വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം, 1921ൽ ആത്മീയഗുരുവും മഹർഷിയും ആയ സ്വാമി ശിവാനന്ദ പരമഹംസർ ലോകശാന്തിക്കും ലോക സമാധാനത്തിനും ലോകക്ഷേമത്തിനും വേണ്ടി സ്ഥാപിച്ച ആത്മീയ സ്ഥാപനമായ സിദ്ധസമാജം എന്നിവ വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.

കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രം വടകരയിലാണ്.

തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.[1] വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു. [2] കുറുപ്പ് എന്നത് കളരി അഭ്യാസികൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ്.

കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു.[2] പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തു മൂപ്പിൽ വാഴുന്നോർ) (ക്രി.വ. 1584) അക്കാമ്മ ഉപ്പാട്ടി എന്ന സ്ത്രീയെ സംബന്ധം കഴിച്ചു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ [3]. കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു തങ്ങളുടെ മറ്റു രണ്ടു മക്കൾ

വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര ,,

അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് ( താഴെഅങ്ങാടി )  എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും, കൊപ്ര, കുരുമുളക്, ഇഞ്ചി, ഏലം എന്നീ സുഗന്ധ വ്യഞനങ്ങളുടെ  പ്രധാന വിപണകേന്ദ്രം ,, അറബികളും ഗുജറാത്തികളും ബോംബെ സെട്ടുകൾ മായിരുന്നു പ്രധാന ഉപഭോക്താക്കൾ , താഴെഅങ്ങാടി  വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായതുകൊണ്ടു തന്നെ വ്യാപാരികൾ സാധനങ്ങൾ എടുക്കാൻ എന്നും വടകരയെ ആശ്രയിച്ചു

  • == സ്ഥലവിശേഷങ്ങൾ ==
വടകര റെയിൽ‌വേ സ്റ്റേഷൻ

വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം [4] കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട്. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

പ്രമാണം:Sunset Vatakara.jpg
സാന്റ് ബാങ്ക്സ് വടകരയിലെ സൂര്യാസ്തമയം

കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.[5] ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതനമായ താഴെ അങ്ങാടി ജുമാ മസ്ജിദും ഇവിടെ സ്ഥിതി ചെയ്യുന്നു. 1948-ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്[6]

സാംസ്കാരികകേന്ദ്രങ്ങൾ തിരുത്തുക

  • കേളുവേട്ടൻ പഠനകേന്ദ്രം
  • ശാന്തി സെന്റർ
  • ശാന്തിനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ വടകര താഴെഅങ്ങാടി
  • എം. യു. എം .വി. എച്. എസ്. എസ്  വടകര താഴെഅങ്ങാടി
  • ബുസ്താനുൽ ഉലൂം മദ്റസ വടകര താഴെഅങ്ങാടി
  • മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, പാലയാട്നട

താഴെയങ്ങാടി തിരുത്തുക

വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. വലിയ ജുമാ മസ്ജിദും ഇവിടെ സ്ഥിതി ചെയ്യുന്നു, ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്. വടക്കൻ കേരളത്തിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് ജില്ലയിലെ വടകരയുടെ കടൽത്തീര സൗന്ദര്യത്തിന് അനുബന്ധമായ ആകർഷകമായ കടൽത്തീരമാണ് വടകര സാൻഡ് ബാങ്കുകൾ. കൊട്ടക്കൽ നദി അറേബ്യൻ കടലിനോട് ചേരുന്ന ഈ ബീച്ച് അതിമനോഹരമായ ഒരു ബീച്ചാണ്. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്, ആവിക്കൽ കുരിയാടി

ഗതാഗതം തിരുത്തുക

റെയിൽവേ സ്റ്റേഷൻ - വടകര റെയിൽവെ സ്റ്റേഷൻ ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോകളുമായും ബന്ധിപ്പിക്കുന്ന മോഡൽ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.[അവലംബം ആവശ്യമാണ്]

  • സമീപ വിമാനത്താവളം: വടകരയ്ക്ക് ഏറ്റവും *അടുത്തുള്ള വിമാനത്താവളം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ് .
  • വടകര നഗരത്തിൽ നിന്ന് മറ്റു നഗരങ്ങളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയപാത 66, വടകര ടൗണിൽ കടന്നുപോകുന്നു. ദേശീയപാത 66 വടകര ബന്ധിപ്പിക്കുന്നു. കോഴിക്കോട് തെക്ക് (45 കിലോമീറ്റർ) വരെ വരെ കണ്ണൂർ (44 കിലോമീറ്റർ) മംഗലാപുരം (188 കിലോമീറ്റർ) വടക്കുദിശയിലേക്ക്.
  • വടകര ടൗണുമായി  താഴെഅങ്ങാടിയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന ഒരു മേൽപാലം  (ഒന്തം ഓവർബ്രിഡ്ജ് )

അടക്കാത്തെരു തിരുത്തുക

വടകരയിലെ കൊപ്ര വ്യാപാരത്തിന്റെ സിരാകേന്ദ്രമാണ് അടക്കാത്തെരു. അടക്ക, കുരുമുളക്, കശുവണ്ടി മുതലായ ചരക്കുകളുടെയും ഒരു പ്രധാന സംഭരണ വിപണന കേന്ദ്രമാണിത്. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ വടകരയിലെ പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സ്ഥലമാണ് അടക്കാത്തെരു. ഇവിടെ നിന്നും സംഭരിക്കുന്ന ചരക്കുകൾ വടകര തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.

കാപ്പങ്ങാടി തിരുത്തുക

വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമായിരുന്നു. വടക്കൻ പാട്ടിലെ തച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത്. കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം.

kunjali marakr memorial

അവലംബം തിരുത്തുക

  1. http://www.india9.com/i9show/Vadakkan-Pattukal-31327.htm
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-11. Retrieved 2009-06-16.
  3. കേരളവിജ്ഞാന കോശം(1988)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  5. http://www.calicutnet.com/yourtown/vadakara/History/history.htm
  6. ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ
"https://ml.wikipedia.org/w/index.php?title=വടകര&oldid=3969399" എന്ന താളിൽനിന്ന് ശേഖരിച്ചത്