ചിറ്റൂർ
ചിറ്റൂർ | |
10°39′40″N 76°46′52″E / 10.6610°N 76.7812°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർമാൻ | |
വിസ്തീർണ്ണം | 1155.10 ച.കി.മീചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 04923 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഈ പുഴയുടെ തീരത്താണ് അവസാന കാലത്ത് താമസിച്ചിരുന്നത്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കൻ പട ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്.
ഇവയും കാണുകതിരുത്തുക
ചിത്രങ്ങൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Chittur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |