എറണാകുളം ജില്ല
എറണാകുളം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു . പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.
എറണാകുളം ജില്ല | |
---|---|
ജില്ല | |
Nickname(s): കേരളത്തിന്റെ വാണിജ്യ തലസ്ഥാനം | |
![]() കേരളത്തിൽ എറണാകുളം ജില്ല | |
Coordinates: 10°00′N 76°20′E / 10.00°N 76.33°ECoordinates: 10°00′N 76°20′E / 10.00°N 76.33°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കാക്കനാട് |
Government | |
• ഭരണസമിതി | ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ട്രേറ്റ് |
• ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | ആശ സനിൽ[1] |
• ജില്ലാ കളക്ടർ | കെ. മുഹമ്മദ് വൈ സഫിറുള്ള ഐ.എ.എസ്[2] |
വിസ്തീർണ്ണം | |
• ആകെ | 3,068 കി.മീ.2(1,185 ച മൈ) |
പ്രദേശത്തിന്റെ റാങ്ക് | 4 |
ജനസംഖ്യ (2011) | |
• ആകെ | 32,79,860 |
• ജനസാന്ദ്രത | 1,069/കി.മീ.2(2,770/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ISO 3166 കോഡ് | IN-KL-KO |
വാഹന റെജിസ്ട്രേഷൻ | KL-7,KL-17,KL-39,,KL-40,KL-41,KL-42,KL-43,KL-44,KL-63 |
വെബ്സൈറ്റ് | ernakulam |
യൂദ സിനഗോഗ് ഫോർട്ട് കൊച്ചി തൃപ്പൂണിത്തുറ ഹിൽപാലസ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം |
ചരിത്രംതിരുത്തുക
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്. തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത് . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ് തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
പൂർവ്വ ചരിത്രംതിരുത്തുക
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന (എറണാകുളം) ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖം വഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൗഢിക്ക് ദൃഷ്ടാന്തങ്ങളാണ്.
ഭൂമിശാസ്ത്രംതിരുത്തുക
പടിഞ്ഞാറ് അറബിക്കടൽ, വടക്ക് തൃശൂർ ജില്ല, കിഴക്ക് ഇടുക്കി ജില്ല, തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകൾ എന്നിവയാണ് എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
അതിരുകൾതിരുത്തുക
വടക്ക് തൃശ്ശൂർ ജില്ലയും കിഴക്ക് ഇടുക്കി ജില്ലയും പടിഞ്ഞാറ് അറബിക്കടലും തെക്ക് കോട്ടയം ആലപ്പുഴ ജില്ലയും സ്ഥിതി ചെയ്യുന്നു
പ്രമുഖ വ്യവസായസ്ഥാപനങ്ങൾതിരുത്തുക
എഫ്.എ.സി.ടി തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദ്ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.
കൊച്ചിൻ റിഫൈനറി എറണാകുളത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു പ്രധാന വ്യവസായ സ്ഥാപനമാണ്.
ഭരണംതിരുത്തുക
പറവൂർ താലൂക്ക്‍, ആലുവ താലൂക്ക്, കൊച്ചി താലൂക്ക്, കണയന്നൂർ താലൂക്ക്, മൂവാറ്റുപുഴ താലൂക്ക്, കുന്നത്തുനാട് താലൂക്ക്, കോതമംഗലം താലൂക്ക് എന്നിങ്ങനെ ഏഴ് താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാടാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
നഗരസഭകൾതിരുത്തുക
13 നഗരസഭകൾ ആണ് എറണാകുളം ജില്ലയിൽ ഉള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
- ഗവൺമെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരി
- വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കന്ററി സ്കൂൾ
- കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല
- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇടപ്പള്ളി
- മഹാരാജാസ് കോളജ്,എറണാകുളം
- സെന്റ് ആൽബർട്സ് കോളേജ്, എറണാകുളം
- സെന്റ് തെരാസാസ് കോളേജ്, എറണാകുളം
- യൂണിയൻ ക്രിസ്ത്യൻ കോളെജ്
- എം.ഇ.എസ്. കോളേജ് മാറമ്പള്ളി, ആലുവ
- അൽ അമീൻ കോളേജ്,ആലുവ
- മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
- നിർമ്മല കോളേജ്, മൂവാറ്റുപുഴ
- മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം
- മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്, കോതമംഗലം,
- ശ്രീ നാരായണ മംഗലം കോളേജ്, മാല്യങ്കര
- ഡോ.പടിയാർ മെമ്മൊറിയൽ ഹോമിയോ കോളേജ്, ചോറ്റാനിക്കര
- അക്വിനാസ് കോളേജ്, ഇടക്കൊച്ചി
- രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി
- സേക്രഡ് ഹാർട്ട് കോളേജ്, തേവര
- സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി
- മാലിക് ദിനാർ ആർട്ട്സ് ആന്റ് സയൻസ് കോളേജ്, പല്ലാരിമംഗലം
- ബീ.പീ.സീ കോളേജ്,പിറവം
- ജി.എൽ.പി.ജി.എസ്, പുതിയകാവ്
- ഗവ. യു.പി സ്കൂൾ, മുടക്കുഴ
- എം.ജി.എം ഹയർസെക്കൻഡറി സ്കൂൾ, കുറുപ്പംപടി
- മാർ കൗമ എച്ച്എസ്എസ്, വെങ്ങൂർ
- ആശ്രം എച്ച്എസ്എസ്, പെരുമ്പാവൂർ
- ഗവ. ഗേൾസ് എച്ച്എസ്എസ്, പെരുമ്പാവൂർ
തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾതിരുത്തുക
- എറണാകുളം ശിവക്ഷേത്രം
- വാരപ്പെട്ടി മഹാദേവക്ഷേത്രം
- ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ഭദ്രകാളീ ക്ഷേത്രം
- സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറയ്ക്കാല (എ. ഡി. 905)
- കണ്ണമാലി പള്ളി
- സാന്റാക്രൂസ് ബസിലിക്ക, ഫോർട്ട്കൊച്ചി
- മലയാറ്റൂർ പള്ളി
- ആലുവ ശിവരാത്രി
- തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം(അത്തച്ചമയം)
- ജൂതപ്പള്ളി, മട്ടാഞ്ചേരി
- സെന്റ് മേരീസ് ബസ്സലിക്ക, എറണാകുളം
- സെന്റ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ, എറണാകുളം
- സെന്റ് ജോസഫ് & മൌന്റ്റ് കാർമേൽ പള്ളി, വരാപ്പുഴ
- ശ്രീശങ്കര സ്മാരകം, കാലടി
- ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂർ
- ഗൗരീശ്വര ക്ഷേത്രം, ചെറായി
- ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ
- കടമറ്റം പള്ളി
- ചോറ്റാനിക്കര ക്ഷേത്രം
- ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, എളങ്കുന്നപ്പുഴ
- പാഴൂർ പെരുംതൃക്കോവിൽ, പിറവം
- ശങ്കര നാരായണ ക്ഷേത്രം, മൂത്തകുന്നം(നാരായണ ഗുരുദേവനാൽ പ്രതിഷ്ടിതം)
- ലക്ഷ്മണ സ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം
- അങ്കമാലി വലിയപള്ളി
- കാഞ്ഞൂർ പള്ളി
- തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
- മഹാദേവക്ഷേത്രം, ചെങ്ങമനാട്
- ശ്രീധർമ്മ ശാസ്താക്ഷേത്രം, പെരുമ്പാവൂർ
- മേത്തല കല്ലിൽ അമ്പലം
- കോതമംഗലം പള്ളി
- ഇടപ്പള്ളി പള്ളി
- കലൂർ സെൻറ് ആൻറണീസ് പള്ളി
- തട്ടുപാറ കുരിശുമല
ഇതും കൂടി കാണുകതിരുത്തുക
- എറണാകുളം ജില്ലാ പഞ്ചായത്ത്
- പ്രമുഖ വ്യക്തികൾ
- ചങ്ങമ്പുഴ കൃ്ണപിള്ള
- സഹോദരൻ അയ്യപ്പൻ
- ജീ ശങ്കരക്കുറുപ്പ്
- മലയാറ്റൂർ രാമകൃഷ്ണൻ
- മമ്മൂട്ടി
- ജയസൂര്യ
- ദിലീപ്
- നിവിൻ പോളി
- ജയറാം
- ലാലു അലക്സ്
- ആഷിക് അബു
അവലംബംതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Ernakulam district എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |