കൈരളി ടി.വി.
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ് കൈരളി ടി.വി. ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. എന്നാൽ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.(എം). നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു.[1] മലയാളഭാഷയിലെ നാലാമത്തെ ടി.വി. ചാനലും, മൂന്നാമത്തെ സ്വകാര്യ ചാനലുമായ കൈരളി 2000 ആഗസ്റ്റ് 17-ന് ചിങ്ങം 1-നാണ് സംപ്രേഷണം തുടങ്ങിയത്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നപേരിലാണ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന ചാനലായി കൈരളി ടി.വി. വിലയിരുത്തപ്പെടുന്നു[2].
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം, ഓണ്ലൈൻ മാധ്യമം |
---|---|
രാജ്യം | ഇന്ത്യ |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി),സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ) |
വെബ് വിലാസം | കൈരളി ടി.വി. |
സാരഥികൾ
തിരുത്തുകപ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിക്കുന്നു. മറ്റു പ്രധാന സാരഥികൾ ഇവരാണ്:
- സി. വെങ്കടരാമൻ (സി.ഇ.ഒ.)
- എൻ.പി. ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ)
- ഇ.എം. അഷ്റഫ് (എക്സിക്യൂട്ടിവ് എഡിറ്റർ)
- സോമകുമാർ (ഡയറക്ടർ - പ്രോഗ്രാംസ്)
- ബെറ്റി ലൂയിസ് ബേബി (അസ്സോസിയേറ്റ് ഡയറക്ടർ - പ്രൊഡക്ഷൻ)
- പി.ഒ. മോഹനൻ (ക്രിയേഷൻ എക്സിക്യൂട്ടിവ്)
- ജോൺ ഫെർണാണ്ടസ് (അസ്സോസിയേറ്റ് ഡയറക്ടർ - ടെക്നിക്കൽ)
- എബ്രഹാം മാത്യു (അസ്സോസിയേറ്റ് ഡയറക്ടർ - ന്യൂസ്)
- മനോജ് കെ. വർമ്മ (ന്യൂസ് എഡിറ്റർ)
- എം. രാജീവ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ)
- ആനന്ദ് നാരായൺ വി. (സീനിയർ എഡിറ്റർ)
- കെ. മുരളീധരൻ നായർ (സീനിയർ എഡിറ്റർ)
- ബിജു രാധാകൃഷ്ണൻ (സീനിയർ മാനേജർ - ടെക്നിക്കൽ)
ജനപ്രിയ പരിപാടികൾ
തിരുത്തുക- മാമ്പഴം
- താരോത്സവം
- പ്രവാസലോകം
- പട്ടുറുമ്മാൽ
- കോമഡിയും മിമിക്‌സും പിന്നെ ഞാനും
- നൊസ്റ്റാൾജിയ
- സിങ് ആന്റ് വിൻ
- ഹലോ ഗുഡ് ഈവനിംഗ്
- ഗുഡ് മോണിംഗ് ഗൾഫ്
- അമേരിക്കൻ ഫോക്കസ്
- ഫ്‌ളേവർസ് ഓഫ് ഇന്ത്യ
- ആംച്ചി മുംബൈ (നമ്മുടെ മുംബൈ)
- ജെ ബി ജംഗ്ഷൻ
- പുട്ടും കട്ടനും
- ഞാൻ മലയാളി
പ്രധാന ഓഫീസ്
തിരുത്തുകതിരുവനന്തപുരത്തെ പാളയത്ത് എം എൽ എ ഹോസ്റ്റലിനു സമീപം കൈരളി ടി.വിയ്ക്ക് സ്വന്തമായി ആസ്ഥാനവും സ്റ്റുഡിയോ കോംപ്ലക്സും ഉണ്ട്. കേരളത്തിലെ പതിനാലു ജില്ലകളിലും കൈരളി ന്യൂസ് ചാനലിന് ബ്യൂറോ ഓഫീസുകൾ ഉണ്ട്. ഇതിൽ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും ഉണ്ട്.
മറ്റു ചാനലുകൾ
തിരുത്തുകവാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. ഇത് പിന്നീട് കൈരളി ന്യൂസ് എന്ന് ഈയടുത്ത് പുനർ നാമകരണം ചെയ്തു. 2007 ഏപ്രിൽ 14-ന് യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സംപ്രേഷണം തുടങ്ങി. മലയാളത്തിന്റെ യംഗ് ചാനൽ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഗൾഫ് മലയാളികൾക്കായ് കൈരളി അറേബ്യ എന്ന ഒരു ചാനലും കൈരളി കുടുംബത്തിലുണ്ട്.
സാറ്റലൈറ്റ്
തിരുത്തുകSatellite | INSAT 2E APR1 |
Orbital Location | 83 degree East Longitude |
Down link Polarization | Vertical |
FEC | 3/4 |
Downlink Frequency | 3845 MHz |
Symbol Rate | 26.043 MSPS |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-11-16. Retrieved 2007-09-29.
- ↑ https://india.blogs.nytimes.com/2012/11/01/in-kerala-political-humor-is-embraced/