കെ. നാരായണൻ
കെ. നാരായണൻ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. നാരായണൻ (വിവക്ഷകൾ) കാണുക.
മലയാള സിനിമയിലെ ആദ്യക്കാല എഡിറ്ററും സംവിധായകനുമാണ് കെ നാരായണൻ. 1953 മുതൽ ഈ മലയാള സിനിമയിൽ രംഗത്തുള്ള അദ്ദേഹം 200ലധികം സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. രാഗം, നാത്തൂൻ എന്നീ ചലച്ചിത്രങ്ങളുടെ കലാസംവിധായകനുമായിരുന്നു.[1]
വ്യക്തി ജീവിതം തിരുത്തുക
തൃശ്ശൂരിൽ നന്ദിപുരത്ത് തൈക്കാട്ടു വീട്ടിൽ കണ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1933ൽ ജനിച്ചു. പിതാവ് റയിൽവേ ജീവനക്കാരനായതുകൊണ്ട് മദ്രാസിലാണ് പഠിച്ചത്. ഹൈസ്കൂളിൽ വച്ച് പഠനം നിർത്തി. ഭാര്യ സരോജിനി.
കലാജീവിതം തിരുത്തുക
1947ൽ ശങ്കറിന്റെ കീഴിൽ ചിത്രസംയോജനം പഠിക്കാൻ തുടങ്ങി. കന്നഡത്തിൽ സദാരമ ആണ് ആദ്യമായി സ്വതന്ത്രമായി ചിത്രസംയോജനം നിർവ്വഹിച്ചത്. 1953ൽ ആശാദീപമാണ് ആദ്യ മലയാള ചിത്രം.[2] 1976(അനുഭവം),1980 (അങ്ങാടി,ഒരിക്കൽകൂടി),1981(തുഷാരം, അഹിംസ),1985,വർഷങ്ങ്ലിൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥന അവാർഡ് ലഭിച്ചിട്ടുണ്ട്.[3]
ചിത്രസംയോജനം തിരുത്തുക
സംവിധാനം തിരുത്തുക
ക്ര.നം. | ചിത്രം | വർഷം | നിർമ്മാണം |
---|---|---|---|
1 | കാലചക്രം | 1973 | എ. രഘുനാഥ് |
2 | നാത്തൂൻ | 1974 | കെ അബ്ദുള്ള എം ഓ ദേവസ്യ |
3 | മത്സരം | 1975 | ജൂലിയറ്റ് പ്രൊഡക്ഷൻ |
4 | ബീന | 1978 | തൃക്കുന്നപ്പുഴ വിജയകുമാർ |
5 | സുന്ദരിമാരെ സൂക്ഷിക്കുക | 1990 | എം.പി. രാമചന്ദ്രൻ |
അവലംബം തിരുത്തുക
- ↑ "കെ.നായായണൻ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 24 ജൂൺ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://malayalasangeetham.info/displayProfile.php?category=editor&artist=K%20Narayanan
- ↑ https://en.wikipedia.org/wiki/Kerala_State_Film_Award_for_Best_Editor