ചെറായി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 26 കിലോമീറ്റർ അകലെയാണ് ചെറായി. ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തിൽ കടലിൽ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരുടെ ജന്മദേശമാണ് ചെറായി. സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടർന്ന്‌ രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ്‌ ചെറായി. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ്‌ ചെറായി. ഇന്ത്യാ ചരിത്രവുമായി പള്ളിപ്പുറം ബന്ധപ്പെട്ടുകിടക്കുന്നു. പോർട്ടുഗീസുകാർ നിർമിച്ച കോട്ട ഇതിനുദാഹരണമായി പള്ളിപ്പുറത്ത്‌ തലയുയർത്തിനിൽക്കുന്നു. ആയക്കോട്ട, അലിക്കോട്ട എന്നീ പേരുകളിലും ഈ കോട്ട അറിയപ്പെടുന്നു. ഇന്ത്യയിലെ നിലനിൽക്കുന്ന യൂറോപ്യൻ നിർമ്മിതികളിൽ ഏറ്റവും പഴയതാണ് ആയക്കോട്ട. നിരവധി വിദേശ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്‌ പള്ളിപ്പുറത്തിന്‌.[അവലംബം ആവശ്യമാണ്]

ചെറായി
Location of ചെറായി
ചെറായി
Location of ചെറായി
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
പഞ്ചായത്ത് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ്
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

0 m (0 ft)

Coordinates: 9°58′37″N 76°16′12″E / 9.977°N 76.27°E / 9.977; 76.27

ചെറായി- മത്സ്യബന്ധനവും ടൂറിസവുമാണ്‌ പ്രധാന വരുമാനമാർഗ്ഗം

പേരിനു പിന്നിൽതിരുത്തുക

ചേറിൽ നിന്നാണ്‌ ചെറായി എന്ന പേർ വന്നത്.[1] 1300 കളിലുണ്ടായ പെരിയാറ്റിലെ വെള്ളപ്പൊക്കത്തിൽ രൂപപ്പെട്ട പ്രദേശങ്ങളിലൊന്നായ ഇത് കറുത്ത ചേറുനിറഞ്ഞ മണ്ണാൽ സമൃദ്ധമാണ്‌.

ചരിത്രംതിരുത്തുക

പ്രമാണം:242227327 31fa59b2fd.jpg
മത്സ്യബന്ധനം - ചെറായി ദ്വീപിൽ നിന്നുള്ള ദൃശ്യം

സാംസ്കാരിക രംഗംതിരുത്തുക

കേരളത്തിന്റെ സാംസ്കാരിക രംഗത്ത്‌ ചെറായിക്ക്‌ അതിപ്രധാനമായ സ്ഥാനമാണുള്ളത്‌. കേരളത്തിൽ സാമൂഹ്യ നവോത്ഥാനത്തിന്‌ തുടക്കം കുറിച്ച, സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനം നടന്നത്‌ ചെറായിയിലെ തുണ്ടിടപറമ്പിൽ വച്ചാണ്‌. സഹോദരന്റെ ജൻമം കൊണ്ടു തന്നെ ചെറായി കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സ്ഥാനം പിടിച്ചു. വിവിധ രംഗങ്ങളിൽ പ്രശസ്തരായ നിരവധി വ്യക്തികൾക്ക്‌ ചെറായി ജൻമം കൊടുത്തിട്ടുണ്ട്‌. സ്വാതന്ത്യ്ര സമര സേനാനിയും ഇ.എം.എസ്‌. മന്ത്രിസഭയിൽ അംഗവുമായിരുന്ന മത്തായി മാഞ്ഞൂരാൻ, സിനിമാ നടൻ ശങ്കരാടി, പത്രരംഗത്തെ പത്മഭൂഷൻ ടി.വി.ആർ. ഷേണായിയും തുടങ്ങിവർ ഉദാഹരണങ്ങളാണ്

വിദ്യാഭ്യാസ രംഗംതിരുത്തുക

വിജ്ഞാന വർദ്ധിനി സഭയുടെ കീഴിലുള്ള സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും എൽ.പി. പ്രൈമറി സ്കൂളുകളും രാമവർമ്മ യൂണിയൻ ഹൈസ്കൂളും എൽ.പി. സ്കൂളും, ഗവൺമെന്റ് ഗേൾസ് എൽപി സ്‌ക്കൂളും ചെറായിയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. കൂടാതെ നിരവധി അൺ എയ്ഡഡ്‌ സ്കൂളുകളും ചെറായിയിൽ പ്രവർത്തിക്കുന്നു.

