ശ്രീധരന്റെ ഒന്നാം തിരുമുറിവ്

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ കഥയ്ക്കു ശ്രീനിവാസൻ തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി, നീന കുറുപ്പ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1987ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് .

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചത്.

സുരേഷ്‌ ഗോപി, ഇന്നസെന്റ്‌, സുകുമാരി, ഗായത്രി അശോകൻ, ശങ്കരാടി, ശ്രീനിവാസൻ,ഇടവേള ബാബു, ജനാർദ്ദനൻ, മാമുക്കോയ, കെ.ആർ. സാവിത്രി, ശാന്തകുമാരി, വിജയൻ പെരിങ്ങോട്, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു.[1][2]

അവലംബം തിരുത്തുക

  1. ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)-www.malayalachalachithram.com
  2. ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)-malayalasangeetham