കോഴിക്കോട് ജില്ല
കോഴിക്കോട് ജില്ല | |
അപരനാമം: സാമൂതിരിയുടെ നാട്, സത്യത്തിന്റെ നാട് | |
![]() 11°15′N 75°46′E / 11.25°N 75.77°E | |
{{{ബാഹ്യ ഭൂപടം}}} | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കോഴിക്കോട് |
ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടർ |
ഷീജ ശശി[1] നരസിംഹുഗരി ടി.എൽ. റെഡ്ഡി [2] |
വിസ്തീർണ്ണം | 2344ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
30,89,543[3] 14,73,028 16,16,515 1097 |
ജനസാന്ദ്രത | 1318/ച.കി.മീ |
സാക്ഷരത | 95.24 [4] % |
കോഡുകൾ • തപാൽ • ടെലിഫോൺ |
673 XXX +91 495, +91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മിഠായിത്തെരുവ്, മാനാഞ്ചിറ സ്ക്വയർ, ബേപ്പൂർ തുറമുഖം, താമരശ്ശേരി ചുരം, തുഷാര ഗിരി വെള്ളച്ചാട്ടം, കാപ്പാട്, കക്കയം ഡാം, ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം |
കോഴിക്കോട്, കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ് ഈ ജില്ലയുടെ സ്ഥാനം. വടക്ക് മാഹി (പുതുച്ചേരി), കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ[5]. മറ്റു പ്രധാന നഗരങ്ങൾ വടകര, കൊയിലാണ്ടി, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, താമരശ്ശേരി,പയ്യോളി, കുന്ദമംഗലം, കുറ്റ്യാടി എന്നിവയാണ്. കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ലയാണ് കോഴിക്കോട്[അവലംബം ആവശ്യമാണ്].കൂടാതെ ആദ്യ കോള വിമുക്ത ജില്ലയും കോഴിക്കോട് ആണ്[അവലംബം ആവശ്യമാണ്]. ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ളതും[അവലംബം ആവശ്യമാണ്] ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലാണ്[അവലംബം ആവശ്യമാണ്].
നിരുക്തം കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ കാലിക്കൂത്ത് എന്നും ചൈനക്കാർ കലിഫോ എന്നും യൂറോപ്യന്മാർ കാലിക്കറ്റ് എന്നും വിളിച്ചു.[6]
ചരിത്രംതിരുത്തുക
വാസ്കോ ഡി ഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുൾ റസാഖ്, നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്.
ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി.മു. ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു. [7] പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്. ചൈനീസ് സഞ്ചാരിയായ സെങ്ങ് ഹി പോർട്ടുഗീസ് നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ് കോഴിക്കോട്. ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു.
കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു.[8] ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ. ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു. മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി.
സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി. മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു. സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു.വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്.[9]
1792 മുതൽ 1805 വരെ മലബാറിന്റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാർ മദ്രാസ് പ്രൊവിൻസിലെ ഒരു ജില്ലയാക്കി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വിഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ താലൂക്കിൽ കോഴിക്കോട്, ചേവായൂർ, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫർക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാർ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവർണ്ണകുടുംബങ്ങളിലെ ആൾക്കാരെയാണ് അംശം ഭരിക്കാൻ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കീഴ്‌വഴക്കം തുടർന്നു. 1957 ജനുവരി 1-ന് കോഴിക്കോട് ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച് മലപ്പുറം, വയനാട് എന്നീ ജില്ലകൾക്ക് രൂപം കൊടുത്തു.
സംസ്കാരംതിരുത്തുക
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ് കോഴിക്കോട് ജില്ലയിലെ ജനങ്ങൾ പിന്തുടരുന്നത്. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തിൽ അറബി ഭാഷയുടെ കലർപ്പുകാണാം. നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ വ്യാപാരങ്ങൾ നടന്നിരുന്നതിനാൽ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത്. പാർസികൾ, ഗുജറാത്തികൾ, മാർവാഡികൾ, തമിഴർ, തെലുങ്കർ എന്നിങ്ങനെ ഒട്ടനവധി ദേശക്കാർ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു. നാടുവാഴികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കൊണ്ട് ഒട്ടനവധി ക്ഷേത്രങ്ങൾ അഥവാ തളികൾ നിർമ്മിച്ചു. ക്രിസ്തുമതക്കാരുടെ ആഗമനത്തിനു മുന്നേ തന്നെ ജൈനമതക്കാർ കോഴിക്കോട് ഉണ്ടായിരുന്നു, പോർത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് ക്രിസ്തീയദേവാലയങ്ങൾ നിലവിൽ വന്നത്. സുറിയാനി ക്രിസ്ത്യാനികളും പിന്നീട് വന്നു ചേർന്നു. സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ ഇവരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്.
ആനന്ദമതം, ആര്യസമാജം, ബ്രഹ്മസമാജം, സിദ്ധസമാജം, ആത്മവിദ്യാസംഘം എന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങൾക്കും ഇവിടെ വേരോടിയിട്ടുണ്ട്. അയിത്തത്തിനും ജാതിസ്പർദ്ധക്കുമെതിരെ നവോത്ഥാനപ്രവർത്തനങ്ങൾക്ക് ഇവ സഹായകമായി.
വടക്കൻ പാട്ടുകളുടെയും,തിറയാട്ടത്തിന്റെയും, മാപ്പിളപ്പാട്ടുകളുടെയും നാടാണ് കോഴിക്കോട്. മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസൽ സംഗീതത്തോടും ഈ ജില്ലാനിവാസികൾക്ക് പ്രത്യേക അഭിനിവേശമുണ്ട്. അതുപോലെ തന്നെയാണ് ഫുട്ബോളും. ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. ഫുട്ബോളിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കിൽക്കൂടി ലോകോത്തര താരങ്ങൾക്കെല്ലാം ഇവിടെ പ്രബലമായ ആരാധകവൃന്ദമുണ്ടെന്നത് ആരെയും അത്ഭുതപ്പെടുത്തും.
ഭൂമിശാസ്ത്രംതിരുത്തുക
പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കണ്ണൂർ, കിഴക്ക് വയനാട്, തെക്ക് മലപ്പുറം എന്നിവയാണ‍് കോഴിക്കോടിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ്. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാർ, കല്ലായിപ്പുഴ, കേരളത്തിലെ മഞ്ഞ നദിയായ കുറ്റ്യാടി പുഴ, കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന മയ്യഴി പുഴ,എന്നിവ ഈ ജില്ലയിലൂടെ ഒഴുകുന്നു. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം ചൂടനുഭവപ്പെടുന്നു.
കോർപ്പറേഷൻ & മുൻസിപ്പാലിറ്റിതിരുത്തുക
കോർപ്പറേഷൻ
മുൻസിപ്പാലിറ്റികൾ
പ്രധാന നഗരങ്ങൾ/പട്ടണങ്ങൾതിരുത്തുക
അതിരുകൾതിരുത്തുക
പടിഞ്ഞാറ് = അറബിക്കടൽ വടക്ക് = കണ്ണൂർ ജില്ല തെക്ക് = മലപ്പുറം ജില്ല കിഴക്ക് = വയനാട് ജില്ല
കോഴിക്കോട് ജില്ലാ കോടതിതിരുത്തുക
സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരത്തിനും ഒക്കെ വളരെ മുമ്പു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്കു കീഴിൽ മലബാർ പ്രവിശ്യയുറ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നതുകൊണ്ട് ഈ ഭാഗത്തെ നീതിന്യായം കൈകാര്യം ചെയ്തിരുന്നത് (district court of calicut) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലാ കോടതി ആണ്.[10]
വിനോദസഞ്ചാര കേന്ദ്രങ്ങൾതിരുത്തുക
- മാനാഞ്ചിറ സ്ക്വയർ
- കോഴിക്കോട് ബീച്ച്
- ബേപ്പൂർ തുറമുഖം
- മിഠായിത്തെരുവ്
- റീജിയണൽ സയൻസ് സെൻറ്റർ
- വാനനിരീക്ഷണ കേന്ദ്രം
- താമരശ്ശേരി ചുരം
- കക്കയം ഡാം
- തുഷാര ഗിരി വെള്ളച്ചാട്ടം
- കടലുണ്ടി
- കാപ്പാട് ബീച്ച്
- കടൽമത്സ്യ അക്കോറിയം
- പെരുവണ്ണാമുഴി ഡാം
- വെള്ളരിമല
- ലോകനാർകാവ് ക്ഷേത്രം
- വെസ്റ്റ് ഹിൽ അക്വേറിയം
- ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം
- ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ ആർട്ട് ഗാലറി
- ഇരിങ്ങൽ ശിൽപഗ്രാമം
- പോന്മേരി ശിവക്ഷേത്രം
- വയലട
- കക്കാടം പൊയിൽ
- മുക്കംപാലം, ഇരുവഴിഞ്ഞി പുഴതീരം
- ചെറൂപ്പ
- ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്
- കൊളാവി കടൽത്തീരം
- കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം
- തൃക്കുടമണ്ണ ശിവ ക്ഷേത്രം
- നമ്പികുളം
- വെള്ളിയാംകല്ല്
- ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം
- കരിയാത്തുംപാറ റിസർവോയർ
- ബുദ്ധവിഹാർ
- വനപർവ്വം
- ഉറിതൂക്കി മല, കൈവേലി
- തിരികക്കയം വെള്ളച്ചാട്ടം, വിലങ്ങാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ചാത്തമംഗലം. (നേരത്തേ കോഴിക്കോട് റീജിയണൽ എഞ്ചീനിയറിങ്ങ് കോളേജ് REC)
- ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഐ. ഐ. എം
- ഫാറൂഖ് കോളേജ്
- സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്
- മലബാർ ക്രിസ്ത്യൻ കോളേജ്
- സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
- പ്രൊവിഡൻസ് വിമൻസ് കോളേജ്
- കെഎംസിടി മെഡിക്കൽ കോളേജ്
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്
- മടപ്പള്ളി കോളേജ്, വടകര
- എഞ്ചിനീയറിംഗ് കോളേജ് മണിയൂർ, വടകര
- ഇഗ്നോ പ്രാദേശികകേന്ദ്രം വടകര
വ്യവസായങ്ങൾതിരുത്തുക
ഒരുകാലത്ത് ഭാരതത്തിന്റെ തന്നെ അഭിമാനമായിരുന്ന കാലിക്കോ, മസ്ലിൻ എന്നതരം തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചിരുന്നത് കോഴിക്കോട ജില്ലയിലെ സാലിയ സമുദായക്കാരായിരുന്നു. ഇന്നും ബാലരാമപുരം, കണ്ണൂർ, ചേന്ദമംഗലം, എന്നീ പ്രദേശങ്ങളോടൊപ്പം മികച്ച കൈത്തറി കോഴിക്കോട് ജില്ലയിലെ വടകര,അഴിയൂർ,മണിയൂർ, തിക്കോടി, കോഴിക്കോട് നഗരം, കീഴരിയൂർ, ബാലുശ്ശേരി, ചെറുവണ്ണൂർ, പയ്യോർമല, എന്നീ പ്രദേശങ്ങളിൽ ഉത്പാദിക്കപ്പെടുന്നു.
പ്രധാന ആരാധനാലയങ്ങൾതിരുത്തുക
- ലോകനാര്കാവ് ശ്രീ ഭഗവതി ക്ഷേത്രം, വടകര
- കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം
- തളികുന്ന് ശിവക്ഷേത്രം
- പിഷാരികാവ് ഭഗവതി ക്ഷേത്രം
- തളി ക്ഷേത്രം, പാളയം
- തൃക്കുടമണ്ണ ശിവ ക്ഷേത്രം, മുക്കം
- കുന്നത്ത് തൃക്കോവിൽ ക്ഷേത്രം, മണാശ്ശേരി
- ചേളന്നൂർ അമ്പലത്തുകുളങ്ങര കോരായി ശ്രീധന്വന്തരി ക്ഷേത്രം
- മനക്കുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം
- രാമത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
- തത്തമംഗലം മഹാവിഷ്ണു ക്ഷേത്രം
- പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം
- നടേരി ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം
- അഴിയൂർ ചോമ്പാല കുഞ്ഞിപ്പള്ളി
- മടവൂർ സി എം പള്ളി
- പാറപള്ളി കൊല്ലം കൊയിലാണ്ടി
- ക്രിസ്ത്യൻ മുള്ളർ ചർച്ച് ചോമ്പാല
- ഇടിയങ്ങര ജുമാഅത്ത് പള്ളി കോഴിക്കോട്
കോഴിക്കോട് ജില്ലാ കലക്ടർമാർതിരുത്തുക
No. | Name | From | To |
---|---|---|---|
1 | ശ്രീ പി.കെ.നമ്പ്യാർ | 01-01-1957 | 15-02-1957 |
2 | ശ്രീ കെ.കെ.രാമൻകുട്ടി | 15-02-1957 | 06-04-1958 |
3 | ശ്രീ എസ്.അനന്തകൃഷ്ണൻ | 15-04-1958 | 20-05-1960 |
4 | ശ്രീ ആർ.ഗോപാലസ്വാമി | 25-05-1960 | 04-04-1962 |
5 | ശ്രീ കെ.വി.രാമകൃഷ്ണ അയ്യർ | 04-04-1962 | 05-11-1962 |
6 | ശ്രീ സകരിയ മാത്യു | 05-11-1962 | 29-03-1965 |
7 | ശ്രീ യു.മഹാബല റാവു | 01-04-1965 | 02-06-1967 |
8 | ശ്രീ എൻ.കാളീശ്വരൻ | 02-06-1967 | 17-06-1968 |
9 | ശ്രീ എം.ജോസഫ് | 27-06-1968 | 07-04-1969 |
10 | ശ്രീ കെ.വി.വിദ്യാധരൻ | 08-04-1969 | 03-02-1970 |
11 | ശ്രീ പി.എം.എബ്രഹാം | 04-02-1970 | 27-04-1970 |
12 | ശ്രീ എം.ജോസഫ് | 16-05-1970 | 19-04-1971 |
