മൊത്ത ആഭ്യന്തര ഉത്പാദനം
ഒരു നിശ്ചിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെയും സേവനത്തിന്റെയും വിപണിമൂല്യം
(മൊത്ത ആഭ്യന്തര ഉൽപ്പാദനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി. (gross domestic product). ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. എന്നാൽ മൊത്ത ദേശീയ ഉത്പാദനം(ജി.എൻ.പി.) കണക്കാക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. ജി.ഡി.പി. കണക്കാക്കുന്നത് ഒരു പ്രദേശത്തിന്റെ ഉള്ളിലെ ഉത്പാദനം മാത്രമാണെങ്കിൽ ജി.എൻ.പി. കണക്കാക്കുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും.
ഇതും കാണുക
- ↑ "GDP (Official Exchange Rate)" (PDF). World Bank. Retrieved August 24, 2015.