കേരളത്തിലെ നദികളുടെ പട്ടിക
സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ ജീവനാഡിയായി വിശേഷിപ്പിക്കുന്ന ഇത്തരം ജലാശയങ്ങളിൽ പ്രമുഖമാണ് കേരളത്തിലെ നദികൾ. 20000
ചതുരശ്രകിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്. കേരളത്തിൽ മഹാനദികളീല്ല. 2000ത്തിനും 20,000നും ഇടയിൽ ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം. ബാക്കിയുള്ളവ ചെറുനദികളാണ്. 44 നദികളാണ് കേരളത്തിലുള്ളത്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്.[1] കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്. 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.
കേരളത്തിലെ നദികൾ
തിരുത്തുകകേരളത്തിലെ നദികളുടെ പട്ടിക അവയുടെ നീളം അനുസരിച്ച് താഴെ ചേർത്തിരിക്കുന്നു. നദികളുടെ പോഷക നദികളും കാണാം. എല്ലാ നദികളും പശ്ചിമഘട്ടത്തിൽനിന്നും ഉൽഭവിച്ച്[അവലംബം ആവശ്യമാണ്] കേരളത്തിലെ കായലുകളിലോ അറബിക്കടലിലോ ചെന്നു ചേരുന്നു. ബ്രാക്കറ്റിൽ നദികളുടെ നീളം കൊടുത്തിരിക്കുന്നു.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-10. Retrieved 2013-04-29.
- ↑ മാതൃഭൂമി വിദ്യ പേജ് 15 , ജനുവരി 5 2018