മലബാർ ജില്ല
ബ്രിട്ടീഷ് ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാർ ജില്ല. കോഴിക്കോട് നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ കേരള സംസ്ഥാനത്തിലെ കാസർഗോഡ് ഒഴികേയുള്ള കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ,തൃശ്ശൂർ ജില്ലയിലെ പഴയ പൊന്നാനി താലൂക്കും ആയിരുന്നു ഈ ജില്ല. ഇതു കൂടാതെ ലക്ഷദ്വീപും ബ്രിട്ടീഷ് കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു.
Malabar District മലബാർ ജില്ല | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മദ്രാസ് പ്രസിഡൻസിജില്ല | |||||||||||||
1792–1957 | |||||||||||||
Flag | |||||||||||||
![]() Malabar district and taluks | |||||||||||||
തലസ്ഥാനം | Calicut | ||||||||||||
Area | |||||||||||||
• 1901 | 15,009 കി.m2 (5,795 ച മൈ) | ||||||||||||
Population | |||||||||||||
• 1901 | 2800555 | ||||||||||||
ചരിത്രം | |||||||||||||
ചരിത്രം | |||||||||||||
• Territories ceded by Tipu Sultan | 1792 | ||||||||||||
1957 | |||||||||||||
| |||||||||||||
![]() {{cite encyclopedia}} : Invalid |ref=harv (help) |
ചരിത്രംതിരുത്തുക
പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് പിടിച്ചെടുത്ത ഇന്നത്തെ പ്രദേശങ്ങളാണ് മലബാർ എന്ന രൂപത്തിൽ അറിയപ്പെടുന്നത്. സാമൂതിരിയുടെ കോഴിക്കോട് രാജ്യം അടക്കം കീഴടക്കിയ നാട്ടുരാജ്യങ്ങൾ മലബാർ എന്ന ഒറ്റ വിളിപ്പേരിലായി. പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർ മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ തോല്പിച്ച ബ്രിട്ടീഷുകാരുടെ കയ്യിലായി. 1792ൽ മലബാറിന്റെ അധികാരം ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് ലഭിച്ചു. ആദ്യം ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർവഹണം നടത്തിയിരുന്നത്. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഒരു ജില്ലയായി മലബാർ മാറി, ഭരണനിർവഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊടൊപ്പം കേരള സംസ്ഥാനത്തിന്റെ ഭാഗമായി