കുറിച്യർ
കേരളത്തിലെ വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ[1]. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു.[ആര്?] മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.
ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.[അവലംബം ആവശ്യമാണ്] "മിറ്റം" എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.
സംസ്കാരങ്ങൾതിരുത്തുക
അയിത്താചാരംതിരുത്തുക
കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്.പുലയസമുദായക്കാർ ഇവരുടെ പതിനാറുവാര അകലെ നിൽക്കണമെന്നും ഇല്ലെങ്കിൽ പതിനാറു തവണ മുങ്ങിക്കുളിക്കണമെന്നുമുള്ള ഒരു സമ്പ്രദായവും ഇവരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. ഈ സമ്പ്രദായങ്ങൾ കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.
ആരാധനതിരുത്തുക
മലോൻ, മലകാരി, കരിമ്പിലിപൊവുതി, കരമ്പിൽ ഭഗവതി, അതിരാളൻ തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പൻ, ഭദ്രകാളി, ഭഗവതി തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി മലക്കാരിയെ വിശ്വസിക്കുന്നു. പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകൾ ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ് മലക്കാരിയുടെ അനുഗ്രഹങ്ങൾ.കുറിച്യരുടെ പ്രധാന ദേവനായ മലക്കാരിയെ പ്രീതിപ്പെടുത്താനായി വർഷത്തിലൊരിക്കൽ മലക്കാരിദേവൻ്റെ തെയ്യം കെട്ടിയാടുന്നു.കുംഭം എഴുന്നള്ളത്ത് ഇതിൻ്റെ ഒരു ഭാഗമാണ്.വലിയ നീളമേറിയ പച്ചമുളകൾ ചെത്തി അതിൻ്റെ ഇടഭാഗം കീറി അൽപ്പം കള്ള് നിറക്കുന്നതാണ് കുംഭം നിറക്കൽ.ശേഷം ഇത് കെട്ടി വെക്കുന്നു.പിറ്റേ ദിവസം തെയ്യം നടക്കുന്നസ്ഥലത്തേക്ക് വാദ്യമേളങ്ങളോടെ കുംഭങ്ങൾ എഴുന്നള്ളിക്കുന്നു.കുംഭം നിറച്ച് പിറ്റേ ദിവസം മലക്കാരി തെയ്യം രംഗത്തേക്ക് വരുന്നതു വരെ കുറിച്യർ പ്രത്യേക താളത്തിൽ ഒറ്റച്ചെണ്ടയുടെ അകമ്പടിയിൽ പാട്ടുപാടി ചാരി വച്ചിരിക്കുന്ന കുംഭങ്ങൾക്ക് ചുറ്റും ചുവടുവെക്കുന്നു.ഇതാണ് കുംഭപ്പാട്ട് എന്നറിയപ്പെടുന്നത്.പെണ്ണ്-കുട്ടി-കുടുംബം,മണ്ണ്-മല-കാട്,മിറ്റം-ഊര്-നാട്,ഏര്-മൂരി-പയ്യ് എന്നിവയെ കാത്തുരക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയാണ് കുംഭപ്പാട്ടിലൂടെ.ഇവയെ കാത്തുപോന്നാൽ മുടങ്ങാതെ കുലയും തേങ്ങയും സമർപ്പിക്കാം എന്നും പാട്ടിലൂടെ പറയുന്നു. ഇവരുടെ മറ്റൊരു പ്രധാനദേവതയായ കരിമ്പിൽ ഭഗവതി സ്ത്രീകൾക്ക് സുഖപ്രസവം, പാതിവ്രത്യസംരക്ഷണം എന്നിവ നിർവഹിക്കുന്നു.
കുറിച്യർ ആരാധിക്കുന്ന മലോൻ ദൈവം ശങ്കരാചാര്യരാണു കാട്ടിൽ പ്രതിഷ്ഠിച്ചതെന്നാണ് ഇവരുടെ വിശ്വാസം.
വേട്ടയാടൽതിരുത്തുക
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.
കലകൾതിരുത്തുക
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.
അവലംബംതിരുത്തുക
- ↑ Fertility Concept in a Ritual an Anthropological Explanation of “Pandal Pattu” Stud. Tribes Tribals, 2(1): 19-21 (2003), Bindu Ramachandran
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |