മലപ്പുറം
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം.[9] മലപ്പുറം ജില്ലയുടെ ആസ്ഥാന നഗരമാണ്. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരസഭയുടെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായാണ് ഈ നഗരം അറിയപ്പെടുന്നത്. 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻ്റെ ഭരണം നടത്തുന്നത്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,690,060 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 50 കിലോമീറ്ററും പാലക്കാട് നഗരത്തിൽനിന്നും 80 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 130 കിലോമീറ്റർ അകലെയുമാണ് മലപ്പുറം.[10]
മലപ്പുറം Malappuram | |
---|---|
മുകളിൽ നിന്ന് ഘടികാരദിശയിൽ: മലപ്പുറം ഡൗൺ ഹിൽ, ടൗൺ ഹാൾ, കോട്ടക്കുന്ന് കുന്നുകൾ, വൈദ്യർ സ്മാരകം, AI International College, MDSC സ്റ്റേഡിയം, ചാലിയാർ നദിയുടെ കാഴ്ച | |
Nickname(s): മലകളുടെ നഗരം, കാൽപന്ത്കളിയുടെ തലസ്ഥാനം[1]/ ഫുട്ബോളിന്റെ മക്ക | |
Malappuram (Kerala) | |
Coordinates: 11°03′03.6″N 76°04′16.0″E / 11.051000°N 76.071111°E[1] | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
• ഭരണസമിതി | മലപ്പുറം നഗരസഭ |
• ചെയർമാൻ | മുജീബ് കാടേരി |
• ഡെപ്യൂട്ടി ചെയർപേഴ്സൺ | പെരുമ്പള്ളി സൈദ് |
• നഗരം | 58.20 ച.കി.മീ.(22.47 ച മൈ) |
ഉയരം | 38.21 മീ(125.36 അടി) |
(2011)[6] | |
• നഗരം | 101,386[2] |
• റാങ്ക് | ഇന്ത്യയിൽ 34-ാമത് |
• ജനസാന്ദ്രത | 1,742/ച.കി.മീ.(4,510/ച മൈ) |
• മെട്രോപ്രദേശം | 1,699,060 [4] [5] |
Demonym(s) | Malappuramite[7] |
• ഔദ്യോഗികം | മലയാളം.[8] |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 676505 |
ടെലിഫോൺ കോഡ് | +91483xxxxxxx |
വാഹന റെജിസ്ട്രേഷൻ |
|
സാക്ഷരത | 98.47% |
കാലാവസ്ഥ | Am/Aw (Köppen) |
മഴ ലഭ്യത | 3,100 മില്ലിമീറ്റർ (120 ഇഞ്ച്) |
ശരാശരി വേനൽക്കാല താപനില | 39 °C (102 °F) |
ശരാശരി ശീതകാല താപനില | 20 °C (68 °F) |
വെബ്സൈറ്റ് | www |
പ്രധാന സ്ഥലങ്ങൾ
തിരുത്തുകകോട്ടക്കുന്ന് അടങ്ങുന്ന മലയുടെ മുകളിലും വശങ്ങളിലുമായാണ് നഗരം സ്ഥിതി ചെയ്യുന്നത്.ഏറ്റവും മുകൾ ഭാഗത്തെ പരന്ന തട്ട് കുന്നുമ്മൽ അഥവാ അപ് ഹിൽ എന്നു വിളിക്കപ്പെടുന്നു.Kടrtc ,കോട്ടക്കുന്ന് പാർക്ക്, കലക്ടറേറ്റ്, സെന്റ് ജെമ്മാസ് ഗേൾസ് സ്കൂൾ ,കേന്ദ്രീയ വിദ്യാലയം,MSP ആസ്ഥാനം എന്നിവ കുന്നുമ്മലിലാണ്. താഴേത്തട്ട് വടക്കുഭാഗം കോട്ടപ്പടിയും തെക്ക് ഭാഗം കടലുണ്ടിപ്പുഴയുമാണ്. പടിഞ്ഞാറു ഭാഗം പൊന്മള, ഒതുക്കുങ്ങൽ, കോട്ടക്കൽ എന്നീ പ്രദേശങ്ങൾ. കോട്ടപ്പടിയിൽ താലൂക്കാശുപത്രി, മാർക്കറ്റ് എന്നിവയുണ്ട്. പുഴയുടെ ഭാഗം കൂട്ടിലങ്ങാടി എന്നറിയപ്പെടുന്നു
കോട്ടക്കുന്ന് ചരിത്രം
തിരുത്തുകകോഴിക്കോട് സാമൂതിരിയുടെ സൈനിക ആസ്ഥാനമായിരുന്ന കാലത്ത് ഇവിടെ നിർമിച്ച കോട്ടയിൽ നിന്നാണ് കോട്ടക്കുന്നു എന്ന പേര് വന്നത്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കാരണമാണ് ഇവിടെ ചരിത്രത്തിൽ മലപ്പുറം കോട്ട എന്നറിയപ്പെട്ടിരുന്ന ആ കോട്ട നിർമിച്ചതും മലപ്പുറം എന്ന നഗരവും ഉയർന്നു വന്നതും
പുരാതന കാലത്ത് കേരളം ഭരിച്ചിരുന്ന ചേര രാജ്യത്തിന്റെ അധികാരികളായിരുന്ന പെരുമാൾ ഭരണത്തിനു ശേഷം ഈ പ്രദേശങ്ങൾ വള്ളുവനാടിന്റെ ഭാഗമായി.
