കന്യാകുമാരി
Tamil Nadu locator map.svg
Red pog.svg
കന്യാകുമാരി
8°05′31″N 77°32′25″E / 8.0919°N 77.5403°E / 8.0919; 77.5403
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല കന്യാകുമാരി
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം 1689ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1,676,034
ജനസാന്ദ്രത 992//ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
629 xxx
+‌+914652 / +914651
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധിമണ്ഡപം, സൺ‌റൈസ് പോയിന്റ്, പത്മനാഭപുരം കൊട്ടാരം,

ശുചീന്ദ്രം ക്ഷേത്രം, വട്ടക്കോട്ട, മുട്ടം ബീച്ച്, തൃപ്പരപ്പ് വെള്ളച്ചാട്ടം, നാഗർകോവിൽ നാഗരാജക്ഷേത്രം

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേപ്‌ കൊമറിൻ എന്നറിയപ്പെട്ടിരുന്നു. ഏറ്റവും അടുത്തുള്ള പ്രധാന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്‌.

ഐതിഹ്യംതിരുത്തുക

 
വിവേകാനന്ദക്ഷേത്രം

ആദിപരാശക്തിയുടെ (ശ്രീ പാർവ്വതി) അവതാരമായ കന്യാദേവിക്ക്‌ (ബാലാംബിക) ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ്‌ തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ്‌ ഐതിഹ്യം. ഇന്നും സന്ദർശകർക്ക്‌ നടക്കാതെ പോയ ഈ വിവാഹത്തിന്റെ സ്മരണാർത്ഥം അരിയുടെ രൂപത്തിലുള്ള കല്ലുമണികൾ ഇവിടെ നിന്നും വാങ്ങാം. കന്യകയായ്‌ തന്നെ തുടരുന്ന കന്യാകുമാരി ദേവി സന്ദർശകരെ അനുഗ്രഹിക്കുന്നുണ്ട് എന്നാണ് വിശ്വാസം. ഇവിടെ ദർശനം നടത്തിയാൽ അവിഹാഹിതർക്ക് പെട്ടെന്ന് വിവാഹം നടക്കുമെന്നും ഉത്തമ ദാമ്പത്യം ലഭിക്കുമെന്നും സങ്കൽപ്പമുണ്ട്.

 
കന്യാകുമാരിയിലെ സൂര്യോദയം.

ഹനുമാൻ അമർത്യതക്കുള്ള മൃതസഞ്ജീവനി പർവ്വതം ഹിമാലയത്തിൽ നിന്നും ലങ്കയിലേക്ക്‌ കൊണ്ടു വരുമ്പോൾ അതിൽ നിന്നും ഒരു കഷ്ണം ഇവിടെ വീണു പോയെന്നും അങ്ങനെയാണ്‌ കന്യാകുമാരിയിലെ മരുത്വമല ഉണ്ടായതെന്നും മറ്റൊരൈതിഹ്യമുണ്ട്‌. കന്യാകുമാരി പ്രദേശത്ത്‌ കാണപ്പെടുന്ന അനേകം ഔഷധ സസ്യങ്ങൾ ഇപ്രകാരമാത്രേ ഉണ്ടായത്‌. സിദ്ധം, ആയുർവേദം, വർമകല എന്നീ പാരമ്പര്യ ചികിത്സാ മുറകളും കന്യാകുമാരി ജില്ലയിൽ പ്രബലമാണ്‌.

ചരിത്രംതിരുത്തുക

ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ്‌ കന്യാകുമാരിക്ക്‌ ഈ പേര്‌ കിട്ടിയത്‌. ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനു മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളാണ്‌ കുമരി.

നൂറ്റാണ്ടുകളായ്‌ ആദ്ധ്യത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ്‌ കന്യാകുമാരി. കന്യാകുമാരി ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീർന്നു. വേണാട്‌ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച്‌ തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെടുന്നു. 1741-ഇൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മ മഹാരാജാവ്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ്‌ തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി‌ മാറ്റി. 1956-ഇൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്തു കന്യാകുമാരിയെ തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ ഭാഗമായി‌ മാറ്റി.

