പാലക്കാട് ജില്ല

കേരളത്തിലെ ഏറ്റവും വലിയ ജില്ല
(പാലക്കാട് (ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം. 2006-ൽ പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചിരുന്നു. എന്നാല് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയോട് ചേർത്തതോടെ 2023ൽ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.

പാലക്കാട് ജില്ല

പൊറനാട് [പ്രാചീനം]
ജില്ലാ ആസ്ഥാനം
പാലക്കാട്ടെ നെൽപാടങ്ങൾ
പാലക്കാട്ടെ നെൽപാടങ്ങൾ
Nickname(s): 
PALAKKAD
കേരളത്തിൽ പാലക്കാട് ജില്ല
കേരളത്തിൽ പാലക്കാട് ജില്ല
Coordinates: 10°46′30″N 76°39′04″E / 10.775°N 76.651°E / 10.775; 76.651
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ആസ്ഥാനംപാലക്കാട്
ഭരണസമ്പ്രദായം
 • ഭരണസമിതിജില്ലാ പഞ്ചായത്ത്
ജില്ലാ കളക്ട്രേറ്റ്
 • ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്K. BINUMOL [1]
 • ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി നാരായണദാസ്
 • ജില്ലാ കളക്ടർDR. S. CHITHRA [2]
വിസ്തീർണ്ണം
 • ആകെ4,482 ച.കി.മീ.(1,731 ച മൈ)
•റാങ്ക്10
ജനസംഖ്യ
 (2011)
 • ആകെ2,809,934
 • ജനസാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
ISO കോഡ്IN-KL-PKD
സാക്ഷരത89.32%[3]
വെബ്സൈറ്റ്palakkad.nic.in
പാലക്കാട് കോട്ട ,മലമ്പുഴ, സൈലന്റ്‌വാലി ദേശീയോദ്യാനംകാഞ്ഞിരംപുഴ ഉദ്യാനം

തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്. മറ്റു നദികൾ - കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.

പ്രമാണം:ചരിത്രപ്രസിദ്ധമായ പാലക്കാട് കോട്ട .jpg
ചരിത്രപ്രസിദ്ധമായ പാലക്കാട് കോട്ട .

ചരിത്രം

തിരുത്തുക

നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട്‌ രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌[അവലംബം ആവശ്യമാണ്]. 1363-ൽ കോഴിക്കോട്‌ സാമൂതിരി പാലക്കാട്‌ പിടിച്ചടക്കി. പാലക്കാട്‌ രാജാവ്‌ കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട്‌ ഹൈദരാലി പാലക്കാട്‌ പിടിച്ചു. ഹൈദരാലിയുടെ (1766-1777) കാലത്ത്‌ നിർമിച്ചതാണ്‌ ഇന്നു കാണുന്ന പാലക്കാട്‌ കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്‌ ബ്രിട്ടീഷ്‌ അധീനതയിലായി.

 
കുണ്ടുവമ്പാടം ചെറുകുന്നത്തു ഭഗവതീക്ഷേത്രത്തിലേക്കുള്ള ഒരു നാട്ടുവഴി

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യത്തിനുശേഷം 1956-ൽ കേരളം രൂപീകൃതമായപ്പോൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ തൃശൂരിനു കൊടുക്കുകയും ചെയ്തു. [4]

ആധുനിക വ്യവസായ മേഖലകൾ

തിരുത്തുക

കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായി അറിയപ്പെടുന്ന കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് പല വ്യവസായങ്ങളും സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് 2015 ഓഗസ്റ്റ് 3 ന് കഞ്ചിക്കോടുള്ള താൽക്കാലിക കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. പല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്.

കളക്ടറേറ്റ്, അഞ്ച് താലൂക്കുകൾ, 156 വില്ലേജ് ഓഫീസുകൾ എന്നിവ കമ്പ്യൂട്ടറൈസ് ചെയ്തുകൊണ്ട് പാലക്കാട് ആദ്യത്തെ കടലാസില്ലാത്ത റവന്യൂ ജില്ലയായി.[അവലംബം ആവശ്യമാണ്] ‘ഡിസി സ്യൂട്ട്’ സമ്പ്രദായത്തിൽ നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റായി ഇത് മാറി, കൂടാതെ അഞ്ച് താലൂക്ക് ഓഫീസുകളും ‘താലൂക്ക് സ്യൂട്ടിന്’ കീഴിൽ കമ്പ്യൂട്ടർവത്കരിക്കുകയും കളക്ടറേറ്റുമായി ബന്ധിപ്പിക്കുകയും ചെയ്ത ആദ്യത്തെ ജില്ലയായി. ജില്ലയിൽ വിവിധ വ്യവസായങ്ങളുണ്ട്. പൊതുമേഖലാ കമ്പനികൾ പാലക്കാട് നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) അകലെ കഞ്ചിക്കോടിൽ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന് പ്ലാന്റുകളുണ്ട്. ബിപി‌എൽ ഗ്രൂപ്പ്, കൊക്കകോള, പെപ്‌സി എന്നിവയാണ് മറ്റ് വലിയ കമ്പനികൾ. നിരവധി ഇടത്തരം വ്യവസായങ്ങളുള്ള കാഞ്ചിക്കോട് ഒരു വ്യവസായ മേഖലയുണ്ട്.കേരളത്തിലെ കാർഷിക ജില്ലകളിലൊന്നാണ് പാലക്കാട്. നെൽകൃഷിയാണ് പാലക്കാട് ജില്ലയിലെ പ്രധാന കൃഷി.ജില്ലയിലെ 83,998 ഹെക്ടറിൽ നെൽകൃഷി നടത്തുന്നു. സംസ്ഥാനത്ത് നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ് പാലക്കാട് ജില്ല. നിലക്കടല, പുളി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മാമ്പഴം, വാഴ, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് പാലക്കാട് ഉണ്ട്.[അവലംബം ആവശ്യമാണ്] റബ്ബർ, തേങ്ങ, അടയ്ക്ക, കുരുമുളക് എന്നിവയും കേരളത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ വ്യാപകമായി കൃഷിചെയ്യുന്നു.

 
ഒരു പാലക്കാടൻ ഗ്രാമക്കാഴ്ച.! മൊട്ടിട്ട പാടവരമ്പിലൂടെ കുട്ടികളുടെ ആഘോഷയാത്ര !

കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. [അവലംബം ആവശ്യമാണ്]

ചെറുതും വലുതുമായ നിരവധി അമ്പലങ്ങളാലും കാവുകളാലും പ്രസിദ്ധമാണ് പാലക്കാട്

പാലക്കാട് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക
  • അട്ടപ്പാടി മല്ലീശ്വരൻ കോവിൽ
  • അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
  • അഴകൊത്ത മഹാദേവ ക്ഷേത്രം
  • അകിലാണം ശിവക്ഷേത്രം
  • അമ്പലപ്പാറ മുതലപ്പാറ ഭഗവതി ക്ഷേത്രം
  • അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രം, വെള്ളിനേഴി (ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രം)
  • അടക്കാപുത്തൂർ ശ്രീ മഹാദേവ ക്ഷേത്രം.
  • ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
  • ആലങ്ങാട് ചെറുകുന്ന് കാവ്
     
    ഒരേ സ്ഥലം രണ്ടു സമയം ! കുണ്ടുവമ്പാടം ശ്രീകൃഷ്ണ ക്ഷേത്രപരിസരം !

കുന്നത്ത്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തച്ചമ്പാറ

തിരുത്തുക
  • കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം, പാലക്കാട്‌ (പ്രസിദ്ധി-കൈപ്പത്തി ക്ഷേത്രം, നാല് അംബികാലയങ്ങളിൽ ഒന്ന്)
  • കൽ‌പാത്തി ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം (പ്രസിദ്ധി-കൽപ്പാത്തി രഥോത്സവം)
  • കല്പാത്തി ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം, പാലക്കാട്‌
  • കോട്ട ഹനുമാൻ ക്ഷേത്രം, പാലക്കാട്‌
  • കാവശ്ശേരി പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം (കാവശ്ശേരി പൂരം)
  • കോങ്ങാട് വലിയകാവ്‌ തിരുമാധാംകുന്നു ഭഗവതി ക്ഷേത്രം
 
കോങ്ങാട് വലിയകാവ്‌ തിരുമാധാംകുന്നു ക്ഷേത്രം
  • കുണ്ടുവമ്പാടം ചെറുകുന്നത്തു ഭഗവതി ക്ഷേത്രം
 
കുണ്ടുവമ്പാടം ശ്രീ ചെറുകുന്നത്തു   ഭഗവതി ക്ഷേത്രം
  • കല്ലടിക്കോട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • കുണ്ടലശ്ശേരി[വടശ്ശേരി] തിരുനെല്ലി ശിവക്ഷേത്രം
  • കട്ടിൽമാടം ക്ഷേത്രം
  • കരിമ്പുഴ ബ്രഹ്മീശ്വരൻ ക്ഷേത്രം
  • കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം
  • കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം
  • കുമരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം
  • കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം
  • കൈത്തളി ശിവക്ഷേത്രം
  • കൊടുമ്പ് മഹാദേവക്ഷേത്രം
  • കേരളശ്ശേരി കള്ളപ്പാടി ശിവക്ഷേത്രം
  • കൊടുമുണ്ട മണിയമ്പത്തൂർ സരസ്വതി ക്ഷേത്രം, പട്ടാമ്പി
  • ചാക്യാംകാവ് അയ്യപ്പക്ഷേത്രം
  • ചിനക്കത്തൂർ ഭഗവതിക്ഷേത്രം (ചിനക്കത്തൂർ പൂരം)
  • ചെങ്ങണംകുന്ന് ഭഗവതിക്ഷേത്രം
  • ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
  • ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം
  • ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം
  • ചവളറ കുബേര ക്ഷേത്രം, ചേർപ്പുളശ്ശേരി
  • തടുക്കശ്ശേരി നാഗംകുളങ്ങര ഭഗവതി ക്ഷേത്രം
  • തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
  • തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രം
  • തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം
  • തൃത്താല മഹാദേവക്ഷേത്രം
  • തൃപ്പല്ലാവൂർ ശിവക്ഷേത്രം
  • തൃപ്പാളൂർ മഹാദേവക്ഷേത്രം
  • തൃപ്പലമുണ്ട മഹാദേവക്ഷേത്രം
  • തച്ചൻക്കാട് കാളിക്കാവ് ഭഗവതി ക്ഷേത്രം
  • തച്ചൻക്കാട് കുതിരമട മഹാവിഷ്ണു ക്ഷേത്രം
  • തിരുനാകുറിശ്ശി ശിവക്ഷേത്രം
  • നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം (നെന്മാറ വല്ലങ്ങി വേല)
  • നാലിശ്ശേരിക്കാവ്
  • പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം
  • പല്ലസേന കാവ്
  • പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം

[[പ്രമാണം:പരിയാനം പറ്റ ദേവീ ക്ഷേത്രം !.jpg|പകരം=പരിയാനം പറ്റ ദേവീ ക്ഷേത്രം !|ലഘുചിത്രം|പരിയാനം പറ്റ ദേവീ ക്ഷേത്രം

  • പാറശ്ശേരി മൂകാംബിക ക്ഷേത്രം, കോങ്ങാട്
  • പാറശ്ശേരി വിഷ്ണു ക്ഷേത്രം
  • പുലാപ്പറ്റ മോക്ഷം
  • പൊക്കുന്നിയപ്പൻ ക്ഷേത്രം
  • പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം, തൃത്താല
 
തൃത്താലയിലെ ഈ  പന്നിയൂർ  വരാഹമൂർത്തീ ക്ഷേത്രം  പെരുംതച്ചൻ അവസാനമായി പണിത അമ്പലം ആണെന്നും അദ്ദേഹം ഉപയോഗിച്ച ഒരു കല്ലുളി വച്ചുകൊണ്ടു  അവിടെ സ്ഥാനം തികച്ചതിന്റെ അടയാളം ഇപ്പോഴും അവിടെ കാണാം എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്

