സഫാരി ടിവി
മലയാളഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു ഇന്ത്യൻ എക്സ്പ്ലോറേഷൻ ടെലിവിഷൻ ചാനലാണ് സഫാരി ടിവി. മലയാളത്തിലെ പുതിയ ചാനലായി സഫാരി ടി വി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് (2013) പ്രക്ഷേപണം ആരംഭിച്ചു. ലേബർ ഇന്ത്യ പബ്ലിക്കെഷൻസുമായി ചേർന്ന് സഫാരി മൾട്ടി മീഡിയ എന്ന കമ്പനിയാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത ദൃശ്യയാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും, ലേബർ ഇന്ത്യ എം ഡി യുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് സഫാരി ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. സഞ്ചാരത്തിലൂടെ വേറിട്ട ദൃശ്യാനുഭവം പകർന്നു തന്ന സന്തോഷ് ജോർജ് കുളങ്ങര മലയാളിയായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി കൂടിയാണ്. മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി.
സഫാരി | |
---|---|
ആരംഭം | 1-11-2013 |
ഉടമ | Safari Multimedia (p)Limited |
മുദ്രാവാക്യം | എക്സ്പ്ലോറേഷൻ ചാനൽ. |
രാജ്യം | ഇന്ത്യ |
മുഖ്യകാര്യാലയം | മരങ്ങാട്ടുപിള്ളി, കോട്ടയം, കേരളം, ഇന്ത്യ, |
Sister channel(s) | സഞ്ചാരം |
വെബ്സൈറ്റ് | http://safaritvchannel.com |
ലഭ്യത | |
സാറ്റലൈറ്റ് | |
Sun Direct (ഇന്ത്യ) | |
Airtel Digital TV (ഇന്ത്യ) | |
Tata Sky (ഇന്ത്യ) | |
Reliance Digital TV (ഇന്ത്യ) | |
Videocon d2h (ഇന്ത്യ) | |
Cignal Digital TV (Philippines) | |
കേബിൾ | |
Asianet Digital TV (ഇന്ത്യ) | |
StarHub TV (Singapore) | |
SkyCable (Philippines) |
|
Destiny Cable (Philippines) |
ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി.സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് ഈ ചാനലിന്റെ സ്ഥാപകരിൽ പ്രമുഖൻ.
പരിപാടികൾ
തിരുത്തുക- സഞ്ചാരം
- ആ യാത്രയിൽ
- മുസിരിസ് റ്റു മച്ചു പിച്ചു
- മധുപാലിന്റെ യാത്രകൾ
- ഇരുപതാം നൂറ്റാണ്ട്
- എന്റെ ഇന്ത്യ
- ഓപ്പറാ ഹൌസ്
- സുഖിനോ ഭവന്തു
- സംഗീത സവാരി
- ക്ലബ് ക്ലാസ്
- ലൊക്കേഷൻ ഹണ്ട്
- ചെറിയ മനുഷ്യനും വലിയ ജീവിതവും
- ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ
- ഫ്രീഡം അറ്റ് മിഡ്നൈറ്റ്
- സ്മൃതി
- കീവിസ് ആന്റ് കംഗാരൂസ്
- ചരിത്രം ചലച്ചിത്രം
- വീക്കെന്റ് ഡെസ്റ്റിനേഷൻസ്
- മൂവീസ് ഓൻ ദി റോഡ്
- ഹിസ് സ്റ്റോറി
- ചരിത്രം എന്നിലൂടെ
- ജൂതൻ
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- http://www.sancharam.com/ Archived 2008-03-24 at the Wayback Machine.
- ഔദ്യോഗിക വെബ്സൈറ്റ്