പന്നിയാർ ജലവൈദ്യുതപദ്ധതി
പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി[1] ,[2]. 1963 ഡിസംബർ 29 ന് ഇതു പ്രവർത്തനം തുടങ്ങി. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ കൊന്നത്തടിയിൽ (വെള്ളത്തൂവലിൽ മുതിരപ്പുഴയുടെ ഇടതു കരയിൽ, ചെങ്കുളം പവർ ഹൗസിനു എതിർ കരയിൽ ) സമീപം ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3], [4] , പദ്ധതിയിൽ രണ്ടു ജലസംഭരണിയും രണ്ടു അണക്കെട്ടുകളും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പന്നിയാർ ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | കൊന്നത്തടി ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°58′22.818″N 77°1′40.8216″E / 9.97300500°N 77.028006000°E |
പ്രയോജനം | ജലവൈദ്യുതി |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 29 ഡിസംബർ,1963 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Hydro Power Plant |
Installed capacity | 32.4 MW (2 x 16.2 MW) (Francis-type) |
Website Kerala State Electricity Board | |
പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് |
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
തിരുത്തുക1) പന്നിയാർ പവർ ഹൗസ്
1) ആനയിറങ്കൽ അണക്കെട്ട് (ആനയിറങ്കൽ ജലസംഭരണി )
2) പൊന്മുടി അണകെട്ട് (പൊന്മുടി ജലസംഭരണി )
വൈദ്യുതി ഉത്പാദനം
തിരുത്തുകപന്നിയാർ ജലവൈദ്യുതപദ്ധതിയിൽ 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (FRANCIS TYPE- Hitachi Japan) ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . Hitachi Japan ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 158 MU ആണ്. 1963 ഡിസംബർ 29 ന് യന്ത്രം കമ്മീഷൻ ചെയ്തു. 2003 ഓടു കൂടി നവീകരണം നടത്തി 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ശേഷി ഉയർത്തി .
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 15 MW | 29.12.1963 |
യൂണിറ്റ് 2 | 15 MW | 26.01.1964 |
നവീകരണം
തിരുത്തുകയൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 16.2 MW | 01.02.2003 |
യൂണിറ്റ് 2 | 16.2 MW | 23.11.2001 |
ദുരന്തം
തിരുത്തുക2007 സെപ്റ്റംബർ 17 നു നടന്ന ഒരു വലിയ ദുരന്തത്തിൽ പെൻസ്റ്റോക്ക് വാൽവുകളിൽ ഒന്ന് പൊട്ടി 7 പേർ കൊല്ലപ്പെടുകയും 15 വീടുകൾ നശിക്കുകയും 150 ഏക്കർ (61 ഹെക്ടർ) കൃഷിനാശവും ഉണ്ടായി [5],[6].
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Panniyar Hydroelectric Project H01234-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2015-05-25. Retrieved 2018-09-28.
- ↑ "PANNIYAR HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Panniyar Power House PH01241-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.
- ↑ "Panniyar Power House -". globalenergyobservatory.org. Archived from the original on 2018-11-16. Retrieved 2018-11-12.
- ↑ "Panniyar Penstock Pipe Bursts -". www.thehindu.com.
- ↑ "Panniyar Penstock Pipe Bursts-". www.youtube.com.