എസ്. പാവമണി
ഒരു ചലച്ചിത്രവിതരണക്കാരനും മലയാളചലച്ചിത്രനിർമ്മാതാവുമാണ് എസ്. പാവമണി (മരണം:2010 ഓഗസ്റ്റ് 31). വിവിധഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങൾ ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്[1].
എസ്. പാവമണി | |
---|---|
![]() എസ്. പാവമണി | |
മരണം | 2010 ഓഗസ്റ്റ് 31 |
ദേശീയത | ![]() |
അറിയപ്പെടുന്നത് | ചലച്ചിത്രവിതരണക്കാരനും മലയാളചലച്ചിത്രനിർമ്മാതാവും |
ജീവിതരേഖതിരുത്തുക
കോഴിക്കോട് ജില്ലയിലെ പാവങ്ങാട് സാമുവേൽ.ജെ.പാവമണിയുടെയും ആലീസിന്റെയും മകനായി ജനിച്ചു. സഹോദരനായ എസ്.എൽ. പാവമണിക്കൊപ്പം 1959-ൽ ചലച്ചിത്രവിതരണ മേഖലയിൽ പ്രവേശിച്ചു. ആദ്യം ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു ഇവർ വിതരണം ചെയ്തിരുന്നത്. എ. വിൻസന്റ് നിർമിച്ച് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രത്തിന്റെ വിതരണത്തോടെയാണ് പാവമണി മലയാളത്തിൽ സജീവമായത്. ഷീബ ഫിലിംസ്, സിതാര, അജന്ത, നവശക്തി എന്നീ പേരുകളിലുള്ള കമ്പനികളിലൂടെ ഇദ്ദേഹം വിവിധഭാഷകളിൽ നിരവധി ചിത്രങ്ങൾ വിതരണം ചെയ്തു. പ്രതാപ്ചിത്രയുടെ ബാനറിൽ 1975-ൽ അയോധ്യ എന്ന ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. ഓൾ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ സ്ഥാപകകരിലൊരാളായ ഇദ്ദേഹം ജനറൽ സെക്രട്ടറിയായി 1978-ൽ പ്രവർത്തിച്ചിരുന്നു. 78-ആം വയസ്സിൽ ശ്വാസതടസ്സം മൂലം 2010 ഓഗസ്റ്റ് 31-ന് കൊച്ചിയിൽ വെച്ച് അന്തരിച്ചു.
ചലച്ചിത്രഛായാഗ്രാഹകനായ ജയാനൻ വിൻസെന്റ് ഇദ്ദേഹത്തിന്റെ മരുമകനാണ്.
നിർമ്മിച്ച ചിത്രങ്ങൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "ചലച്ചിത്രനിർമാതാവ് എസ്.പാവമണി അന്തരിച്ചു". മൂലതാളിൽ നിന്നും 2010-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-30.