മറയൂർ

ഇടുക്കി ജില്ലയിലെ ഗ്രാമം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രസ്ഥലമാണ് മറയൂർ. 1991 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 9,590 ആണ്.[1]

മറയൂർ

மறையூர்
പട്ടണം
Skyline of മറയൂർ
Country India
Stateകേരളം
Districtഇടുക്കി
വിസ്തീർണ്ണം
 • ആകെ224.99 ച.കി.മീ.(86.87 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ20,575
 • ജനസാന്ദ്രത91/ച.കി.മീ.(240/ച മൈ)
Languages
 • Officialമലയാളം, തമിഴ്,
സമയമേഖലUTC+5:30 (IST)
Telephone code91 – 4865
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

എത്തിച്ചേരാൻ

തിരുത്തുക

മൂന്നാറിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിലെത്താം. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണൻദേവൻ തേയിലത്തോട്ടങ്ങളുടേയുമിടയിൽ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാലുവശവും മലകളാൽ ചുറ്റപ്പെട്ടതാണ് മറയൂർ. മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയിൽ കാണാം.

സ്ഥലനാമ ചരിത്രം

തിരുത്തുക
 
മറയൂർ

മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നതാണ്‌ കൂടുതൽ ശരി എന്നതാണ്‌ പണ്ഡിതമതം. ചേര, ചോള, പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാടുകളിൽ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാൽ മറവരുടെ ഊര്‌ അല്ലെങ്കിൽ അവർ മറഞ്ഞിരുന്ന ഊര്‌ എന്ന അർഥത്തിലാവാം മറയൂർ എന്ന പേരുണ്ടായത്‌ എന്നാണു വ്യഖ്യാനം. മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇടമാണു മറയൂർ. മലയുടെ ഊര്‌ എന്ന പ്രയോഗം കാലക്രമത്തിൽ മറയൂർ എന്നും മറഞ്ഞുകിടക്കുന്ന ഊര്‌ എന്നയർഥത്തിൽ മറയൂർ എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയാറുണ്ട്‌.വനവാസകാലത്ത്‌ പാണ്ഡവർ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്‌. പാണ്ഡവർ മറഞ്ഞിരുന്ന ഊർ എന്ന അർഥവും പറയാനാവും.

10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട്‌ എന്നും മറയൂരിനു പേരുണ്ട്‌. അവർക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌.

ഭൂമിശാസ്ത്രം

തിരുത്തുക

നാലുവശവും മലകൾ ഉയർന്നു നിൽക്കുന്ന മറയൂർതടം . അങ്ങു ദൂരെ കാന്തല്ലൂർ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകൾ. കാന്തല്ലൂർ മലയുടെ നെറുകയിൽ അഞ്ചുനാടിന്റെ കാന്തല്ലൂർ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂർ മലയ്‌ക്കപ്പുറമാണ്‌. അവർക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌. തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും അടക്കം ധാരാളം അമ്പലങ്ങൾ ഇവിടെ കാണപ്പെടുന്നു.

സമകാലിക ചരിത്രം

തിരുത്തുക
 
മറയൂരിലെ സംരക്ഷിത ചന്ദനത്തോട്ടം‍

പക്ഷേ ഇപ്പോൾ സ്‌ഥിതി ആകെ മാറി. വയലുള്ള ഊരുകാർ കുറവാണ്‌. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികൾ സ്വന്തമാക്കി. ഊരുകാരുടെ എസ്‌.എസ്‌. എൽ.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന്‌ തീരുമാനമാവാതെ ബിരുദമെടുത്തവർപോലും കരിമ്പുകാട്ടിൽ പണിക്കുപോയി ജീവിക്കുന്നു.

