ജനയുഗം ദിനപ്പത്രം

(ജനയുഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു ദിനപത്രമാണ് ജനയുഗം. [1][2][3][4][5][6]കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ,കൊല്ലം എന്നീ അഞ്ച് എഡീഷനുകൾ നിലവിലുണ്ട്. ഇന്ത്യയിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറക്കുന്ന പത്രമാണ് ജനയുഗം. [7]

ജനയുഗം
തരംദിനപത്രം
Formatപ്രിന്റ്, ഓൺലൈൻ
ഉടമസ്ഥ(ർ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി
എഡീറ്റർരാജാജി മാത്യു തോമസ്
എഡിറ്റർ-ഇൻ-ചീഫ്കാനം രാജേന്ദ്രൻ
സ്ഥാപിതം1947
രാഷ്ട്രീയച്ചായ്‌വ്ഇടതുപക്ഷം
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ്www.janayugomonline.com
Free online archivesepaper.janayugomonline.com

ചരിത്രം തിരുത്തുക

1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു.[8] പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.

അവലംബം തിരുത്തുക

  1. RNI | Reg. No.3286/1958 | Name:JANAYUGOM | Publication City: KOLLAM | Link: http://rni.nic.in/registerdtitle_search/registeredtitle_ser.aspx
  2. RNI | Reg. No.19942/1970 | Name:JANAYUGOM | Publication City: KOZHIKODE | Link: http://rni.nic.in/registerdtitle_search/registeredtitle_ser.aspx
  3. RNI | Reg. No.3051/1957 | Name:JANAYUGOM | Publication City: KOLLAM | Link: http://rni.nic.in/registerdtitle_search/registeredtitle_ser.aspx
  4. RNI | Reg. No.KERMAL/2007/26835 | Name:JANAYUGOM | Publication City: KOCHI | Link: http://rni.nic.in/registerdtitle_search/registeredtitle_ser.aspx
  5. RNI | Reg. No.KERMAL/2007/26836 | Name:JANAYUGOM | Publication City: THIRUVANANTHAPURAM | Link: http://rni.nic.in/registerdtitle_search/registeredtitle_ser.aspx
  6. RNI | Reg. No.KERMAL/2012/45302 | Name:JANAYUGOM | Publication City: KANNUR | Link: http://rni.nic.in/registerdtitle_search/registeredtitle_ser.aspx
  7. https://www.marunadanmalayali.com/news/special-report/janayugom-on-free-software-164386. {{cite web}}: Missing or empty |title= (help)
  8. "സി.പി.ഐ മുഖപത്രം ജനയുഗം മേയ് 31-ന് പുറത്തിറങ്ങുന്നു" (in ഇംഗ്ലീഷ്). വൺ ഇന്ത്യ ന്യൂസ്. മേയ് 30, 2007. Retrieved നവംബർ 16, 2012.[പ്രവർത്തിക്കാത്ത കണ്ണി]


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=ജനയുഗം_ദിനപ്പത്രം&oldid=3804314" എന്ന താളിൽനിന്ന് ശേഖരിച്ചത്