ദക്ഷിണ കന്നഡ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല

കർണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ) സൌത്ത് കനറ എന്ന ഒരു പേരും ഈ ജില്ലയ്ക്കുണ്ട്. ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്‌. ജില്ലയിലെ ഏറ്റവും വലിയതും സംസ്ഥാനത്തെ രണ്ടാമത്തെയും നഗരമാണ് മംഗലാപുരം. മംഗളൂരു, പുത്തൂർ, ബെൾത്തംഗഡി, ബംട്വാള, സുള്ളിയ എന്നിവയാണ് താലൂക്കുകൾ. പുത്തൂർ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമാണ്. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസൻ, തെക്ക് കിഴക്ക് കുടക് ജില്ല, തെക്ക് കാസർഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.

ദക്ഷിണ കന്നഡ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ

ചരിത്രം

തിരുത്തുക

1799ൽ നാലാം മൈസൂർ യുദ്ധത്തിൽ മരിച്ചതോടു കൂടി ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന കന്നഡ(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുതെ അധീനതയിലായി. 1859ൽ കന്നഡ(കെനറ) ജില്ല രണ്ടായി വിഭജിച്ച് ദക്ഷിണ കന്നഡ എന്നും ഉത്തര കന്നഡ എന്നും വേർതിരിക്കപ്പെട്ടു. ദക്ഷിണ കന്നഡ മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ഉത്തര കന്നഡ ബോംബേ സംസ്ഥാനത്തിൻറെ കീഴിലായി. അമിന്ദിവി ദ്വീപസമൂഹം (ലക്ഷദ്വീപ്), കുന്ദാപുർ, കാസർകോട്, മംഗലൂര്, ഉഡുപ്പി, ഉപ്പിനംഗഡി (പുത്തൂർ) എന്ന ആറ് താലൂക്കുകൾ അടങ്ങിയ വലിയ ജില്ലയായിരുന്നു ദക്ഷിണ കന്നഡ.

അവലംബങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_കന്നഡ_ജില്ല&oldid=3609866" എന്ന താളിൽനിന്ന് ശേഖരിച്ചത്