സാംസ്കാരികം

തിരുത്തുക

മുനിയറകൾ

തിരുത്തുക

മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകളാണ്‌ മറയൂരിന്റെ മറ്റൊരു പ്രത്യേകത. ഇത് അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക്‌ നില്‌ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട്‌ ഓരോ മുനിയറക്കും. പലതും പൊട്ടിയും അടർന്നും വീണു തുടങ്ങി. മറയൂർ കോളനി കഴിഞ്ഞ്‌ ഹൈസ്‌കൂളിനരുകിലെ പാറയിൽ ധാരാളം മുനിയറകളുണ്ട്‌.

ഇവിടുത്തെ ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയിൽനിന്നും മലയുടെ ചെരിവുകളിൽനിന്നും നോക്കിയാൽ പാമ്പാറൊഴുകുന്നതു കാണാം. കൂടാതെ കോവിൽ കടവും തെങ്കാശിനാഥൻ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്‌നഗർ സെമിനാരിയും ഇവിടുത്തെ ആകർഷണങ്ങളാണ്. പണ്ട്‌ പാണ്‌ഡവരുടെ തേരുരുണ്ട് ഇവിടുത്തെ ഒരു ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളിൽ രണ്ടു വരകളുണ്ടായി എന്ന് പറയപ്പെടുന്നു.

തെങ്കാശിനാഥൻ ക്ഷേത്രം

തിരുത്തുക

പാണ്ഡവർ വനവാസക്കാലത്ത്‌ മറയൂരിൽ എത്തിയിരുന്നു എന്നും അവർ ഒറ്റക്കല്ലിൽ പണിതതാണ്‌ ഈ ക്ഷേത്രം എന്നും പറയുന്നു. കോവിൽക്കടവിൽ പാമ്പാറിന്റെ തീരത്താണ്‌ ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്‌. പ്രാചീനലിപികളിൽ എന്തൊക്കെയോ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്‌. അതുവായിക്കാനായാൽ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത്‌ മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങൾ ആർക്കും വായിക്കാനായിട്ടില്ല.

അക്കാതങ്കച്ചി മല

തിരുത്തുക

നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്‌ക്കാണ്‌ കഥ പറയാനുള്ളത്‌. മുമ്പ്‌ കൂട്ടുകാരികൾ വിറകുപെറുക്കാൻ കാട്ടിൽ പോയി. അവർ വിറകുപെറുക്കിക്കഴിഞ്ഞ്‌ ക്ഷീണമകറ്റാൻ ഒരു ഗുഹയക്കുള്ളിൽ കയറി ഇരുന്ന്‌ പേൻ പെറുക്കിക്കൊണ്ടിരുന്നു. പേൻപെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്‌ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവർ കണ്ടത്‌ ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്‌.അന്നുമുതൽ ആ മലക്ക്‌ അക്കാതങ്കച്ചി മലയെന്നു പേരു വന്നു.

കാലാവസ്ഥ

തിരുത്തുക

മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാൽ മഴ വളരെ കുറവാണ്‌. അത്‌ പുതച്ചിക്കനാൽ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത്‌ അധികവും നൂർമഴയാണ്‌. വർഷത്തിൽ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നത്‌. കേരളത്തിൽ ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ മറയൂരിൽ കാറ്റാണ്‌. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്‌. മലമുകളിൽ മഴപെയ്യും. തുലാമഴയാണ്‌‌ കൂടുതൽ. നാലു വശവുമുള്ള മലകൾ മഴയെ തടഞ്ഞു നിർത്തും. അതുകൊണ്ട്‌ എപ്പോഴും താഴ്‌വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്‌. വർഷത്തിൽ അധികവും ഈ കാലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവർ, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സഥലമാണ്‌ അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂർ. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.

ജനവിഭാഗങ്ങൾ

തിരുത്തുക

തമിഴരും മലയാളികളും ഇടകലർന്നു ജീവിക്കുന്നു. മലമുകളിൽ ആദിവാസിവിഭാഗത്തിൽപ്പെട്ട മുതുവാൻമാർ താമസിക്കുന്നുണ്ട്‌. തമിഴരിൽ അധികവും കണ്ണൻ ദേവൻ തോട്ടത്തിൽ നി്‌ന്ന്‌ പിരിഞ്ഞശേഷം മറയൂരിൽ താമസമാക്കിയവരാണ്‌. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തിൽ വന്നവരുമുണ്ട്‌. മലയാളികളിൽ അധികവും നഗർ കിട്ടിവന്നവരാണ്‌. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്‌. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ നഗർ അനുവദിച്ചപ്പോൾ അതിലൊന്ന്‌ മറയൂരായിരുന്നു. അന്നു അഞ്ചേക്കർ നഗർ കിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാൻ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു.

മുൻകാലങ്ങളിൽ മറയൂരിലെ പ്രധാനകൃഷി നെല്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രധാനകൃഷി കരിമ്പാണ്‌. ശർക്കര ഉണ്ടാക്കുന്നതിനുവേണ്ടിയാണ്‌ ഇവിടെ കരിമ്പുകൃഷിചെയ്യുന്നത്‌. ഗുണനിലവാരത്തിന്‌ പേരുകേട്ടതാണ്‌ മറയൂർ ശർക്കര. നിറം കൂടുതലായതുകൊണ്ട്‌ ഹൽവയുണ്ടാക്കാൻ മറയൂർ ശർക്കരയ്‌ക്കാണ്‌ കൂടുതൽ പ്രിയം. ഒരിക്കൽ കരിമ്പുനട്ടാൽ നാലഞ്ചുവർഷത്തേക്ക്‌ വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാൽ വയലിൽ തീയിടുകയാണ്‌ ചെയ്യുന്നത്‌. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിർത്തും. കത്തിയ കരിമ്പിൻ കുറ്റികൾ തളിർക്കാൻ തുടങ്ങും.

ഇന്ന്‌ തെങ്ങ്‌ വ്യാപകമായിക്കഴിഞ്ഞു.

അഞ്ചുനാടുകളിൽ മാത്രമുള്ള കൃഷിരീതിയാണ്‌ പൊടിവിത. പണ്ട്‌ പണ്ട്‌ രണ്ടയൽക്കാർ തമ്മിൽ പിണക്കമായിരുന്നു. ഒന്നാമൻ തന്റെ വയലിൽ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോൾ അയൽക്കാരന്‌ സഹിച്ചില്ല. അയാൾ തന്റെ കാളയെ വെച്ച്‌ മുളച്ചുവന്ന നെല്ലുമുഴുവൻ ഉഴുതുമറിച്ചിട്ടു. ഒന്നാമൻ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാൻ വന്നപ്പോൾ കണ്ടത്‌ ഉഴുതുമറിച്ചിട്ട വയലിൽ നെല്ല്‌ തഴച്ചു വളരുന്നതാണ്‌. അന്നുതുടങ്ങിയതാണിവിടെ പൊടിവിത.

വിനോദ സഞ്ചാരകേന്ദ്രങ്ങൾ

തിരുത്തുക
  • അഞ്ച് നാട് എന്ന ചരിത്ര പരമായി പ്രാധാന്യമുള്ള ഒരു സ്ഥ്ലലം ഇവിടെ സ്ഥിതി ചെയ്യുന്നു. വളരെ പുരാ‍തന രീതിയിലെ ആഘോഷങ്ങളും ആചാരങ്ങളും ഇവിടെ കാണാം. ഇവിടെക്ക് റോഡുമാർഗ്ഗം എത്തിച്ചേരാവുന്നതാണ്.
  • രാജീവ്ഗാന്ധി ദേശീയപാർക്ക് - മറയൂരിന് സമീപത്തുള്ള ഈ പാർക്ക് ഇവിടുത്ത് പ്രധാന ആകർഷണമാണ്.

ചിത്ര ശേഖരം

തിരുത്തുക
  1. Government of Kerala, Panchayat statistics, 1991[1] Archived 2009-02-06 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മറയൂർ&oldid=4092267" എന്ന താളിൽനിന്ന് ശേഖരിച്ചത്