ഭരതപുരം ക്ഷേത്രം, പുൽപ്പൂരമന്ദം, കുഴൽമന്ദം

  • മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം, പാലക്കാട്
  • മരുതൂർ ശ്രീകൃഷ്ണക്ഷേത്രം, കുഴൽമന്ദം
  • മണ്ണൂർ കൈമകുന്നത്ത് ഭഗവതി ക്ഷേത്രം
  • മാങ്ങോട്ടുകാവ് ക്ഷേത്രം
  • മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം
  • മാത്തൂർ മന്ദമ്പുള്ളി ഭഗവതിക്ഷേത്രം
  • മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം
  • മുത്തശ്ശിയാർക്കാവ് കൊടുമുണ്ട
  • വക്കാലക്കാവ് വനദുർഗ്ഗാക്ഷേത്രം
  • വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം
  • വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം
  • വായില്ല്യാംകുന്നു് ക്ഷേത്രം
  • വടശ്ശേരി ശ്രീകുരുംബഭഗവതി ക്ഷേത്രം
  • ശ്രീകൃഷ്ണപുരം ഈശ്വരമംഗലം ഗണപതി ക്ഷേത്രം
  • ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം

കൂടാതെ നിരവധി ക്രിസ്തീയദേവാലയങ്ങളും ജുമാ നിസ്‌കാര പള്ളികളും ഉണ്ട് ..പാലക്കാട് ഹൃദയഭാഗത്തായി ജൈനമതസ്ഥരുടെ പ്രാചീനമായ ഒരു പ്രാർത്ഥനാലയവും സ്ഥിതി ചെയ്യുന്നു .

 
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പെരുംതച്ചൻ സ്ഥാനം തികക്കാൻ വച്ച  തന്റെ കല്ലുളി !

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ

തിരുത്തുക

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • അയിലൂർ വേല
  • എത്തന്നൂർ കുമ്മാട്ടി
  • കണ്ണമ്പ്ര വേല
  • കാവശ്ശേരി പൂരം
  • കുനിശ്ശേരി കുമ്മാട്ടി
  • കിഴക്കഞ്ചേരി വേല
  • ചിനക്കത്തൂർ പൂരം
  • ചിറ്റിലംചേരി വേല
  • തെരുവത്ത് പള്ളി നേർച്ച
  • തൃപ്പലമുണ്ട മഹാ ശിവരാത്രി
  • നെമ്മാറ വല്ലങ്ങി വേല
  • പാടൂർ വേല
  • പരിയാനംപറ്റ പൂരം
  • പട്ടാമ്പി നേർച്ച
  • പുലാപ്പറ്റ പൂരം
  • പുത്തൂർ വേല
  • പുതിയങ്കം കാട്ടുശ്ശേരി വേല
  • പുതുശ്ശേരി വെടി
  • മംഗലം വേല
  • മണപ്പുള്ളിക്കാവ് വേല
  • മാങ്ങോട് പൂരം
  • മാങ്ങോട്ടുകാവ് വേല
  • മേലാർകോട് വേല
  • മുടപ്പല്ലൂർ വേല
  • രാമശ്ശേരി കുമ്മാട്ടി
  • വടക്കഞ്ചേരി വേല
  • കല്പാത്തി രഥോൽസവം
  • തൃുപ്പുറ്റ പൂരം
  • ചെറമ്പറ്റ കാവ് പൂരം
  • പനമണ്ണ നേ൪ച്ച
  • പുത്തനാൽക്കൽ കാവു പൂരം

പ്രത്യേകതകൾ

തിരുത്തുക
  1. കരിമ്പനകളുടെ നാട്
  2. റവന്യൂ വില്ലേജുകൾ കൂടുതലുള്ള ജില്ല
  3. സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള ജില്ല
  4. പ്രാചീനകാലത്ത് തരൂർസ്വരൂപം എന്നറിയപ്പെട്ടു
  5. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല
  6. കേരളത്തിൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ഏക ജില്ല
  7. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല
  8. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല
  9. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ്
  10. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല.

ഭരണസ്ഥാപനങ്ങൾ

തിരുത്തുക
 
പാലക്കാട് സിവിൽസ്റ്റേഷൻ,
ജില്ലാ ഭരണ ആസ്ഥാനം.
 
പാലക്കാട് ജില്ലാ പഞ്ചായത്ത് കാര്യാലയം
  1. https://web.lsgkerala.gov.in/reports/lbMembers.php?lbid=161
  2. https://palakkad.nic.in
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; districtcensus എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ബാലരമ ഡൈജസ്റ്റ്
"https://ml.wikipedia.org/w/index.php?title=പാലക്കാട്_ജില്ല&oldid=4106671" എന്ന താളിൽനിന്ന് ശേഖരിച്ചത്