കന്യാകുമാരി മുനമ്പിൽ നിന്നുള്ള സൂര്യ ഉദയ, അസ്തമയ കാഴ്ച്ചകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്‌.

ഭൂമിശാസ്‌ത്രംതിരുത്തുക

 
വിവേകാനന്ദപ്പാറ
 
സുര്യോദയത്തിന്റെ മറ്റൊരു ചിത്രം - 2008 ഓഗസ്റ്റ്

സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്നു. അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമാണ്‌ കന്യാകുമാരി. പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്നത്‌ കന്യാകുമാരിയിലാണ്‌. വടക്കും കിഴക്കും തിരുനെൽവേലി ജില്ലയുമായും, പടിഞ്ഞാറും വടക്കു പടിഞ്ഞാറും തിരുവനന്തപുരവുമായും അതിർത്തി പങ്കിടുന്നു.

ഭരണവും രാഷ്ട്രീയവുംതിരുത്തുക

1956-ഇൽ കന്യാകുമാരി ജില്ലയെ തിരു-കൊച്ചിയിൽ നിന്നും വേർപെടുത്തി തമിഴ്‌ നാട്ടിൽ ലയിപ്പിച്ചെങ്കിലും, അന്ന് നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളെ 1962 വരെ അതേപടി തുടരാൻ അനുവദിച്ചു. 1959-ലെ തമിഴ്‌ നാട്‌ പഞ്ചായത്ത്‌ നിയമം 1962 ഏപ്രിൽ 1-നാണ്‌ കന്യാകുമാരി ജില്ലയിൽ നിലവിൽ നന്നത്‌. 59 നഗര പഞ്ചായത്തുകളും 99 ഗ്രാമപഞ്ചായത്തുകലും കന്യാകുമാരി ജില്ലയിലുണ്ട്‌. നാഗർകോവിൽ, പത്മനാഭപുരം, കുളച്ചൽ, കുഴിത്തുറ എന്നീ നാല്‌ നഗരസഭകളാണ്‌ ജില്ലയിലുള്ളത്‌. നാഗർകോവിൽ നഗരമാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. അഗസ്ഥീശ്വരം, രാജാക്കമംഗലം, തോവാള, മുഞ്ചിറ, കിള്ളിയൂർ, കുരുന്തൻകോട്‌, മേൽപ്പുറം, തിരുവട്ടാർ, തക്കല എന്നിവയാണ്‌ ജില്ലയിലെ പഞ്ചായത്ത്‌ യൂണിയനുകൾ.

ജനവിഭാഗങ്ങളും സംസ്‌കാരവുംതിരുത്തുക

 
തിരുവള്ളുവരുടെ പ്രതിമ കന്യാകുമാരിയിലെ പ്രധാ‍ന ആകർഷണങ്ങളിലൊന്നാണ്.

സംസ്കാരസമ്പന്നമാണ്‌ കന്യാകുമാരി ജില്ല. തമിഴും മലയാളവുമാണ്‌ പ്രധാന ഭാഷകൾ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾ ഇവിടെ വസിക്കുന്നു. വിദ്യാഭ്യാസ, ഗതാഗത രംഗങ്ങളിലുണ്ടായ മുന്നേറ്റം കാരണം ജാതി വേർതിരിവുകൾ ഇപ്പോൾ വിരളമാണ്‌. ജില്ലയിലെ പ്രധാന ജനവിഭാഗങ്ങൾ നാടാർ, നാഞ്ചിനാട്‌ വെള്ളാളർ, പറവർ, മുക്കുവർ, അരയർ,വിളക്കി തളനയർ, കമ്മാളർ, ആശാരി, നായർ, ചക്കരേവാർ, കേരള മുതലിയാർ എന്നിവരാണ്‌.