ചെറായി ബീച്ച്‌തിരുത്തുക

 
ചെറായി ബീച്ച്

ചെറായി ബീച്ച്‌ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു[അവലംബം ആവശ്യമാണ്]. ശാന്ത സുന്ദരമായ ഈ ബീച്ച്‌ സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ബീച്ചിനോട്‌ ചേർ്ന്ന്‌ കേരളീയ ശൈലിയിൽ പണിതിരിക്കുന്ന റിസോർട്ടുകൾ ബീച്ചിനെ കൂടുതൽ സുന്ദരിയാക്കുന്നു. കായലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട്്‌ യാത്ര ചെറായിയുടെ സൌന്ദര്യത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു. ചെറായി ബീച്ചിൽ നിന്ന്‌ 4-5 കിലോമീറ്റർ വടക്കോട്ട്‌ യാത്ര ചെയ്താൽ മുനമ്പം ബീച്ച്‌ എത്തും. അവിടെയുള്ള പുലിമുട്ട്‌ ഒരു പ്രത്യേകത തന്നെയാണ്‌. പുലിമുട്ടിൽ കൂടി കടലിനുള്ളിലേക്ക്‌ നടക്കാനാകും.പുലിമുട്ടിൽ നിന്ന്‌ കടലിന്റെ വശ്യമായ സൌന്ദര്യം ആസ്വദിക്കാനാകും. മുനമ്പം ബീ്ച്ചിൽ നിന്ന് വൈപ്പിൻ-മുനമ്പം സ്റ്റേറ്റ് ഹൈവേയിലൂടെ പള്ളിപ്പുറത്ത്‌ പോർട്ടീസുകാർ സ്ഥാപിച്ച കോട്ടയിലെത്താം[അവലംബം ആവശ്യമാണ്]. അവിടെ അടുത്തു തന്നെയാണ്‌ പ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി. സ്റ്റേറ്റ് ഹൈവേയിലൂടെ സഞ്ചരിച്ച് സഹോദരൻ മെമ്മോറിയൽ സ്‌ക്കൂളിനടുത്തു നിന്നും വലത്തോട്ട് തിരിഞ്ഞ് 400 മീറ്റർ സഞ്ചരിച്ചാൽ സഹോദരൻ അയ്യപ്പന്റെ ജൻമഗൃഹത്തിലെത്താം. അതുപോലെ തന്നെ ചെറായി ബീച്ചിൽ നിന്ന്‌ തീരദേശ റോഡിലൂടെ തെക്കോട്ട്‌ പോയാൽ തീരദേശ റോഡിനെ വൈപ്പിൻ-മുനമ്പം റോഡുമായി ബന്ധിപ്പിക്കുന്ന രക്തേശ്വരി റോഡിലെത്തും. കായലിനു നടുവിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള ഈ റോഡിലൂടെ ഈ യാത്ര കായൽ ഭംഗി നുകരാൻ സഹായിക്കും. ചെറായി ബീച്ച്‌ റോഡിലുള്ള തിരക്ക്‌ ഒഴിവാക്കാനും ഈ റോഡ്‌ ഉപകരിക്കുന്നു. ഈ റോഡിലൂടെ വൈപ്പിൻ മുനമ്പം റോഡ്‌ സന്ധിക്കുന്നിടത്തു എത്തി വലത്തോട്ട്‌ തിരിഞ്ഞാൽ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവഹിച്ച മലയാള പഴനി [അവലംബം ആവശ്യമാണ്]എന്നു പേരുകേട്ട ശ്രീ ഗൌരീശ്വരക്ഷേത്രത്തിലെത്താം.