ഒരു മലയുടെ അവസാന ഭാഗത്തു മൂന്നു ഭാഗവും പുഴയും ഒരു ഭാഗം അഗാധമായ കൊക്കയും മുകൾ ഭാഗം പീഠം പോലെ പരന്നതും ആയ തന്ത്രപരമായ പ്രദേശമാണ് കോട്ടക്കുന്നു. ഈ കുന്നിന്റെ ചെരിവിലും താഴെയുള്ള സമതലങ്ങളിലുമായി ആധുനിക നഗരം വ്യാപിച്ചിരിക്കുന്നു.
ഇവിടെ നിന്നും 5 കിലോമീറ്റർ അകലെ പുഴയുടെ അക്കരെ മക്കരപറമ്പ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന കുറുവ ആറങ്ങോട്ട് സ്വരൂപമാണ് വള്ളുവനാടിന്റെ മൂലസ്ഥാനം. അവരുടെ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറം ( തിരുമാന്ധാകുന്നു) പുഴക്കു അക്കരെ തന്നെ 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തിന്റെ രാഷ്ട്രീയപരമായ പ്രധാന്യവും അതു പോലെ ജല മാർഗം മുഖേനയുള്ള വാണിജ്യം നടത്തിയിരുന്ന അക്കാലത്തു അമ്മിനികാട് മലയിൽ നിന്നും ഉത്ഭവിച്ചു തിരുമാന്ധാകുന്നു, ആറങ്ങോട്ട് സ്വരൂപം തുടങ്ങി വള്ളുവനാടിന്റെ പ്രമുഖ ദേശങ്ങളിലൂടെ ഒഴുകുന്ന ചെറുപുഴ ഈ കുന്നിന്റെ താഴെ കടലുണ്ടി പുഴയിൽ ചേരുന്നത് ഈ പ്രദേശത്തിന്റെ വാണിജ്യ പരമായ പ്രാധാന്യവും ഈ മേഖലയെ ചരിത്രതിൽ സ്ഥാനം നൽകുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി കൊണ്ടോട്ടിക്കു സമീപം നെടിയിരുപ്പ് സ്വരൂപത്തിലെ ഏറാടിമാർ കോഴിക്കോട് ആസ്ഥാനമാക്കി തെക്കേ മലബാറിൽ ഒരു നാട്ടു രാജ്യം രൂപീകരിച്ചു. അവരാണ് കുന്നലകോനാതിരി എന്ന സാമൂതിരി രാജ വംശത്തിന്റെ സ്ഥാപകർ. കര മാർഗവും കടൽ മാർഗവും സൈനിക നടപടികളിലൂടെ നാട്ടുരാജ്യങ്ങൾ ഓരോന്നും കോഴിക്കോട് രാജ്യത്തിന്റെ ഭാഗമായി. വരക്കൽ പാറനമ്പീശൻ എന്ന സൈന്യാധിപന്റെ നേതൃത്വതിൽ മലപ്പുറവും സമീപപ്രദേശവും വള്ളുവകോനതിരിയിൽ നിന്നും കീഴ്പ്പെടുത്തി. നെടിയിരുപ്പ് സ്വരൂപത്തിന്റെ ബന്ധത്തിൽ പ്പെട്ട തച്ചറക്കാവിൽ ഏറാടിമാർ നിലമ്പൂർ കാടിന്റെ അധിപന്മാരായ മുത്തൻമാർ എന്ന ആദിവാസികളെ പരാജയപെടുത്തി നിലമ്പൂർ മേഖലയെ സാമൂതിരിയുടെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റി.ചതിയിലൂടെ തങ്ങളുടെ രാജ്യം നഷ്ട്ടപ്പെട്ട മുത്തൻമാർ അഭിമാനം പണയം വെച്ചു അടിമകളായി ജീവിക്കാതിരിക്കാൻ മലനിരകൾ കയറി അഭയം പ്രാപിച്ചു. മലമുത്തന്മാർ എന്ന പേരിൽ ഇന്നും മറ്റു ജനവിഭാഗങ്ങളോട് "അയിത്തം" പ്രഖ്യാപിച്ചു അകന്നു നിൽക്കുന്ന അവരുടെ തലമുറ ഇന്നത്തെ ഊർങ്ങാട്ടിരി, എടവണ്ണ, മമ്പാട്, ചാലിയാർ തുടങ്ങിയ പഞ്ചായത്തുകളിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിൽ ചിതറികിടക്കുന്നു. തച്ചറക്കാവിൽ ഏറാടിമാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത്. കോഴിക്കോട്ടെ തുറമുഖ അധികാരി ഷാ ബന്തർ കോയയുടെ കീഴിൽ തിരുമലശ്ശേരി നമ്പൂതിരിയൂടേയും കല്പകഞ്ചേരി തമ്പ്രാക്കളുടേയും സഹായത്താൽ തിരുനാവായ ആക്രമിച്ചു വള്ളുവകോനത്തിരിയിൽ നിന്നും മാമാങ്കത്തിൽ രക്ഷാ പുരുഷ സ്ഥാനം വഹിക്കാനുള്ള അധികാരം സാമൂതിരിക്കു ലഭിച്ചു.തുടർന്ന് രക്ഷാധികാരം വീണ്ടെടുക്കാൻ വള്ളുവകോനാതിരി മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി ചാവേറുകളെ അയച്ചു തുടങ്ങി.
വള്ളുവകോനാതിരിയിൽ നിന്നും മലപ്പുറവും സമീപ പ്രദേശവും കീഴടക്കിയ വരക്കൽ പാറനമ്പി കോട്ടക്കുന്നിനു മുകളിൽ ഒരു കോട്ട നിർമിച്ചു, ആ കോട്ടയുടെ പടികളാണ് കുന്നിന്റെ താഴെ ഇന്ന് വാണിജ്യ കേന്ദ്രമായ കോട്ടപ്പടിയും നിലമ്പൂർ റോഡിലെ മൂന്നാം പടിയും എന്നറിയ പെടുന്ന സ്ഥലങ്ങൾ. പാറനമ്പി കോട്ടപ്പടി കേന്ദ്രമാക്കി ഏറനാട് ഭരിക്കുകയും കോട്ടക്കുന്നു കോട്ട കേന്ദ്രമാക്കി വള്ളുവനാടിനും മറ്റു നാട്ടുരാജ്യങ്ങൾക്കും എതിരെ സൈനിക നടപടി തുടരുകയും ചെയ്തു . ചെറുപുഴ ചേരുന്ന കടലുണ്ടി പുഴയുടെ ഭാഗം സാമൂതിരി കീഴടക്കിയോതോടെ ആ ഭാഗങ്ങളിൽ നിന്നുള്ള ചരക്കുകൾ തുറമുഖത്തു എത്തിക്കുന്നതിൽ മലപ്പുറത്ത് വെച്ചു നികുതി കൊടുക്കേണ്ട അവസ്ഥ വന്നു.അല്ലെങ്കിൽ മലപ്പുറത്തു വെച്ച് കോഴിക്കോട്ടെ കച്ചവടകാർക്കു വിൽക്കേണ്ടി വന്നു ഇതു ആ മേഖലയിൽ കൂട്ടിലങ്ങാടി എന്ന ചെറു വാണിജ്യ കേന്ദ്രം ഉയർന്നു വരുവാൻ കാരണമായി. കോട്ടക്കൽ ഭരണാധികാരി പുന്ത്രകോനാതിരിയുമായി ഉണ്ടായ ഒരു യുദ്ധത്തിൽ അന്നത്തെ പാറനമ്പി പരാജയപ്പെടുകയും ശത്രു സൈനികരുടെ തടവിലാക്കുകയും ഇതറിഞ്ഞ മലപ്പുറത്തെ മാപ്പിള കച്ചവടകാർ പട പൊരുതി അദ്ദേഹത്തെ മോചിപ്പിക്കുകയുമുണ്ടായി. ഇതിൽ സന്തുഷ്ടനായ പാറനമ്പി കടലുണ്ടി പുഴ യുടെ സമീപം ഇന്ന് പ്രസിദ്ധമായ ജുമാപള്ളി നിർമിക്കുകയും ആ പള്ളിയുടെ പരിസരങ്ങളിൽ മാപ്പിള കച്ചവടക്കാർ വലിയങ്ങാടി എന്നറിയപെടുന്ന വാണിജ്യകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ഇതോടെ 1700 കളുടെ തുടക്കത്തിൽ മലപ്പുറം ഒരു സൈനിക കേന്ദ്രം എന്നതിന് അപ്പുറം ഒരു വാണിജ്യ കേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു
സാമൂതിരിയുടെ സൈനിക നടപടികൾ വള്ളുവനാടിനു പുറമെ പാലക്കാട് ഭരണാധികാരി പാലക്കാട്ടെ അച്ഛനും ഭീഷണിയായപ്പോൾ പാലക്കാട്ടെ അച്ഛൻ മൈസൂർ വൊഡയാർ രാജാവിന്റെ ഡിണ്ടികൽ ഗവർണർ ഹൈദരാലിയോട് സഹായം അഭ്യർത്ഥിക്കുകയും ഹൈദരാലിയുടെ സൈന്യം മലബാർ കീഴടക്കുകയും പരാജയം മനസിലാക്കിയ അന്നത്തെ സാമൂതിരി വെടിമരുന്നിനു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതോടെ സാമൂതിരി രക്ഷാധികാരം വഹിച്ചിരുന്ന മാമാങ്കം അവസാനിക്കുകയും ചെയ്തു.
