വൈപ്പിൻ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

Coordinates: 9°58′33″N 76°14′30″E / 9.9757401°N 76.2417054°E / 9.9757401; 76.2417054

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 2.5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്.[അവലംബം ആവശ്യമാണ്] കടൽ വെച്ചുണ്ടായത് കൊണ്ടാണ് വയ്പ് എന്ന് വിളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.[അവലംബം ആവശ്യമാണ്] തെക്ക്-കൊച്ചിൻ അഴിമുഖം,കൊച്ചിൻ കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പരിധിയിൽപെടുന്ന തെക്കേയറ്റം വൈപ്പിൻ എന്ന പേരിൽ തന്നെ അറിയപ്പെടുന്നു. തുടർന്ന് വടക്കോട്ട് പല പേരിലുള്ള ദ്വീപിലെ ഗ്രാമങ്ങൾ വൈപ്പിൻകര എന്ന പൂർണനാമത്തിൽ വടക്ക് മുനമ്പം അഴിയിൽ അവസാനിക്കുന്നു. ഈ മുനമ്പം അഴിയാണ് ചരിത്രത്തിൽ മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖമായിരുന്നത്(1341ലെ പ്രളയത്തിൽ ഈ തുറമുഖത്തിന് ആഴം കുറഞ്ഞ് പോയി) പടിഞ്ഞാറ്-അറബിക്കടൽ. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്,ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്. കിഴക്കിന്റെ അതിർ ഭംഗിയായ പുഴയോരത്ത് നിന്ന് നോക്കിയാൽ വല്ലാർപാടം, പനമ്പുകാട്, കടമക്കുടി, ചാത്തനാട്, കൂനമ്മാവ്, കോട്ടുവള്ളി, കുഞ്ഞിത്തൈ, മാല്യങ്കര എന്നീ പച്ചത്തുരുത്തുകളുടെ മനോഹാരിത കാണാം, കടലും, കായലും ഉള്ളതിനാൽ മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള തൊഴിലുകളും,ഫിഷിംഗ്ഹാർബറുകൾ വഴിയുള്ള വ്യവസായങ്ങളും കൂടുതലായി നടക്കുന്നു. കൊച്ചിയിലേക്ക് വരുന്ന കപ്പലുകളെ സ്വാഗതം ചെയ്യാനെന്ന പോലെ വൈപ്പിന്റെ തെക്കെയറ്റത്ത് പുഴവക്കിൽ നിര നിരയായി നിൽക്കുന്ന ചീന വലകൾ അവസാനിക്കുന്ന കടൽത്തീരത്ത് 6കിലോ മീറ്റർ നീളത്തിലായി എൽ.എൻ.ജി, എസ്.പി.എം, ഐ.ഒ.സി, എന്നി പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തികരണത്തിലെത്തിയിരിക്കുന്നു.

വയ്പിൻ ദ്വീപ് ഒരു ദൂരക്കാഴ്ച്ച
വൈപ്പിൻ വിളക്കുമാടം

ഗോശ്രീ പാലങ്ങൾതിരുത്തുക

 
മുളവുകാടിനെയും വല്ലാർപാടത്തെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. തെക്കു കിഴക്കു നിന്നുള്ള കാഴ്ച്ച.

