സാമൂതിരി പാലക്കാടിനെ കീഴടക്കാൻ അക്രമിച്ചപ്പോൾ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം അഭ്യർഥിച്ചു. ഹൈദരാലിയുടെ സൈന്യാധിപൻ മഖ്ദൂം അലി പതിനായിരത്തോളമുള്ള പടയുമായി വന്ന് പാലക്കാട് രാജാവിന്റെ പടക്കൊപ്പം ചേന്ന് സാമൂതിരിയുടെ സൈന്യത്തെ തോൽപിച്ചു. യുദ്ധത്തിൽ തോറ്റ സാമൂതിരി തന്റെ രാജ്യം അക്രമിക്കാതിരിക്കാൻ പകരമായി ഒരു കൊല്ലത്തിനുള്ളിൽ ലക്ഷം രൂപ തരാമെന്നേറ്റു. പക്ഷെ പറഞ്ഞ അവധിക്കുള്ളിൽ ധനം സാമൂതിരി കൊടുത്തില്ല. അങ്ങനെ ഒരു കൊല്ലത്തിനു ശേഷം മൈസൂർ സൈന്യം സാമൂതിരിയെ അക്രമിച്ച് കോഴിക്കോട് കീഴടക്കുകയും സാമൂതിരി അപമാനഭാരത്താൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=മൈസൂർ-ഏറാടി_യുദ്ധം&oldid=3273457" എന്ന താളിൽനിന്ന് ശേഖരിച്ചത്