ദൈവാരാധനയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവഹിക്കാനുള്ള വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാന രൂപങ്ങൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്. കേവലം വിനോദം മാത്രം മുൻനിർത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ്‌ അവ അനുഷ്ഠാന രൂപങ്ങളായിത്തീരുന്നത്. ദൈവാരാധന, അനുഗ്രഹ ലബ്ദി, ദോഷങ്ങളിൽ നിന്ന് രക്ഷ, സന്താനലാഭം, രോഗശാന്തി, സമ്പൽസമൃദ്ധി, ബാധോച്ചാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി നടത്തി കൊണ്ട് പോകുന്നവയാണ് ഈ അനുഷ്ഠാനങ്ങളിൽ ഭൂരിഭാഗവും.[1] സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാ അനുഷ്ഠാന രൂപങ്ങളെയും അനുഷ്ഠാനകർമ്മങ്ങളുടെ പരിധിയിൽപെടുത്തുന്നു.

കുംഭകുടം, കൂടിയാട്ടം, തെയ്യാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനളുടെ നിര നീണ്ടുപോകുന്നു.

കേരളീയ അനുഷ്ഠാനങ്ങൾ മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.[1]

കേരളത്തിലെ അനുഷ്ഠാന രൂപങ്ങൾ

തിരുത്തുക
  1. 1.0 1.1 "കേരളത്തിൻറെ അനുഷ്‌ഠാന കലകൾ | Ritual art forms of Kerala". Retrieved 2020-11-22.
"https://ml.wikipedia.org/w/index.php?title=അനുഷ്ഠാനകല&oldid=4090028" എന്ന താളിൽനിന്ന് ശേഖരിച്ചത്