വിനോദസഞ്ചാരകേന്ദ്രങ്ങൾതിരുത്തുക

പ്രമാണം:Devi Kanya Kumari.jpg
ദേവി_കന്യാകുമാരി

11.5 മീറ്റർ അടിത്തറയിൽ (ഐശ്വര്യം സന്തോഷ ഇവയെ പ്രതിനിധാനം), 29 മീറ്റെർ ഉയരത്തിൽ നിര്മ്മിച്ചിരിക്കുന്ന തിരുവള്ളുവർ പ്രതിമയുടെ മൊത്തം ഉയരം 40.5 മീറ്റർ വരും തമിഴ് വേദം ആയ തിരുക്കുറലിന്റെ 38 അദ്ധ്യാ യങ്ങളുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്ന തോടൊപ്പംഇവിടം തിരുക്കുറളിലെ 133 അധ്യാ യങ്ങൾ ആലേഘനം ചെയ്തിരിക്കുന്നു, 7000 ടണ് ഭാരം കണക്കാക്കപ്പെടുന്ന പ്രതിമ, നടരാജ വിഗ്രഹത്തിന്റെ സ്മരണ ഉണർ ത്തു മാറ് ഇ പ്രതിമയുടെ അരക്കെട്ട് ചെറിയ ചെരിവോട് കൂടി പണി കഴിപ്പിച്ചിരിക്കുന്നു പ്രശസ്ത ശിൽപ്പ കലാകാരൻ ശ്രീ DR .ഗണപതി സ്ഥാപതിയുടെ നേത്ര ത്വത്തിൽ ജനുവരി 1 2000 ൽ പൊതു ജന ങ്ങൾക്ക് തുറന്നു കൊടുത്തു.

ഗാന്ധി മണ്ഡപംതിരുത്തുക

മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് പിന്നീട് നിർമ്മിച്ചതാണ് ഗാന്ധിമണ്ഠപം. ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഇതിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

 
ഗാന്ധി മണ്ഠപം, കന്യാകുമാരി

പ്രധാന ആഘോഷങ്ങൾതിരുത്തുക

ശുചീന്ദ്രം രഥോത്സവം, മണ്ടയ്‌ക്കാട്‌ കൊട, കുമാരകോവിൽ തൃക്കല്ല്യാണ ഉത്സവം, കോട്ടാർ സെന്റ്‌ സേവ്യേഴ്‌സ്‌ തിരുനാൾ എന്നിവ പ്രതിവർഷം നിരവദി തീർത്ഥാടകരെ ആകർഷിക്കുന്നു. പൊങ്കൽ‍, ദീപാവലി, ഓണം, ക്രിസ്തുമസ്‌, റംസാൻ എന്നിവയും കന്യാകുമാരി ജില്ലയിൽ കൊണ്ടാടുന്നു.

കലാരൂപങ്ങൾതിരുത്തുക

വിൽപ്പാട്ട്‌, തിരുവാതിരക്കളി,കളിയല്‍, കഥകളി, ഓട്ടൻ തുള്ളൽ‍, കരകാട്ടം, കളരി എന്നിവയാണ്‌ ജില്ലയിലെ പരമ്പരാഗത കലാരൂപങ്ങൾ.

ചിത്രശാലതിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക

  • http://www.kanyakumari.tn.nic.in/ - കന്യാകുമാരി ജില്ലയുടെ വെബ് വിലാസം
  • http://www.tn.gov.in/dear/ch17.pdf - തമിഴ്‌നാട് - ജില്ലാ അടിസ്ഥാനത്തിൽ ജനസംഖ്യാ സ്ഥിതി വിവരക്കണക്കുകൾ
"https://ml.wikipedia.org/w/index.php?title=കന്യാകുമാരി&oldid=3747654" എന്ന താളിൽനിന്ന് ശേഖരിച്ചത്