ഇതിനിടയിൽ മൈസൂരിന്റെ ഭരണം ഹൈദരാലിയുടെ കയ്യിൽ വരുകയും ഹൈദരാലിയും ശേഷം മകൻ ടിപ്പു സുൽത്താനും മൈസൂർ കീഴിൽ മലബാറിന്റെ ഭരണാധികളായി മാറുകയും ചെയ്തു. ടിപ്പുവിന്റെ കാലത്ത് മലപ്പുറം കോട്ട വികസിപ്പിക്കുകയും മൈസൂരിൽ നിന്നും പീരങ്കികളും വെടിമരുന്നും മറ്റും കൊണ്ടു വന്നു ഒരു ശക്തമായ സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. മലപ്പുറം കോട്ട കേന്ദ്ര മാക്കി പല റോഡുകൾ നിർമിച്ചു. മലപ്പുറം- താമരശേരി റോഡ്, ഇന്നത്തെ ദേശീയ പാതയുടെ ഭാഗമായ മലപ്പുറം - പാലക്കാട്, മലപ്പുറം - ഫറോക്ക് റോഡ്, മലപ്പുറം - പരപ്പനങ്ങാടി റോഡ്, മലപ്പുറം - കൊളത്തൂർ- പട്ടാമ്പി റോഡ് തുടങ്ങിയ റോഡുകൾ അക്കാലത്തു നിർമിച്ച റോഡുകളായിരുന്നു. മലബാറിന്റെ ആസ്ഥാനമായി ഫറോക് കേന്ദ്രമാക്കി ഒരു കോട്ട നിർമ്മികുവാൻ ടിപ്പു തീരുമാനിക്കുകയുണ്ടായി, പാലക്കാട് കോട്ട, ഫറോക്ക് കോട്ട, പട്ടാമ്പിക്കു സമീപം രാമഗിരി കോട്ട, പാലൂർ കോട്ട തുടങ്ങിയ കോട്ടകളുമായും, താമരശേരി ചുരം, കാരക്കൂർ (നാടുകാണി ) ചുരം,സിസ്പാറ ചുരം, വാളയാർ ചുരം തുടങ്ങിയ ചുരങ്ങളു മായും ഈ റോഡുകൾ ബന്ധപെട്ടിരുന്നു
മൈസൂർ സുൽത്താൻമാരുടെ കാലത്ത് മലബാറിലെ റിസീവർ ഗവർണർ ആയിരുന്ന മദണ്ണ എന്ന ബ്രാഹ്മിണന്റെയും ടിപ്പുവിന്റെയും കാർഷിക പരിഷ്കാരങ്ങൾ കുടിയാന്മാരായ കർഷകകർക്കു അനുകൂലയും ജന്മികൾക്ക് പ്രതിക്കൂലവുമായും ഭവിച്ചു. കാർഷിക ഉത്പാദത്തിന്റെ തോതനുസരിച് നികുതി പരിഷ്കാരങ്ങൾ നടത്തിയതും തരിശ് ഭൂമിയിൽ ആദ്യമായി കൃഷി ചെയുന്ന കർഷകർക്ക് കൃഷി ഭൂമിയുടെ ഉടമവകാശം നൽകിയതും, ജന്മിമാർക്കു അവരുടെ കൃഷിഉത്പന്നങ്ങൾക്കു നികുതി ചുമത്തിയതും പല ജന്മിമാർക്കു ടിപ്പുവിനോട് എതിർപ്പ് കൂടുവാൻ കാരണമായി. പഴശ്ശി രാജാവ് , മഞ്ചേരി അത്തൻ കുരിക്കൾ തുടങ്ങിയ ജന്മിമാർ ബ്രിട്ടീഷുകാരുമായി ടിപ്പുവിനെതിരെ തിരിഞ്ഞു. സാമൂതിരിയുടെ മഞ്ചേരിയിലെ കരം പിരിവുകാരും വെടിമരുന്ന് സൂക്ഷിപ്പുകാരുമായിരുന്നു മഞ്ചേരി അത്തൻ കുരികൾ. ടിപ്പുവിന്റെ മഞ്ചേരിയിലെ ഭരണപ്രതിനിധിയായിരുന്നു വള്ളുവകോനാതിരിയുടെ ബന്ധത്തിൽ പ്പെട്ട മഞ്ചേരി കോവിലകം. അത്തൻ കുരികൾ ഈ കോവിലകം ഇടിച്ചു തകർക്കുകയും ഇതറിഞ്ഞ ടിപ്പു സൈനിക നടപടിയിലൂടെ അത്തൻ കുരിക്കളെ പിടികൂടി മൈസൂരിൽ തടവിലാക്കുകയും ചെയ്തു.
മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിൽ പരാജയപെട്ട ടിപ്പു 1792 ലെ ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷ് സഖ്യ തിന് കൈമാറുകയും മലബാറിലെ അത്തൻ കുരികൾ അടക്കം എല്ലാ തടവുകാരെ മോചിപികുകയും ചെയ്തു. മലപ്പുറം കോട്ട അത്തൻ കുരികളുടെ കീഴിൽ വരുകയും ചെയ്തു. മലബാറിനെ ബ്രിട്ടീഷുകാർ ബോംബെ പ്രസിഡന്ഷ്യലുമായി ചേർത്തി നേരിട്ട് ബ്രിട്ടന്റെ കോളനിയാക്കി മാറ്റുകയും ചില ആളുകൾക്ക് മാത്രം നികുതി പിരിക്കാനുള്ള അധികാരം നൽകുകയും ചെയ്തു. ഇതു ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ച പഴശ്ശി രാജാവ്, അത്തൻ കുരികൾ തുടങ്ങിയവരുടെ എതിർപ്പിന് കാരണമായി. പഴശ്ശി രാജാവ് ടിപ്പുവുമായി സഖ്യം കൂടുന്നു എന്നറിഞ്ഞ ബ്രിട്ടീഷുകാർ പല പ്രലോഭനങ്ങളും പഴശ്ശികും അത്തൻ കുരികൾക്കും നൽകുകയുണ്ടായി. എന്നാൽ പ്രലോഭങ്ങളെ തള്ളികളഞ്ഞ അവർ ബ്രിട്ടീഷുകാർക്കെതിരെ നിരവധി സമരമുറകൾ നടത്തി. 1799 യിൽ ശ്രീരംഗപട്ടണത്തിൽ വെച്ചു ടിപ്പു കൊല്ലപ്പെട്ടത്തോടെ ബ്രിട്ടീഷുകാർ ഇവർക്കെതിരെ ശക്തമായി തിരിച്ചടിച്ചു.
1806ൽ പട്ടാമ്പികടുത്ത മപ്പാട്ടുകരയിൽ വെച്ച യുദ്ധത്തിൽ മഞ്ചേരി അത്തൻ കുരികൾ കൊല്ലപ്പെടുകയും അങ്ങനെ മലപ്പുറം കോട്ട ബ്രിട്ടീഷുകാരുടെ കീഴിൽ ആവുകയും ചെയ്തു.
മലപ്പുറം കുന്നിൻ മുകളിലെ മനോഹരമായ കാഴ്ചയും ഇളം കാറ്റും എല്ലാം ആ പ്രദേശത്തെ ബ്രിട്ടീഷുകാരുടെ സൈനിക കേന്ദ്രമാകുവാൻ കാരണമായി. ചില ബ്രിട്ടീഷ് രേഖകളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സൈനിക കേന്ദ്രങ്ങളിൽ ഒന്നായാണ് മലപ്പുറം കുന്നിനെ പരാമർശിക്കുന്നത്. അക്കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഇന്ത്യയിലെ തെക്കേ ഭാഗത്തെ അവസാനത്തെ സൈനിക കേന്ദ്രമായും മലപ്പുറം അറിയപെട്ടിരുന്നു. മലപ്പുറം കോട്ട പൊളിച്ചു അവിടെ ഒരു വെടി വെപ്പ് പരിശീലന കേന്ദ്രം നിർമ്മിക്കുകയുണ്ടായി. അങ്ങനെ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ആ കോട്ട ഇല്ലാതെയായി. 1800 കളിൽ തെക്കേ മലബാറിൽ മാപ്പിള കലാപങ്ങൾ എന്നറിയപ്പെട്ട ബ്രിട്ടീഷ് ജന്മി വിരുദ്ധ കലാപങ്ങൾ നിരവധി സൈനിക കേന്ദ്രങ്ങൾ മലപ്പുറത്തും പരിസര പ്രദേശത്തും സ്ഥാപിക്കുവാൻ കാരണമായി. മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഒരു അർദ്ധ സൈനിക വിഭാഗത്തെ 1885ൽ മലപ്പുറത്തു സ്ഥാപിച്ചു. 1921ൽ മലബാർ സമരകാലത്ത് അതു മലബാർ സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഉയർത്തി. 1921 മലബാർ സമരകാലത്ത് ലെയിൻസ്റ്റർ റെജിമെന്റ്, ഡോർസെറ്റ് രജിമെന്റ് തുടങ്ങി നിരവധി ബ്രിട്ടീഷ് സൈനിക വിഭാഗങ്ങൾ മലപ്പുറത്ത് തമ്പടിച്ചു. അന്ന് ഇംഗ്ലണ്ടിന്റെ ഭാഗമായിരുന്ന തെക്കൻ അയർലണ്ടിന്റെ സൈനിക വിഭാഗമായ ലെയിൻസ്റ്റർ റെജിമെന്റ് ബ്രിട്ടീഷ് സൈനികരുമായുള്ള അവസാനത്തെ സൈനിക സഖ്യമായിരുന്നു 1921ലെ മലപ്പുറത്തെ സൈനിക കേന്ദ്രം. അതിനു ശേഷം തെക്കൻ അയർലണ്ട് സ്വന്തന്ത്ര റിപ്ലബിക് ആയി മാറി.
ബ്രിട്ടീഷ് ഭരണ കാലത്ത് കോട്ടകുന്നിൽ പട്ടാള കോടതി സ്ഥാപികുകയും നിരവധി സ്വാതന്ത്ര്യ സമര പോരാളികളെ വിചാരണ ചെയ്തു വധ ശിക്ഷ നടപ്പിലാക്കുകയും ചെയ്തിരുന്നു.
മലബാർ സമര നായകൻ വാരിയം കുന്നത്ത് കുഞ്ഞഅഹ്മദ് ഹാജിയെയും അദ്ദേഹത്തിന്റെ രണ്ടു സഹായികളെയും ബ്രിട്ടീഷ് കോടതി വിചാരണ ചെയ്തു വെടിവെച്ചു കൊന്നത് 1922 ജനുവരി 20 ഉച്ചയ്ക്ക് കോട്ടകുന്നിന്റെ വടക്കെ ചെരിവിലായിരുന്നു. അവിടേ വെച്ചു തന്നെ അദ്ദേഹത്തിന്റെ മൃതദേഹവും മലയാളരാജ്യം എന്ന പേരിൽ അദ്ദേഹം സ്ഥാപിച്ച ബ്രിട്ടീഷ് വിമത രാഷ്ട്രത്തിന്റെയും രേഖകൽ അഗ്നികിരയാകുകയുണ്ടായി. അദ്ദേഹത്തിന്റെ ഓർമ്മക്ക് കോട്ടകുന്നിന് താഴെ മലപ്പുറം നഗരസഭ ഒരു ടൗൺ ഹാൾ നിർമിച്ചിട്ടുണ്ട്
1947 ബ്രിട്ടീഷ് ഭരണത്തിന് ശേഷം മലപ്പുറത്തെ കോട്ട കുന്നു അടക്കം പല ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങൾ കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ വന്നു. പ്രമുഖ പട്ടാള ആസ്ഥാനം ഇന്നത്തെ കളക്ടറേറ്റാണ്. കേരള പോലീസിന് കീഴിൽ വരുന്ന അർദ്ധ സൈനിക വിഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് ഒഴികെ മറ്റുള്ള സൈനിക കേന്ദ്രങ്ങൾ നിർത്തലാക്കപെട്ടു. 1956ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലപ്പുറം ഉൾപ്പെടുന്ന മലബാർ ചേർത്തു കേരള സംസ്ഥാനം രൂപീകരിച്ചപോൾ മലബാർ സ്പെഷ്യൽ പോലീസിന്റെ ഒരു വിഭാഗത്തെ മദ്രാസ് സ്പെഷ്യൽ പോലീസ് എന്ന പേരിൽ തമിഴ് നാടിനു കൈമാറി.
കാൽപന്ത് കളിക്കു പേര് കേട്ട മലപ്പുറത്തു വിശാല മായ മൈതാനങ്ങൾ കുറവായിരുന്നു. കോട്ടകുന്നിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു ഫുട്ബോൾ മൈതാനം നിർമ്മിക്കുവാൻ മലപ്പുറം നഗര സഭ നിരന്തരം ശ്രമിച്ചതിനു ഫലമായി 1996 കോട്ടക്കുന്നു മലപ്പുറം നഗരസഭ ക്കു ലഭിച്ചു. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശമായ കോട്ടകുന്നിൽ കുന്നിടിച്ചുള്ള നിർമാണം പാരിസ്ഥിക പ്രശ്നം ഉണ്ടാകും എന്ന് പഠനങ്ങൾ തെളിയിച്ചതിനാൽ ഫുട്ബോൾ മൈതാനം മഞ്ചേരിക്കു സമീപം പയ്യനാടിൽ നിർമിക്കുകയും പകരം കോട്ടകുന്നിൽ മനോഹരമായ പാർക്ക് നിർമ്മിക്കുകയും ചെയ്തു. ഇന്ന് അവിടെ ആർട്ട് ഗാലറി, അമ്യൂൺസ് മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക് തുടങ്ങി നിരവധി വിനോദ കേന്ദ്രങ്ങൾ നിർമിക്കപെട്ടിരിക്കുന്നു
കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീ പദ്ധതി മെയ് 17, 1998ൽ അന്നത്തെ പ്രധാന മന്ത്രി അടൽ ബീഹാറി വാജ്പേയ് ഉത്ഘാടനം ചെയ്തത് കോട്ടക്കുന്നിൽ വെച്ചാണ്
ഓഗസ്റ്റ് 09, 2019 ലെ മഴയിൽ കോട്ടകുന്നിൽ ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ കുഞ്ഞു അടക്കം മൂന്നു പേര് മരണപെടുകയുണ്ടായി
രൂപീകരണം
തിരുത്തുകകേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. മുസ്ലീങ്ങൾ കൂടുതലുള്ള ഏറനാടിൻ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കരുണാകരന്റെ നേതൃതത്തിൽ ജില്ലാ വിരുദ്ധ സമരത്തെ കോൺഗ്രസ്സിൽ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. മാപ്പിള സ്ഥാനായും കുട്ടി പാകിസ്താനായും ജില്ലയെ വിചാരണ ചെയ്തു.[അവലംബം ആവശ്യമാണ്] മുസ്‌ലിം ലീഗ് മായുള്ള സഖ്യത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നു ആയിരുന്നു മലപ്പുറം ജില്ല. ഇ എം എസ് ൻറെ സർക്കാർ ജില്ല യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത്.[അവലംബം ആവശ്യമാണ്]
ചരിത്രം
തിരുത്തുകയൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി.[അവലംബം ആവശ്യമാണ്] ടിപ്പുസുൽത്താൻ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും വികസനവും ദുരുപയോഗവും കാരണം ഇപ്പോൾ അത് ഇവിടെ നിലനിൽക്കുന്നില്ല.
പ്രാചീനകാലം മുതലേ സൈനിക ആസ്ഥാനമാണ് മലപ്പുറം, എന്നാൽ മലപ്പുറം നഗരത്തിൻറെ പ്രാചീനകാലത്തെ കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. അതേസമയം ഊരകം, മേൽമുറി, പൊന്മള, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെട്ട ഫലകങ്ങളിൽനിന്നും ഗുഹാലിഖിതങ്ങളിൽനിന്നും ചില ചരിത്ര അടയാളങ്ങൾ ലഭ്യമാണ്. സ്ഥലപേരുകളായ വലിയങ്ങാടി,കൂട്ടിലങ്ങാടി, പള്ളിപ്പുറം തുടങ്ങിയവ മലപ്പുറം നഗരത്തിൻറെ ജൈന - ബുദ്ധമത ചരിത്രത്തെ സൂചിപ്പിക്കുന്നു. മലപ്പുറം നഗരത്തിലെ ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജൈന അമ്പലം ഇതിനു തെളിവാകുന്നു.[അവലംബം ആവശ്യമാണ്]
അനവധി ഭരണകർത്താക്കൾക്കു കീഴിൽ ചിതറിക്കിടന്ന മലപ്പുറം നഗരം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിനു കീഴിൽ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂർ രാജാവായ ഹൈദർ അലി കീഴടക്കുന്നതുവരെ 800 വർഷം സാമൂതിരിമാർ മലപ്പുറം ഭരിച്ചു.
ഇസ്ലാമിക പഠനത്തിൻറെയും വേദ പഠനത്തിൻറെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരിൽ പ്രശസ്തമാണ്. പൂക്കോട്ടൂർ, ആനക്കയം തുടങ്ങിയ സ്ഥലങ്ങൾ ഇതിൻറെ പേരിൽ പ്രശസ്തമാണ്. ബ്രിട്ടീഷ് സൈന്യത്തിൻറെ ആസ്ഥാനമായിരുന്ന പെരുമ്പറമ്പ്[അവലംബം ആവശ്യമാണ്] എന്ന മലപ്പുറം നഗരസഭയുടെ ഭാഗമായ സ്ഥലം പിന്നീട് മലബാർ വിപ്ലവത്തിനുശേഷം രൂപീകരിച്ച മലബാർ സ്പെഷ്യൽ പൊലീസിൻറെ (എംഎസ്പി) ആസ്ഥാനമായി.
ഭരണം
തിരുത്തുകമുനിസിപ്പൽ ചെയർമാൻ നയിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻറെ ഭരണനിർവഹണം നടത്തുന്നത്. ഇതിനായി നഗരസഭയെ 40 വാർഡുകളായി തിരിച്ചിട്ടുണ്ട്. ഓരോ വാർഡുകളുടെയും പ്രതിനിധികളായി കൗൺസിലർമാരുമുണ്ട്.
ജില്ലാ ആസ്ഥാന നഗരം എന്ന രീതിയിൽ ജില്ലാ കലക്ട്രേറ്റ്, ജില്ലാ ട്രഷറി, ആർടിഒ, പിഡബ്ല്യൂഡി ഡിവിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ടൌൺ പ്ലാനിംഗ് ഓഫീസ്, ടെക്സ്റ്റ് ഡിപ്പോ, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയ വിവിധ ഭരണസിരാകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും അടങ്ങിയ സിവിൽ സ്റ്റേഷൻ ഉണ്ട്. കൂടാതെ ജില്ലാ പോലീസ് ആസ്ഥാനവും നഗരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ജില്ലയെ ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ 7 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
കേരളത്തിൽ ദശലക്ഷം ജനസംഖ്യയുള്ള ഏഴു നഗരസമൂഹങ്ങളാണ് 2011 സെൻസസ് പ്രകാരമുള്ളത് - കണ്ണൂർ, കോഴിക്കോട്, മലപ്പുറം. തൃശൂർ, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവയാണവ. ഇവയിൽ നഗരസൂഹപരിധിയിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ പോലുമില്ലാത്ത ഏക മെട്രോപൊളീറ്റൻ പ്രദേശം മലപ്പുറമാണ്. മലപ്പുറം മുനിസിപ്പാലിറ്റിയെ മുനിസിപ്പൽ കോർപ്പറേഷൻ ആക്കിമാറ്റണം എന്ന ആവശ്യം ശക്തമാണ്. മലപ്പുറം മുനിസിപ്പാലിറ്റി, ആനക്കയം, കൂട്ടിലങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റി, പൂക്കോട്ടൂർ, കോഡൂർ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട മലപ്പുറം മുനിസിപ്പൽ കോർപ്പറേഷൻ.
ഭൂമിശാസ്ത്രം
തിരുത്തുകകേരളസംസ്ഥാനത്തിൻറെ മധ്യഭാഗത്തയാണ് മലപ്പുറം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ അനവധി ചെറു കുന്നുകളും പുഴകളും ഒഴുകുന്ന സ്ഥലമാണു മലപ്പുറം. കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ നഗരത്തിലൂടെ ഒഴുകുന്നു. നഗരം വൃത്തിയായി സൂക്ഷിക്കുന്ന ചരിത്രമുള്ള ചുരുക്കം ചില മുനിസിപ്പാലിറ്റികളിൽപ്പെട്ടതാണ് മലപ്പുറം മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയുടെ മധ്യത്തിൽ തന്നെയാണ് മലപ്പുറം നഗരവും സ്ഥിതിചെയ്യുന്നത്. വലിയ വിസ്തൃതിയും ജനസംഖ്യയുമുള്ള ജില്ല വിഭജിക്കപ്പെടേണ്ടതില്ലാത്തതും ഈ സ്ഥാനം മൂലമാണ്.മലയുടെ മുകളിൽ കാറ്റു വീശുന്നത് സുഖകരമായ കാലാവസ്ഥയുണ്ടാക്കുന്നു. വെള്ളക്കെട്ട് ഉണ്ടാകില്ല..
