കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ലയിലെ ഒരു താലൂക്കും പട്ടണവും

കോട്ടയം ജില്ലയിലെ കിഴക്കൻ‌ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ്‌ കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം, ഹൈറേഞ്ചിന്റെ കവാടം എന്നും കാഞ്ഞിരപ്പള്ളി അറിയപ്പെടുന്നു.[1] റബ്ബറാണ്‌ ഇവിടുത്തെ പ്രധാന കൃഷി. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം.

കാഞ്ഞിരപ്പള്ളി

ഹൈറേഞ്ചിന്റെ കവാടം
ടൗൺ
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം
വിസ്തീർണ്ണം
 • ആകെ52.47 ച.കി.മീ.(20.26 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ43,057
 • ജനസാന്ദ്രത820/ച.കി.മീ.(2,100/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686507 (കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റോഫീസ്)
ടെലിഫോൺ കോഡ്04828
വാഹന റെജിസ്ട്രേഷൻKL-34(കാഞ്ഞിരപ്പള്ളി), KL-05(കോട്ടയം)
Coastline0 kilometres (0 mi)
അടുത്ത നഗരംകോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, ചങ്ങനാശേരി, പാലാ
ലോകസഭാമണ്ഡലംപത്തനംതിട്ട (കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം)
കാലാവസ്ഥട്രോപ്പിക്കൽ മൺസൂൺ (കോപ്പൻ)
ശരാശരി വേനൽ താപനില35 °C (95 °F)
ശരാശരി തണുപ്പുകാല താപനില18 °C (64 °F)
വെബ്സൈറ്റ്www.kanjirappaly.com

എലിക്കുളം, ചിറക്കടവ്, കൂട്ടിക്കൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ ചേർന്ന താലൂക്കിന്റെ ആസ്ഥാനമാണ്‌ കാഞ്ഞിരപ്പള്ളി. മുൻ‌കാലങ്ങളിൽ മീനച്ചിൽ മുതൽ പമ്പാനദി വരെ നീണ്ടുകിടന്ന നിബിഡവനപ്രദേശങ്ങളും ഈ താലൂക്കിന്റെ ഭാഗമായിരുന്നു.

പേരിന്റെ ഉദ്ഭവം തിരുത്തുക

കാഞ്ഞിരപ്പള്ളി എന്ന പേര്‌ ഇവിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന കാഞ്ഞിരമരത്തിൽനിന്ന് ഉദ്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.[2]

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

കോളേജുകൾ തിരുത്തുക

സ്കൂളുകൾ തിരുത്തുക

തുടങ്ങി ഇരുപതിലധികം വിദ്യാലയങ്ങൾ.

  • സെന്റ് മേരിസ് ഗേൾസ് ഹൈ സ്കൂൾ കാഞ്ഞിരപ്പള്ളി.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തിരുത്തുക

കാഞ്ഞിരപ്പള്ളി താലൂക്കിൽ‌പ്പെടുന്ന പഞ്ചായത്താണ്‌ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. വിസ്തീർണ്ണം 52.47 ചതുരശ്ര കി.മീ. 2001-ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം 23വാർഡുകളിലായി 7027 ഭവനങ്ങളും അവയിൽ 7062 കുടുംബങ്ങളും പാർക്കുന്നു. മൊത്തം ജനസംഖ്യ 37017. ഇതിൽ പുരുഷന്മാർ 18756 സ്ത്രീകൾ 18261. ജനസാന്ദ്രത ചതുരശ്ര കി.മീ.ന്‌ 324. സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാർക്ക് 974 സ്ത്രീകൾ. സാക്ഷരത 95% - പുരുഷന്മാർ 97%, സ്ത്രീകൾ 93%.[3]

ടൂറിസം തിരുത്തുക

മേലരുവി, പിച്ചപ്പള്ളിമേട്‌, കൂവപ്പള്ളി കുരിശുമല, വള്ളംകളി നടക്കുന്ന കരുമ്പുകയം കൂടപ്പുഴ, മണിമലയാറിന്റെയും ചിറ്റാറിന്റെയും സംഗമം എന്നിവ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന പ്രകൃതിരമണീയ പ്രദേശങ്ങളാണ്‌.

ആരാധനാലയങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.kanjirappally.com/html/historyfrm.htm
  2. http://www.kanjirappally.com/html/historyfrm.htm
  3. http://www.kerala.gov.in/statistical/panchayat_statistics2001/ktm_01.pdf[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പള്ളി&oldid=4021671" എന്ന താളിൽനിന്ന് ശേഖരിച്ചത്