ജോസഫ് എബ്രഹാം
മലയാളിയായ ഒരു ഇന്ത്യൻ അത് ലറ്റാണ് ജോസഫ് ജി. എബ്രഹാം . 2010ൽ ചൈനയിലെ ഗ്വാങ്ചൗവിൽ നടന്ന ഏഷ്യാഡിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടിയ ജോസഫ് കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ് .
പ്രമാണം:Joseph G Abraham India Gold 800 hurdles AsianGames2010.jpg | ||||||||||||||||||||||||||||||
വ്യക്തി വിവരങ്ങൾ | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | ജോസഫ് ഗണപതിപ്ലാക്കൽ എബ്രഹാം | |||||||||||||||||||||||||||||
പൗരത്വം | ഇന്ത്യ | |||||||||||||||||||||||||||||
ജനനത്തീയതി | സെപ്റ്റംബർ 11, 1981 | |||||||||||||||||||||||||||||
ജന്മസ്ഥലം | കോട്ടയം, കേരളം | |||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||||||||||||||||||
കായികമേഖല | ഓട്ടം | |||||||||||||||||||||||||||||
ഇനം(ങ്ങൾ) | 400 metre hurdles, 400 metres | |||||||||||||||||||||||||||||
ക്ലബ് | Services | |||||||||||||||||||||||||||||
വിരമിച്ചത് | No | |||||||||||||||||||||||||||||
|
ജീവിതരേഖ
തിരുത്തുകമുണ്ടക്കയം 31-ആം മൈൽ ഗണപതിപ്ലാക്കൽ വീട്ടിൽ കെ.വി. എബ്രഹാമിന്റെയും എൽസി എബ്രഹാമിന്റെയും മൂന്നാമത്തെ മകനാണ് ജൂബി എന്ന ഓമനപ്പേരുള്ള ജോസഫ് എബ്രഹാം. യു.പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് കുന്നിൻമുകളിലായിരുന്നു വീട്. കുന്നിൽമുകളിൽനിന്നും താഴ്‌വാരത്തേക്കുള്ള ഓട്ടമാണ് ജോസഫിനെ കായിക രംഗത്തെത്തിച്ചത്. നാലാം ക്ലാസ്സ് വരെ മൈലത്തടിക്കൽ സി.എം.എസ് എൽ.പി.സ്കൂളിലും അഞ്ചുമുതൽ ഏഴുവരെ മുണ്ടക്കയം സെൻറ് ആൻറണീസ് സ്കൂളിലുമായരുന്നു വിദ്യാഭ്യാസം . എട്ടാം ക്ലാസ്സിൽ കോരുത്തോട് സി.കെ.എം. എച്ച്.എച്ച്.എസ്സിൽ ചേർന്ന ജോസഫ് 12 -ആം ക്ലാസ്സുവരെ അവിടെത്തുടർന്നു. സ്കൂളിൽ കായികാധ്യാപകനായിരുന്ന കെ.പി.തോമസ് മാഷിന്റെ ശിക്ഷണം ജോസഫിലെ കായികപ്രതിഭയെ വളർത്തി . ഉപരിപഠനത്തിനായി തൃശ്ശൂർ സെന്റ്‌തോമസ് കോളേജിൽ പ്രവേശനം കിട്ടിയത് ഒരു വഴിത്തിരിവായി. തൃശ്ശൂർ സായിയിലെയും ബാംഗ്ലൂർ സായിയിലെയും പരിശീലനവും ജോസഫിന്റെ കായിക ജീവിതത്തിൽ വളരെ പ്രയോജനം ചെയ്തിട്ടുണ്ട് .
സി.ആർ.പി.യിലായിരുന്നു ആദ്യം ജോലി ലഭിച്ച്ത് . 2006 ദോഹ ഏഷ്യൻ ഗെയിംസിൽ സ്വർണം കരസ്ഥമാക്കിയതോടെ റെയിൽവേയിൽ ജോലി ലഭിച്ചു. ഇപ്പോൾ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടി.ടി.ആർ. ആണ് ഇദ്ദേഹം .2010 മെയ് 18 ന് വിവാഹം . പാലാ കൊഴുവനാൽ വടക്കേ മണിയംപള്ളിൽ സ്മിതയാണ് ജോസഫിന്റെ ഭാര്യ. മുൻ റെയിൽവേ താരമായ സ്മിത ഇപ്പോൾ മുംബൈ റെയിൽവേസ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. എബി എബ്രഹാം, സിബി എബ്രഹാം എന്നിവർ സഹോദരങ്ങളാണ്.
കായിക ജീവിതം
തിരുത്തുക12-ാം ക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ ജോസഫിന്റെ ആദ്യ സ്വർണം. 2005-ൽ തായ്‌ലൻഡ് ഏഷ്യൻ ഗ്രാൻഡ്പ്രിക്‌സിൽ വെങ്കലം നേടിയതോടെ രാജ്യാന്തര കായിക താരമായി ജോസഫ് വളർന്നു . . 2005 പുണെ സെക്കൻഡ് ഏഷ്യൻ ഗ്രാൻഡ്പ്രിക്‌സിൽ വെങ്കലവും നേടി. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ 4*400 റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു . [3]
2006 കൊളംബോ സൗത്ത് ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2007 ജോർദാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം, 2008 ഭോപ്പാൽ ഏഷ്യൻ ഓൾസ്റ്റാർ മീറ്റിൽ സ്വർണം, 2009 ചൈന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി എന്നിവ മറ്റു പ്രധാന നേട്ടങ്ങളാണ് . 2010 ജോസഫിന് നേട്ടങ്ങളുടെ വർഷമാണ് . 2010 ഓഗസ്റ്റൽ 'അർജുന അവാർഡും' നവംബർ 25 ന് ഏഷ്യൻ ഗെയിംസിൽ സ്വർണവും ജോസഫിനെ തേടിയെത്തി. 400 മീറ്റർ ഹർഡ്ൽസിൽ 49.96 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്താണ് ഗ്വാങ്ചൌവിൽ ഏഷ്യാഡിൽ 400 മീറ്റർ ഹർഡിൽസിൽ ജോസഫ് സ്വർണം നേടിയത്. ഏഷ്യൻ ചാമ്പ്യൻ കെൻജി നരിസാക്കിയ്ക്കായിരുന്നു പുരുഷ വിഭാഗം ഹർഡിൽസിൽ പ്രധാന പ്രതിയോഗി . കഴിഞ്ഞവർഷം ജോസഫിനെ പരാജയപ്പെടുത്തിയ നരിസാക്കി, ഇത്തവണയും കടുത്ത വെല്ലുവിളിയുയർത്തിയെങ്കിലും ഫോട്ടോഫിനിഷിൽ ജോസഫ് സ്വർണം നേടി . എന്നാൽ, അവസാന ഹർഡിൽ മറികടക്കുന്നതിൽ പിഴവുവരുത്തിയതിനെത്തുടർന്ന് നരിസാക്കിയെ അയോഗ്യനാക്കി. ഈയിനത്തിൽ സൗദി അറേബ്യയുടെ ബന്ദാർ ഷരാഹിലി (50.29) വെള്ളിയും ജപ്പാന്റെ നവോഹിരോ കവാക്കിറ്റ (50.37) വെങ്കലവും നേടി.
അവലംബം
തിരുത്തുക- ↑ "Indian Championships and Games". gbrathletics.com. Retrieved 2009-09-18.
- ↑ "Two memorable performances". Sportstar. 2007-07-14. Archived from the original on 2020-06-21. Retrieved 2009-09-18.
- ↑ http://sports.mathrubhumi.com/story.php?id=142407