സമ്പദ്ഘടന
തിരുത്തുകമലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. വർധിച്ച തോതിലുള്ള ഗൾഫ് കുടിയേറ്റം കേരളത്തിന്റെ തന്നെ സമ്പത്ത് ഘടനയെ സ്വാധീനിച്ച ഘടകം ആണ്. മലപ്പുറത്തെ ബാങ്കുകളിൽ വലിയ എൻആർഐ നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പെർ കാപിറ്റ ഡിപ്പോസിറ്റ് ഉള്ള ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒൻപതാം സ്ഥാനത്ത് മലപ്പുറമാണ് എന്നത് സ്വാഭാവികമാണ്. [11] വലിയ വാണിജ്യനഗരമാണ് മലപ്പുറം. ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമെ ടെക്സ്റ്റൈൽസ്, മെഡിക്കൽസ് രംഗവും വളരെ ശക്തമാണ്. എല്ലാ പ്രമുഖ വാഹനനിർമാതാക്കളും മലപ്പുറം നഗരത്തിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചത് വഴി, കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ആർടിഒ ആയി മലപ്പുറം മാറി. എല്ലാ വർഷവും 250 കോടി രൂപ നേടുന്ന മലപ്പുറം ആർടിഒ കേരള വാഹന വകുപ്പിൻറെ സ്വർണ്ണ ഖനിയായിട്ടാണ് കരുതപ്പെടുന്നത്. [12]
ടൂറിസം നഗരത്തിലേക്ക് അനവധി ആളുകളെ എത്തിക്കുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച സ്ഥലമായ കോട്ടക്കുന്ന് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. കോട്ടക്കുന്നും ശാന്തിതീരം പാർക്ക് തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാ വർഷവും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിനു ആളുകളെ നഗരത്തിൽ എത്തിക്കുന്നു.
സംസ്ക്കാരം
തിരുത്തുകപ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താണ്.
കായികം
തിരുത്തുകകാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് സെവൻസ് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്. ഇന്ത്യൻ താരങ്ങളെയും മലപ്പുറം സംഭാവന ചെയ്തിട്ടുണ്ട്
സ്റ്റേഡിയങ്ങൾ
തിരുത്തുക- കോട്ടപ്പടി സ്റ്റേഡിയം
- പയ്യനാട് സ്റ്റേഡിയം
വിദ്യാഭ്യാസം
തിരുത്തുകമലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്.വിപുല സൗകര്യങ്ങളോട് കൂടി തന്നെയാണ് സർക്കാർ സ്കൂളുകൾ ഇന്ന് ജില്ലയിൽ പ്രവർത്തിക്കുന്നത് , മാത്രമല്ല ജില്ലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവ് പുലർത്തുന്നു , വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ജില്ലാ ഇന്ന് കേരളത്തിന്റെ തന്നെ അഭിമാനമായി തിളങ്ങി നിൽക്കുന്നു . ഉന്നത വിജയം ജില്ലയിലെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നുണ്ട്
കോഴിക്കോട് സർവകലാശാല സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്
ശ്രദ്ധേയരായ വ്യക്തികൾ
തിരുത്തുക- വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
- തുഞ്ചത്ത് എഴുത്തച്ഛൻ
- പൂന്താനം
- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
- പാണക്കാട് പൂക്കോയ തങ്ങൾ
- പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
- വാചസ്പതി ടി.സി. പരമേശ്വരൻ മൂസ്സത് (1862-1938)
- നിരുപമാ റാവു (മലപ്പുറം മീമ്പാട്ട് തറവാട്)
- എ പി അനിൽ കുമാർ
- കെ മാധവൻ നായർ (താമരകുഴി)
- പി കെ കുഞ്ഞാലികുട്ടി
- പിവി അൻവർ
- കെടി ജലീൽ
- സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി
മലപ്പുറത്തെ പ്രധാന ആകർഷണ സ്ഥലങ്ങൾ
തിരുത്തുക-
Malappuram Collectrate
-
കോട്ടക്കുന്ന് മഴവീട്
-
ആഡ്യൻപാറ വെള്ളച്ചാട്ടം
-
നിലമ്പൂർ തേക്ക് മ്യൂസിയം
-
തൂക്കുപാലം കനോലി പ്ലോട്ട് നിലമ്പൂർ
വിവാദങ്ങൾ
തിരുത്തുകജില്ലയെ കുറിച്ച് ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി വിവാദങ്ങളും പരാമർശങ്ങളുമുണ്ടായിണ്ട്.അവ ഓരോന്നും താഴെ കൊടുക്കുന്നു.
അവലംബം
തിരുത്തുക- ↑ "Soccer Capital". The Indian Express.
- ↑ "Malappuram census handbook" (PDF). censusindia.gov.in.
- ↑ "Malappuram census handbook" (PDF). censusindia.gov.in.
- ↑ മലപ്പുറം മെട്രോപൊളിറ്റൻ പ്രദേശത്തിൻ്റെ കണക്കാണിത്.
- ↑ "Urban Agglomerations/Cities having population 1 million and above" (PDF). The Registrar General & Census Commissioner, India. Retrieved 19 November 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Census2011Gov
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Malappuram's first book stall bids adieu". The Hindu. 19 December 2018. Retrieved 4 July 2020.
- ↑ "52nd REPORT OF THE COMMISSIONER FOR LINGUISTIC MINORITIES IN INDIA" (PDF). nclm.nic.in. Ministry of Minority Affairs. Archived from the original (PDF) on 25 May 2017. Retrieved 29 March 2019.
- ↑ "Revised List of Classification Cities for HRA of central government employees - Govt. Employees India : Govt. Employees India". tajhotels.com. 2 June 2015. Archived from the original on 2016-08-25. Retrieved 6 July 2016.
- ↑ "malappuram Web". Retrieved 05 July 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ Top Ten Banking Towns. http://www.mapsofindia.com/top-ten-cities-of-india/top-ten-wealthiest-banks-india.html
- ↑ "Malappuram RT Office: A dusty Goldmine - Kerala". mathrubhumi.com. 22 Feb, 2016. Retrieved 6 July 2016.
{{cite web}}
: Check date values in:|date=
(help)