ആറാട്ട് (ചലച്ചിത്രം)
1979ൽ ടി. ദാമോദരൻ തിരക്കഥ യെഴുതി ഐ.വി. ശശി സംവിധാനം ചെയ്തിറക്കിയ ചലച്ചിത്രമാണ്ആറാട്ട്. ബാലൻ കെ നായരെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ജോസ്,സീമ , ശങ്കരാടി, വിൻസെന്റ്,കവിയൂർ പൊന്നമ്മ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം എ.ടി. ഉമ്മർ കൈകാര്യം ചെയ്തിരിക്കുന്നു. [1][2][3]
ആറാട്ട് | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | മുരളി മൂവീസിനുവേണ്ടി രാമചന്ദ്രൻ |
രചന | ടി. ദാമോദരൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | ജോസ്,സീമ , ശങ്കരാടി, വിൻസെന്റ്, ബാലൻ കെ. നായർ |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബാലൻ കെ. നായർ | വെടിക്കാരൻ ചാക്കോ |
2 | ബഹദൂർ | ഫിലിപ്പോസ് |
3 | ശങ്കരാടി | വറീത് ചേട്ടൻ |
4 | കവിയൂർ പൊന്നമ്മ | മറിയാമ്മ(ചാക്കോയുടെ ഭാര്യ) |
5 | മീന | ത്രേസ്യചേട്ടത്തി (ഫിലിപ്പോസിന്റെ ഭാര്യ) |
6 | വിൻസെന്റ് | ആന്റണി (പത്രോസിന്റെ മകൻ) |
7 | സീമ | ലിസി (ചാക്കോയുടെ മകൾ) |
8 | ഷോമ ആനന്ദ് | മേരി (ഫിലിപ്പോസിന്റെ മകൾ) |
9 | പപ്പു | ഉതുപ്പ് |
10 | ജോസ് | ജോയി വറീതിന്റെ മകൻ |
11 | നെല്ലിക്കോട് ഭാസ്കരൻ | പത്രോസ് |
12 | കുഞ്ചൻ | |
12 | പ്രതാപചന്ദ്രൻ | അച്ചൻ |
കഥാസാരം
തിരുത്തുകദുഷ്ടനായ ഒരാൾ ഒരു സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങളെ വരച്ച് കാണിക്കുകയാണ് ഈ ചിത്രം. ആരെയും കൂസാത്ത വെടിക്കാരൻ ചാക്കോ ( ബാലൻ കെ. നായർ) ആരെയും കൂസാതെ തന്റെ ക്രൂരവിനോദങ്ങളീൽ അഭിരമിക്കുകയും അതിനെ എതിർക്കുന്നവരെ തകർക്കുകയും ചെയ്യുന്നു. അതിനയാൾക്ക് വ്യക്തിബന്ധങ്ങളോ സ്നേഹബന്ധങ്ങളോ തടസമാകുന്നില്ല. കൂട്ടയിചെയ്യുന്ന വെടിക്കട്ടിന്റെ കണക്കുചോദിക്കുന്ന കൂട്ടുകാരെ അയാൾ ചതിക്കുന്നു. ഭാര്യയെ (കവിയൂർ പൊന്നമ്മ) ക്രൂരമായി ദ്രോഹിക്കുന്ന അയാൾ അയൽ വക്കത്തെ അന്ധയായ മേരിയെ സാധുവായ തന്റെ മരുമകനെക്കൊണ്ട് (പപ്പു) വിവാഹം ചെയ്യിച്ച് തന്റെ വരുതിയിലാക്കുന്നു. അവൾ ആത്മഹത്യ് ചെയ്യുന്നു. മകൾ തന്റെ വാക്കുകളനുസരിക്കില്ലെന്ന് മനസ്സിലാക്കി അവളുടെ കാമുകനെയും അയാൾ കൊല്ലുന്നു. അവസാനം ഗതികെട്ട് മകൾ ലിസി (സീമ) അയാളെ കൊല്ലുന്നു.
- വരികൾ:ബിച്ചു തിരുമല
- ഈണം: എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ |
1 | ഈ മഞ്ഞ വെയിൽപ്പൂ | എസ്. ജാനകി |
2 | രോമാഞ്ചം പൂത്തു | പി. ജയചന്ദ്രൻ,അമ്പിളി |
3 | സ്വപ്നഗോപുരങ്ങൾ | കെ.ജെ. യേശുദാസ്, |
അവലംബം
തിരുത്തുക- ↑ "ആറാട്ട്". www.malayalachalachithram.com. Retrieved 2017-10-12.
- ↑ "ആറാട്ട്". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2017-10-12.
- ↑ "ആറാട്ട്". spicyonion.com. Retrieved 2017-10-12.
- ↑ "Film ആറാട്ട്( 1979)". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?2285
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിത്രം കാണുക
തിരുത്തുകആറാട്ട്1979