നെയ്യാർ
ഇന്ത്യയിലെ നദി
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കിലോമീറ്ററാണ് ഇതിന്റെ നീളം.[1] അഗസ്ത്യാർകൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.കല്ലാർ, മുല്ലയാർ, കരവലിയാർ എന്നീ നദികളാണ് ഇതിന്റെ പോഷക നദികൾ. നദിയിൽ ലഭിക്കുന്ന വാർഷിക വർഷപാതം 2300 മില്ലി മീറ്ററാണ്.
അവലംബം
തിരുത്തുക- ↑ India9.com, Retrieved on July 1 2008
Neyyar River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.