കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചിങ്ങോലി ചൂളത്തെരുവിൽ പ്രവർത്തിക്കുന്ന ഒരു താപ വൈദ്യുത നിലയമാണ് കായംകുളം താപനിലയം [1] . 350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) [2] ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും [3] ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും [4] കൂട്ടായ സം‌രഭമാണ്. ഇവിടെ ഉപയോഗിക്കുന്ന ഇന്ധനം നവീകരിച്ച നാഫ്ത്തയാണ്. ആദ്യഘട്ടം 115 മെഗാവാട്ട് യൂണിറ്റാണ് പ്രവർത്തനക്ഷമമായത്. 2000 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ചു.

Rajiv Gandhi Combined Cycle Power Plant
Countryഇന്ത്യ
Coordinates9°14′20″N 76°25′49″E / 9.2389°N 76.4303°E / 9.2389; 76.4303
StatusOperational
Commission dateUnit 1: November 1998
Unit 2: February 1999
Unit 3: October 1999
Operator(s)NTPC Limited
Thermal power station

വൈദ്യുതി ഉത്പാദനംതിരുത്തുക

നവീകരിച്ച നാഫ്ത്ത ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് . 115 മെഗാവാട്ടിന്റെ രണ്ടു യൂണിറ്റുകളും 120 യൂണിറ്റിന്റെ ഒരു യൂണിറ്റും ആണ് ഇവിടെ ഉള്ളത്.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 115 MW
യൂണിറ്റ് 2 115 MW
യൂണിറ്റ് 3 120 MW
അവലംബംതിരുത്തുക

  1. "Kayamkulam Thermal Power Station -". www.ntpc.co.in.
  2. "N.T.P.C -". www.ntpc.co.in.
  3. "BHEL -". www.bhel.com.
  4. "Bharat Petroleum -". www.bharatpetroleum.com.
"https://ml.wikipedia.org/w/index.php?title=കായംകുളം_താപനിലയം&oldid=2927032" എന്ന താളിൽനിന്ന് ശേഖരിച്ചത്