ഗോശ്രീ ജംഗഷനിൽ (വൈപ്പിൻ) നിന്നുള്ള മൂന്ന് പാലങ്ങൾ വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്നു. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സ്ഥിരമായി ഗതാഗത ബോട്ടുകൾ ലഭിക്കും. 2005-ൽ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഒരു പാലം നിർമ്മിച്ച് ദ്വീപിനെ കരയുമായി ബന്ധിച്ചു.സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത ഗോശ്രീ പാലം എന്ന് അറിയപ്പെടുന്ന ഈ പാലം വൈപ്പിനെ കൂടാതെ മുളവുകാട്(ബോൾഗാട്ടി) ,വല്ലാർപാടം ദ്വീപുകളെയും ബന്ധിപ്പിക്കുന്നു. ഇന്ന് കൊച്ചി നഗരത്തിലെ അതിവേഗം വികസിക്കുന്ന ഒരു പ്രാന്തപ്രദേശമാണ് വൈപ്പിൻ. ആധുനിക ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ഇന്ന് വൈപ്പിനിൽ ലഭ്യമാണ്.ഒരുപാടു ചരിത്രം നിറഞ്ഞു നിൽക്കുന്ന ഒരു ദ്വീപാണിത് . 600 - വർഷം മുൻപ് രൂപം കൊണ്ടതാണ് ഈ ദ്വീപ്. അറബിക്കടൽ അൽപ്പം പിന്നിലേക്ക്‌ മാറിയപ്പോൾ ഇത്തരം ഒരു ദ്വീപു രൂപം കൊണ്ടു [അവലംബം ആവശ്യമാണ്]. കടൽ വച്ച് ഉണ്ടായ കര എന്ന അർത്ഥമാണ് വൈപ്പിൻ കര എന്നത് .

"വൈപ്പിൻ" ദുരിതങ്ങളും,സമരങ്ങളുംതിരുത്തുക

ഏറെ ജനകീയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് വൈപ്പിൻദ്വീപ്. 1982ലെ തിരുവോണ നാളിൽ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ചാരായഷാപ്പുകളിൽ നിന്നും വിഷമദ്യം കുടിച്ച് 78 പേർ മരിച്ചതോടെ വൈപ്പിൻകര വിഷമദ്യ ദുരന്തത്തിന്റെ നാട് എന്നറിയുവാൻ തുടങ്ങി. ദുരന്തത്തിൽപെട്ട പലർക്കും കാഴ്ച്ച ശക്തിനഷ്ട്പെടുകയും ചെയ്തിരുന്നു. പിന്നീട് ജനങ്ങൾ സംഘടിച്ചതിന്റെ ഫലമായി ഇന്നും സർക്കാർ അനുമതിയുണ്ടെങ്കിലും മദ്യശാലകൾ തുറക്കാൻ കഴിയാത്തത് വേദനിക്കപ്പെട്ട വൈപ്പിൻ നിവാസികളുടെ പ്രതിഷേധഫലമാണ്. കൊതുക് ശല്യം രൂക്ഷമായപ്പോൾ അതിനെതിരെ പ്രതിഷേധവുമായി ബന്ദ് നടത്തിയതും,സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത ഗോശ്രീപാലങ്ങൾ യാഥാർദ്ത്യ്മാക്കുവാൻ കഴിഞ്ഞതും നിരവധി സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഫലമായിട്ടായിരുന്നു.

 
കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് നടത്തുന്ന റോഡുപരോധം

കുടിവെള്ളത്തിനു വേണ്ടി നടത്തിയിട്ടുള്ള പോരാട്ടമാണ് വൈപ്പിൻ കരയുടെ സമരമുഖങ്ങളിൽ ഏറ്റവും ശ്രെദ്ധേയം.ജാതിമതഭേതമില്ലാതെ മതസംഘടനകളും, രാഷ്ട്രീയസംഘടനകളും,പല സ്വതന്ത്ര സംഘടനകളും സമരം ചെയ്തത് മൂലം പരിഹാരമായി ഹഡ്ക്കോയുടെ ടാങ്കുകൾ വന്നെങ്കിലും ഇപ്പോഴും പലപ്രദേശങ്ങളിലും ടാങ്കർലോറിക്കാണ് വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്.

ദ്വീപിലെ ഗ്രാമങ്ങൾതിരുത്തുക

 
വൈപ്പിൻപാലം
 
വൈപ്പിനിലെ റോഡുകളിലെ സായാഹ്ന കാഴ്ച

വിനോദസഞ്ചാര ആകർഷണങ്ങൾതിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=വൈപ്പിൻ&oldid=3491380" എന്ന താളിൽനിന്ന് ശേഖരിച്ചത്