൽ-കൊല്ലം | (കുമളി - കൊല്ലം) | 190.300 കി.മി. |
എൻ എച്ച് 744 | തിരുമംഗലം-കൊല്ലം | (കഴുത്തുരുട്ടി - കൊല്ലം) | 81.280 കി മി |
എൻ എച്ച് 766 | കോഴിക്കോട്- കൊള്ളേഗൽ | (മുത്തങ്ങ - കോഴിക്കോട്) | 117.800 കി മി |
എൻ എച്ച് 966 | ഫറൂക്ക്- പാലക്കാട് | (ഫറൂക്ക് - പാലക്കാട്) | 125.304 കി മി |
എൻ എച്ച് 966 എ | കളമശ്ശേരി -വല്ലാർപാടം | (കളമശ്ശേരി - വല്ലാർപാടം) | 17.000 കി. മി. |
എൻ എച്ച് 966 ബി | കുണ്ടന്നൂർ- വെല്ലിംഗ്ടൺ ദ്വീപ് | (കുണ്ടന്നൂർ - വെല്ലിംഗ്ടൺ ദ്വീപ്) | 5.920 കി മി |
അവലംബം
തിരുത്തുക- ↑ 1.0 1.1 മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് 2006 സേപ്റ്റംബർ 30
- ↑ 2.0 2.1
"National Highways in Kerela" (html) (in ഇംഗ്ലീഷ്). Ministry of Road Transport & Highways, Government of India. Retrieved 2010 മാർച്ച് 15.
{{cite web}}
: Check date values in:|accessdate=
(help) - ↑ .http://morth.nic.in/statedetailsmain.asp?state=28