ഇണ (ചലച്ചിത്രം)
ഐ. വി. ശശി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണ. മാസ്റ്റർ രഘു, ദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൗമാരപ്രായത്തിലുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങളും ശൈശവവിവാഹത്തിന്റെ ദോഷങ്ങളുമാണ് ഈ ചലച്ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇണ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | രാമചന്ദ്രൻ |
അഭിനേതാക്കൾ | മാസ്റ്റർ രഘു ദേവി ബാല |
സംഗീതം |
|
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | മുരളി മൂവീസ് |
വിതരണം | രാജ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 1982 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
കഥാസംഗ്രഹം
തിരുത്തുകകൗമാരപ്രായക്കാരായ വിനോദും (മാസ്റ്റർ രഘു) അനിതയും (ദേവി) സഹപാഠികളാണ്. വീട്ടിൽ നിന്നുള്ള മാനസിക സമ്മർദ്ദം മൂലം, ഇരുവരും ഒരു ഉദ്യാനത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു മഴപെയ്യുന്നു. രണ്ടുപേരും അവിടെ അടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിനിൽ കയറുന്നു. പെട്ടെന്ന് ട്രെയിൻ യാത്ര തുടങ്ങുകയും ഇരുവർക്കും ട്രെയിനിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ ഇരിക്കുകയും അവർ അകലെയുള്ള ഒരു വനത്തിലെത്തപ്പെടുകയും ചെയ്യുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ ചലച്ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനയിച്ചവർ
തിരുത്തുക- മാസ്റ്റർ രഘു – വിനോദ് (വിനു)
- ദേവി ബാല – അനിത (അനി)
- കാഞ്ചന – ആന്റി
- റഷീദ് – മേജർ
- ബി.കെ. പൊറ്റക്കാട് – ഖാദർ
സംഗീതം
തിരുത്തുകബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മറാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ശ്യാം ഒരുക്കിയിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അരളിപ്പൊൻകാടുകൾ" | കൃഷ്ണചന്ദ്രൻ | ||||||||
2. | "കിനാവിന്റെ വരമ്പത്തു" | കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ, എസ്. ജാനകി | ||||||||
3. | "പൂ വിരിഞ്ഞില്ല" | പി. ജയചന്ദ്രൻ, എസ്. ജാനകി | ||||||||
4. | "വെള്ളിച്ചില്ലും വിതറി" | കൃഷ്ണചന്ദ്രൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇണ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇണ – മലയാളസംഗീതം.ഇൻഫോ
ചിത്രം കാണുക
തിരുത്തുകഇണ 1982