ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 1 വർഷത്തിലെ 305-ാം ദിനമാണ്‌ (അധിവർഷത്തിൽ 306). ഇനി വർഷത്തിൽ 60 ദിവസം ബാക്കിയുണ്ട്

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.
  • 1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
  • 1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
  • 1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു.
  • 1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺ‌ഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു.
  • 1956 - മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവിൽ വന്നു.
  • 1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.
  • 1980 - കേരളത്തിലെ വയനാട്‌ ജില്ല രൂപവത്കരിച്ചു.
  • 1986 - സ്വിസ്സർ‌ലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപ്പിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.

ജന്മദിനങ്ങൾ

തിരുത്തുക

ചരമവാർഷികങ്ങൾ

തിരുത്തുക
  • 1588 - ജീൻ ഡോററ്റ് - (കവി)
  • 1700 - സ്പെയിൻ രാജാവ് ചാൾസ് രണ്ടാമൻ
  • 1894 - റഷ്യയിലെ സാർ ചക്രവർത്തി അലൿസാണ്ടർ മൂന്നാമൻ.
  • 1972 - എസ്‌റ പൌണ്ട് - (എഴുത്തുകാരൻ, എഡിറ്റർ, നിരൂപകൻ)

മറ്റു പ്രത്യേകതകൾ

തിരുത്തുക
  • അൾ‍ജീരിയയിലെ ദേശീയ ദിനം
  • പട്ടിണിവിരുദ്ധദിനം
  • കേരളപ്പിറവി
  • 1982 - പത്തനംതിട്ട ജില്ല നിലവിൽ വന്നു
"https://ml.wikipedia.org/w/index.php?title=നവംബർ_1&oldid=3151093" എന്ന താളിൽനിന്ന് ശേഖരിച്ചത്