13 | ശ്രീ കെ.എൽ.എൻ.റാവു | 19-04-1971 | 07-04-1972 |
14 | ശ്രീ എം.ജി.കെ.മൂർത്തി | 10-04-1972 | 14-05-1975 |
15 | ശ്രീ കെ.തെയ്യുണ്ണി നായർ | 14-05-1975 | 31-05-1978 |
16 | ശ്രീ കെ.എം.ബാലകൃഷ്ണൻ | 02-06-1978 | 25-05-1981 |
17 | ശ്രീ യു.ജയനാരായണൻ | 25-05-1981 | 06-02-1982 |
18 | ശ്രീ എം.കെ.രവീന്ദ്രനാഥൻ | 06-02-1982 | 10-09-1984 |
19 | ശ്രീ പദ്മനാഭൻ നമ്പ്യാർ | 11-09-1984 | 31-03-1985 |
20 | ശ്രീ എൻ.കെ.നാരായണ കുറുപ്പ് | 18-04-1985 | 30-06-1986 |
21 | ശ്രീ കെ.ജയകുമാർ | 02-07-1986 | 02-12-1988 |
22 | ശ്രീ യു.ജയനാരായണൻ | 02-12-1988 | 30-03-1991 |
23 | ശ്രീ എൽ.സി.ഗോയൽ | 17-04-1991 | 18-04-1992 |
24 | ശ്രീ ആനന്ദ് കുമാർ | 18-04-1992 | 07-06-1992 |
25 | ശ്രീ അമിതാബ് കാന്ത് | 27-06-1992 | 12-12-1994 |
26 | ശ്രീ യു.കെ.എസ്.ചൗഹാൻ | 12-12-1994 | 01-03-1997 |
27 | ശ്രീ മനോജ് ജോഷി | 01-03-1997 | 03-07-1999 |
28 | ഡോ.ഉഷ ട്ടിറ്റൂസ് | 03-07-1999 | 11-06-2001 |
29 | ശ്രീ ബിശ്വനാഥ് സിൻഹ | 11-06-2001 | 14-06-2002 |
30 | ശ്രീ റ്റി.ഓ സൂരജ് | 14-06-2002 | 13-07-2004 |
31 | ശ്രീമതി രചനാ ഷാഹ് | 19-07-2004 | 29-07-2006 |
32 | ഡോ.ജയത്തിലേക് | 31-07-2006 | 24-11-2006 |
33 | ബി.ശ്രീനിവാസ് | 24-11-2006 | 23-12-2006 |
34 | ഡോ.ജയത്തിലക് | 03-04-2007 | 02-02-2009 |
35 | ഡോ.പി.ബി.സലിം | 02-02-2009 | 02-04-2012 |
36 | ശ്രീ കെ വി മോഹൻകുമാർ | 02-04-2012 | 29-5-2013 |
37 | ശ്രീമതി.സി.എ.ലത | 29-5-2013 | 23-2-2015 |
38 | ശ്രീ എൻ.പ്രശാന്ത്.നായർ | 23-2-2015 | 16-2-2017 |
39 | യു.വി.ജോസ് | 16-2-2017 | 15-11-2018 |
40 | സീറാം സാംബശിവറാവു | 15-11-2018 | |
41 | നരസിംഹുഗരി ടി.എൽ. റെഡ്ഡി | 12-07-2021 | |
41 | എ ഗീത |
അവലംബംതിരുത്തുക
- ↑ https://www.thehindu.com/news/cities/kozhikode/sheeja-sasi-is-new-kozhikode-district-panchayat-president/article35354268.ece
- ↑ http://kozhikode.gov.in/district-collector Archived 2019-04-22 at the Wayback Machine..
- ↑ സെൻസസ് ഇന്ത്യ വെബ്സൈറ്റ് 2011 സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
- ↑ http://www.mapsofindia.com/census2011/kerala-sex-ratio.html
- ↑ New taluk list brings little cheer, thehindu (March 22, 2013). "thehindu". thehindu. ശേഖരിച്ചത് 2013 മേയ് 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,ഡി സി ബുക്സ് ISBN 81-240-0493-5
- ↑ കുറുപ്പ്, കെ.ബാലകൃഷ്ണ (2013) [2000]. കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും (3 പതിപ്പ്.). കോഴിക്കോട്: മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. ISBN 978-81-8265-565-2.
- ↑ എം. രാധാകൃഷ്ണൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കൊട്, ഫെ. 2000, അവതാരിക-കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി.
- ↑ വില്യം ലോഗൻ , “മലബാർ മാനുവൽ” 1887ൽ പ്രസിദ്ധീകരിച്ചത്
- ↑ http://ecourts.gov.in/kozhikode/history