സൂര്യ ടി.വി.
മലയാളം ഭാഷയിൽ പ്രവർത്തിക്കുന്ന ഒരു ഉപഗ്രഹ ചാനലാണ് സൂര്യ ടി.വി. മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനലാണ് ഇത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ ടെലിവിഷൻ നെറ്റ്‌വർക്ക് എന്ന സ്വകാര്യ ടെലിവിഷൻ കുടുംബത്തിന്റെ കീഴിലാണ് ഈ ചാനലും. സംഗീത പരിപാടികൾക്ക് മാത്രമായി സൂര്യ മ്യൂസിക്, 24 മണിക്കൂറും ചലചിത്രങ്ങൾ മാത്രമായി സൂര്യ മൂവീസ്, കുട്ടികൾക്കായുള്ള ആദ്യ മലയാളം ചാനലായ കൊച്ചു ടി.വി. എന്നിവ സൺ നെറ്റ്വർക്കിൻറ്റെ മറ്റു മലയാളം ചാനലുകളാണ്. ഇതു കൂടാതെ സൺ ഡയറക്റ്റിൽ മാത്രം ലഭ്യമാകുന്ന സൂര്യ ആക്ഷൻ, ചിരിത്തിര എന്നീ ചാനലുകളും മലയാളം മൂവി ക്ലബ്ബ് എന്ന സർവ്വീസും സൺ നെറ്റ് വർക്കിന്റേതായി മലയാളത്തിലുണ്ട്.. 1998 ഒൿടോബർ 19ന് ആണ് ഈ ചാനൽ തുടക്കമിട്ടത്. പൂർണ്ണമായി ഡിജിറ്റൽവൽക്കരിക്കപ്പെട്ട ആദ്യ മലയാളം ചാനലും ഇതു തന്നെ. 2001ലെ മികച്ച മലയാളം ചാനലിനുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്.[1]
സൺ നെറ്റ്‌വർക്ക് | |
![]() | |
തരം | ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്‌വർക്ക് |
---|---|
Branding | സൂര്യ ടി.വി. |
രാജ്യം | ![]() |
ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങളും |
വെബ് വിലാസം | സൂര്യ സൂര്യ മലയാളം ചാനൽ ഡബ്ലിയു ഡബ്ലിയു ഡോട്ട് കോം ടി.വി |
ആസ്ഥാനംതിരുത്തുക
തിരുവനന്തപുരമാണ് ഈ ചാനലിന്റെ ആസ്ഥാനം.സൂര്യ ടിവിയുടെ കൊച്ചിയിലെ സ്റ്റുഡിയോ 2010 ആഗസ്റ്റ് മാസത്തിൽ പ്രവർത്തനമാരംഭിച്ചു.
സാരഥികൾതിരുത്തുക
- കലാനിധി മാരൻ
- സി.പ്രവീൺ, ജനറൽ മാനേജർ