പരശുരാമൻ

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ആറാമത്തെ അവതാരം

ഹിന്ദുമതവിശ്വാസത്തിലെ ദശാവതാരത്തിലെ ആറാമത്തെ അവതാരമാണ് പരശുരാമൻ. (സംസ്കൃതം: परशुराम) പർശു ഏന്തിയ രാമൻ എന്നർത്ഥം. കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽകിയുടെ ഗുരുവും ഇദ്ദേഹമായിരിക്കുമെന്നും ഇതിഹാസങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും സാക്ഷാൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

പരശുരാമൻ
Parashurama with axe.jpg
ദേവനാഗരിपरशुराम
Affiliationആദിനാരായണൻ
ആയുധംപരശു
പരശുരാമപ്രതിമ - പരശുരാമേശ്വര ക്ഷേത്രം ഗുഡിമല്ലം, ആന്ധ്രാപ്രദേശ്
പരശുരാമൻ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പരശുരാമൻ&oldid=3648490" എന്ന താളിൽനിന്ന് ശേഖരിച്ചത്