മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. 1932 ജനുവരി 16 ന് ആരംഭിച്ചു. മലയാളസാഹിത്യത്തിന്റെ വളർച്ചയിൽ അനൽ‌പമായ പങ്കാണ്‌ മാതൃഭൂമിക്കുള്ളത്. മഹാകവി വള്ളത്തോളും കേസരി എ. ബാലകൃഷ്ണപിള്ളയും ഉൾപ്പെടെയുള്ളവരായിരുന്നു ആദ്യ ലക്കത്തിലെ എഴുത്തുകാർ.

മാതൃഭൂമി ആഴ്ചപ്പതിപ്പ്
പ്രസിദ്ധീകരിക്കുന്ന ഇടവേളആഴ്ചപ്പതിപ്പ്
ആദ്യ ലക്കം1932
കമ്പനിമാതൃഭൂമി ഗ്രൂപ്പ്
രാജ്യം ഇന്ത്യ
ഭാഷമലയാളം,
വെബ് സൈറ്റ്മാതൃഭൂമി ആഴ്ചപ്പതിപ്പ്

തകഴിയുടെ ഏണിപ്പടികൾ, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങളിൽ തുടങ്ങിയവ മാതൃഭൂമിയിലാണ്‌ പ്രസിദ്ധീകരിച്ചത്. എം.വി. ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവർ രേഖാചിത്രകാരന്മാരായിരുന്നു. എൻ.വി. കൃഷ്ണവാരിയർ, എം.ടി. വാസുദേവൻ നായർ എന്നിവർ ദീർഘകാലം പത്രാധിപ ചുമതല വഹിച്ചു.

ഇപ്പോൾ കെ.കെ. ശ്രീധരൻ നായർ പത്രാധിപരും എം.പി. ഗോപിനാഥൻ ഡെപ്പ്യൂട്ടി പത്രാധിപരുമാണ്‌. മുഖ്യ സഹപത്രാധിപർ സുഭാഷ് ചന്ദ്രൻ.

അവലംബം തിരുത്തുക

മാധ്യമനിഘണ്ടു-ഡി സി വിജ്ഞാകോശ നിഘണ്ടു പരമ്പര. ഗ്രന്ഥകർ‌ഥാക്കൾ:പി.കെ. രാജശേഖരൻ,എസ്.എൻ. ജയപ്രകാശ്. പ്രസാധന വർഷം:സെപ്‌റ്റമ്പർ 2003