ആരാധനാലയങ്ങൾതിരുത്തുക

ചെറായി ഗൗരീശ്വര ക്ഷേത്രംതിരുത്തുക

ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെറായി ഗൗരീശ്വര ക്ഷേത്രം. വിജ്ഞാന വർദ്ധിനി സഭ (വി.വി. സഭ) ആണ് ഈ ക്ഷേത്രം നോക്കിനടത്തുന്നത്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച ഈ ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് മിശ്രഭോജനം നടത്തിയതിന് സഹോദരൻ അയ്യപ്പനെ സവർണർ തലയിൽ ചാണകം ഒഴിച്ച് അവഹേളിച്ചത്. 1912-ലാണ്‌ ചെറായി ഗൗരീശ്വര ക്ഷേത്രം സ്ഥാപിതമായത്‌. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രോത്സവമാണ്[അവലംബം ആവശ്യമാണ്]. ജില്ലയിൽ ഏറ്റവും കൂടുതൽ ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഇവിടത്തെ ഉത്സവം വിദേശീയരെ പോലും ആകർഷിക്കാറുണ്ട്‌. ഇരു ചേരുവാരങ്ങളായി തിരിഞ്ഞ്‌ മത്സരിച്ചാണ്‌ ഇവിടെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഉത്സവം നടത്തുന്നത്‌. വാശിയേറിയ വർണശബളമായ കുടമാറ്റവും മേളങ്ങളും വെടിക്കെട്ടും പ്രത്യേകതയാണ്‌. ഉത്സവം ദിവസം രാവിലെ നടക്കുന്ന ആനകളുടെ തലപ്പൊക്കമത്സരം വളരെ ശ്രദ്ധേയമാണ്‌. മത്സരത്തിനുവേണ്ടി ഇരുചേരുവാരങ്ങളും കേരളത്തിലെതന്നെ തലയെടുപ്പുള്ള കരിവീരൻമാരെ അണിനിരത്തും. ഈ മത്സരത്തിൽ ജയിക്കുന്ന ആനക്കാണ്‌ ഭഗവാന്റെ തിടമ്പ്‌ വഹിക്കാനുള്ള അർഹത ലഭിക്കുക. ഇതു കാണാൻ തന്നെ ആയിരങ്ങളാണ്‌ ഉത്സവപ്പറമ്പിലേക്കെത്തുക. കൊടി കയറി പത്താം നാളാണ്‌ ആറാട്ട്‌ മഹോത്സവം. ശ്രീ സുബ്രഹ്മണ്യനാണ്‌ മുഖ്യ പ്രതിഷ്ഠയെങ്കിലും ശിവനും പാർവതിയും ഗണപതിയും അയ്യപ്പനും നവഗ്രഹങ്ങളുടേയും പ്രതിഷ്ഠകളുണ്ട്‌.

അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രംതിരുത്തുക

ചെറായിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ അഴീക്കൽ ശ്രീവരാഹ ദേവസ്വം ക്ഷേത്രം. കേരളത്തിലെ ആദ്യത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേത്രമാണ്‌ അഴീക്കൽ വരാഹ ക്ഷേത്രം. എ.ഡി.1869ൽ സ്ഥാപിതമായ ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏക സമ്പൂർണ ക്ഷേത്രമാണ്‌. വരാഹ മൂർത്തിയെയും വെങ്കിടേശ്വരനെയും ഒന്നായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണ്‌ അഴീക്കൽ വരാഹ ക്ഷേത്രം. ഇവിടത്തെ രഥോത്സവം പ്രസിദ്ധമാണ്‌. ക്ഷേത്രത്തിനു ചുറ്റും നിർമിച്ചിരിക്കുന്ന റെയിലിലൂടെയാണ്‌ കൊത്തുപണികളോടെ നിർമിച്ചിട്ടുള്ള രഥത്തിൽ ഭഗവാനെ എഴുന്നള്ളിക്കുന്നത്‌. ഭക്തരാണ്‌ ഉത്സവകാലത്ത്‌ രഥമുരുട്ടുക. ഇവിടെത്തെ വെള്ളി പല്ലക്കും പ്രസിദ്ധമാണ്‌. വർഷത്തിൽ രണ്ടു പ്രാവശ്യം ഇവിടെ ഉത്സവം. ഈ ക്ഷേത്രത്തിണ്റ്റെ മുന്നിലെ ജംഗ്ഷനാണ്‌ ചെറായിയുടെ ഹൃദയമായ ദേവസ്വംനട ജംഗ്ഷൻ.

ഇത് കൂടി കാണുകതിരുത്തുക

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.

കുറിപ്പുകൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറായി&oldid=3386106" എന്ന താളിൽനിന്ന് ശേഖരിച്ചത്