അഹിംസ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഹിംസ. മമ്മൂട്ടി, മോഹൻലാൽ, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. സുകുമാരൻ, ലാലു അലക്സ്, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, പ്രതാപചന്ദ്രൻ, സുകുമാരി, സ്വപ്ന, രാജലക്ഷ്മി എന്നിവരും അഭിനയിച്ചു.[1][2]

അഹിംസ
സംവിധാനംഐ. വി. ശശി
നിർമ്മാണംപി.വി. ഗംഗാധരൻ
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി
മോഹൻലാൽ
രതീഷ്
സുകുമാരൻ
കുതിരവട്ടം പപ്പു
ബാലൻ കെ. നായർ
ജോസ് പ്രകാശ്
സീമ
പൂർണ്ണിമ ജയറാം
മേനക
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി1981[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി. ടി. ദാമോദരനാണ് തിരക്കഥ തയ്യാറാക്കിയത്. കെ. നാരായണൻ എഡിറ്റർ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരനാണ് ഈ ചിത്രം നിർമ്മിച്ചത്.[2]

അവലംബംതിരുത്തുക

  1. 1.0 1.1 "Ahimsa". IMDB. ശേഖരിച്ചത് നവംബർ 15, 2008. CS1 maint: discouraged parameter (link)
  2. 2.0 2.1 "Complete Information on Malayalam Movie : Ahimsa". MMDB - All About Songs in Malayalam Movies. ശേഖരിച്ചത് നവംബർ 15, 2008. CS1 maint: discouraged parameter (link)




"https://ml.wikipedia.org/w/index.php?title=അഹിംസ_(ചലച്ചിത്രം)&oldid=3394215" എന്ന താളിൽനിന്ന് ശേഖരിച്ചത്